'അയാളെന്നെ കണ്ണുപൊട്ടുന്ന ചീത്ത വിളിച്ചിട്ടുണ്ട്'; അനുഭവം പറഞ്ഞ് അഞ്ജു ജോസഫ്

Published : Jun 19, 2025, 04:28 PM IST
anju joseph about peoples reaction when participating in star singer show

Synopsis

ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായിക

ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായികയാണ് അഞ്‍ജു ജോസഫ്. പിന്നീട് നിരവധി സിനിമകളില്‍ പിന്നണി പാടിയ അഞ്‍ജു അവതാരകയായും കവർ സോംഗുകളിലൂടെയും പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചു. രണ്ടാം വിവാഹത്തിനുശേഷം ജീവിതത്തിൽ വന്ന മാറ്റങ്ങളും റിയാലിറ്റി ഷോയിൽ പങ്കെുത്തതിലൂടെ ലഭിച്ച അനുഭവങ്ങളും പങ്കുവച്ചുകൊണ്ടുള്ള താരത്തിന്റെ ഏറ്റവും പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്.

''സ്റ്റാർ സിംഗറിൽ ഒരുപാട് തവണ എലിമിനേഷൻ റൗണ്ടിൽ വന്നിട്ടുള്ളയാളാണ് ഞാൻ. പല മത്സരാർത്ഥികളും എനിക്കൊപ്പം എലിമിനേഷനിൽ വന്ന് പുറത്തായിട്ടുമുണ്ട്. എനിക്കൊപ്പം എലിമിനേഷൻ ഫെയ്സ് ചെയ്ത് ഔട്ടായിപ്പോയ ചില മത്സരാർത്ഥികളുടെ ആരാധകർ എന്നെ ചീത്ത വിളിച്ചിട്ടുമുണ്ട്. നയന എന്നൊരു കുട്ടി ഉണ്ടായിരുന്നു. ആ കുട്ടി എലിമിനേറ്റായതിന് എന്നെ ഒരാൾ, റോഡിൽ വെച്ച് കണ്ണുപൊട്ടുന്ന ചീത്ത വിളിച്ചിട്ടുണ്ട്. അയാൾ അന്ന് നല്ല ദേഷ്യത്തിലാണ് സംസാരിച്ചത്. നീ ഒറ്റ ഒരുത്തി കാരണമാണ് നയന ഔട്ടായിപ്പോയത്. നീ ഒക്കെ എന്ത് ചെയ്തിട്ടാണ് ഷോയിൽ നിൽക്കുന്നത്? എപ്പോഴും എലിമിനേഷനിലല്ലേ എന്നൊക്കെ അയാൾ പറഞ്ഞു.

ഇങ്ങനെയൊക്കെയാണെങ്കിലും ഇപ്പോഴും എന്നെ ആളുകൾ തിരിച്ചറിയുന്നതും എന്റെ ഷോ ബുക്ക് ചെയ്യുന്നതും ഐഡിയ സ്റ്റാർ സിംഗർ താരം എന്ന ലേബലിലാണ്. സിനിമയിൽ പാടാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്. കോൺ‌ടാക്ട് മെയിന്റെയ്ൻ ചെയ്യാത്തതുകൊണ്ടു കൂടിയാണ് അവസരങ്ങൾ കിട്ടാത്തത്. ബാഹുബലിയിലെ പാട്ടിന്റെ കവർ സോംഗ് ചെയ്തപ്പോൾ രാജമൗലി സാറും കീരവാണി സാറുമെല്ലാം വിളിച്ച് അഭിനന്ദിച്ചിരുന്നു. പക്ഷേ സാറിന്റെ നമ്പർ പോലും ഞാൻ ഇന്നും സേവ് ചെയ്തിട്ടില്ല'', ജാങ്കോ സ്പേസ് ടിവിക്കു നൽകിയ അഭിമുഖത്തിൽ അഞ്ജു ജോസഫ് പറഞ്ഞു.

ആദിത്യയെ വിവാഹം കഴിച്ചതിനു ശേഷം തന്റെ ജീവിതം തന്നെ മാറിയെന്നും ഇപ്പോൾ ജീവിതം കൂടുതൽ എളുപ്പമുള്ളതായി തോന്നുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

PREV
Read more Articles on
click me!

Recommended Stories

അപ്പാനി ശരത്തിന്‍റെ വീട്ടിൽ വളകാപ്പ് ആഘോഷമാക്കി ബിഗ്ബോസ് താരങ്ങൾ; വീഡിയോ വൈറൽ
'15 വര്‍ഷമായി, സീരിയലിലെ പ്രതിഫലം ഇപ്പോഴും 3000 രൂപ'; ഡെലിവറി ഗേള്‍ ജോലിയിലേക്ക് നീങ്ങിയതിനെക്കുറിച്ച് കവിത