'വിഷമിപ്പിച്ചവർ എന്നെ ശക്തയാക്കി, ഇത് ദൈവം തന്ന സമ്മാനം'; സന്തോഷം പങ്കുവച്ച് അൻഷിത

Published : Jun 13, 2025, 02:15 PM IST
Anshitha Anji shares happiness of her house warming

Synopsis

പാലുകാച്ചല്‍ ചടങ്ങിന്‍റെ സന്തോഷം പങ്കുവച്ച് അന്‍ഷിത

മലയാളം മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്‌ടതാരമാണ് അൻഷിത അഞ്ജി എന്ന അൻഷിത അക്ബർഷാ. നിരവധി ഹിറ്റ് പരമ്പരകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും താരം എല്ലാവർക്കും സുപരിചിതയാണ്. ചെല്ലമ്മ എന്ന സീരിയലിലൂടെ തമിഴകത്തും ഏറെ പരിചിതയാണ് അന്‍ഷിത.

തമിഴ് ബിഗ് ബോസിലും താരം മാറ്റുരച്ചിരുന്നു. ബിഗ്‌ ബോസിൽ അന്‍ഷിത നൽകിയ ഇൻട്രോ വീഡിയോ മലയാളികളും തമിഴരും ഒരേപോലെ ഏറ്റെടുത്തിരുന്നു. "ഞാന്‍ ജനിച്ചതും വളര്‍ന്നതും എല്ലാം കേരളത്തിലാണ്. തമിഴ്‌നാടിന് എന്നെ ചെല്ലമ്മയായിട്ട് മാത്രമേ അറിയൂ. അതിനപ്പുറം അന്‍ഷിത ആരാണ് എന്താണ് എന്നൊക്കെ നിങ്ങളിനി നേരിട്ട് അറിയും", എന്നു പറ‍ഞ്ഞുകൊണ്ടായിരുന്നു ബിഗ്ബോസ് വേദിയിൽ അൻഷിത സംസാരിച്ചു തുടങ്ങിയത്.

സീരിയല്‍ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും അൻഷിത യൂട്യൂബില്‍ പങ്കുവെക്കാറുണ്ട്. തന്റെ ജീവിതത്തിലെ വലിയൊരു സന്തോഷമാണ് താരം പുതിയ വ്ളോഗിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. തന്റെ സ്വപ്‌ന ഭവനത്തിലേക്ക് കാലെടുത്തു വെച്ച സന്തോഷമാണ് അൻഷിത പങ്കുവച്ചിരിക്കുന്നത്. പാലു കാച്ചലിനു ശേഷം പ്രിയപ്പെട്ടവരോട് സംസാരിക്കുമ്പോൾ അൻഷിതയുടെ കണ്ണു നിറയുന്നതും വീഡിയോയിൽ കാണാം. 'ഗുളൂസ് ഹെവന്‍' എന്നാണ് വീടിന് പേരിട്ടിരിക്കുന്നത്.

 

 

ഒടുവിൽ ആ സ്വപ്നം യാഥാർത്ഥ്യമായെന്നും ഇത് ദൈവത്തിന്റെ സമ്മാനമാണ് എന്നുമാണ് പാലുകാച്ചൽ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് അൻഷിത ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. എല്ലാ പ്രാർത്ഥനകൾക്കും ഉറക്കമില്ലാത്ത രാത്രികൾക്കും കഠിനാധ്വാനത്തിനും ഫലമുണ്ടായതായും അൻഷിത പോസ്റ്റിൽ പറയുന്നു. ''പ്രതിസന്ധി ഘട്ടങ്ങളില്‍ താങ്ങായി എനിക്കൊപ്പം നിന്നവരെ നന്ദിയോടെ ഞാന്‍ ഓര്‍ക്കും. നിങ്ങളുടെ സ്‌നേഹവും പിന്തുണയുമാണ് എന്നെ നയിച്ചത്. പലപ്പോഴും എന്തു ചെയ്യണമെന്നറിയാതെ നിന്നപ്പോഴും എന്നെ നയിച്ചത് നിങ്ങളായിരുന്നു. എന്നെ വിഷമിപ്പിച്ചവരുമുണ്ടായിരുന്നു. സത്യം പറഞ്ഞാല്‍ അവരാണ് എന്നെ ശക്തയാക്കിയത്. ഏത് പ്രതിസന്ധിയിലും ഉലയാത്ത രീതിയിലേക്ക് ഞാന്‍ മാറിയത് നിങ്ങള്‍ കാരണമാണ്'', എന്നും അൻഷിത കുറിച്ചു.

PREV
Read more Articles on
click me!

Recommended Stories

അപ്പാനി ശരത്തിന്‍റെ വീട്ടിൽ വളകാപ്പ് ആഘോഷമാക്കി ബിഗ്ബോസ് താരങ്ങൾ; വീഡിയോ വൈറൽ
'15 വര്‍ഷമായി, സീരിയലിലെ പ്രതിഫലം ഇപ്പോഴും 3000 രൂപ'; ഡെലിവറി ഗേള്‍ ജോലിയിലേക്ക് നീങ്ങിയതിനെക്കുറിച്ച് കവിത