'കരൾ കിട്ടിയതോടെ ആ കഥാപാത്രം നന്നായി, ഇപ്പോൾ എല്ലാവർക്കും സ്നേഹം'; 'പത്തരമാറ്റി'ലെ ദേവയാനി പറയുന്നു

Published : Jun 13, 2025, 01:39 PM IST
resmi rahul about her character in patharamattu serial

Synopsis

പരമ്പരയിൽ ദേവയാനി എന്ന കഥാപാത്രത്തെയാണ് രശ്മി അവതരിപ്പിക്കുന്നത്

പത്തരമാറ്റ് സീരിയലുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കുവച്ച് പരമ്പരയിലെ അഭിനേതാക്കളായ സ്മിത സാമുവലും രശ്മി രാഹുലും. പരമ്പരയിൽ ദേവയാനി എന്ന കഥാപാത്രത്തെയാണ് രശ്മി രാഹുൽ അവതരിപ്പിക്കുന്നത്. ജലജ എന്ന നെഗറ്റീവ് കഥാപാത്രമായാണ് സ്മിത സാമുവൽ സീരിയലിൽ എത്തുന്നത്. ആദ്യം തന്റെ കഥാപാത്രവും നെഗറ്റീവ് ആയിരുന്നു എന്നും മരുമകൾ കരൾ പകുത്തു നൽകിയതോടെയാണ് നന്നായതെന്നും രശ്മി പറയുന്നു. കൗമുദി മൂസീവിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

''ആദ്യമൊക്കെ ആളുകൾ എന്നെ കാണുമ്പോൾ ദേഷ്യത്തോടെയാണ് നോക്കിയിരുന്നത്. ഇപ്പോൾ പുറത്തിറങ്ങിയാൽ എല്ലാവർക്കും ഭയങ്കര സ്നേഹമാണ്. ആളുകൾ തിരിച്ചറിയുന്നതും ഇഷ്ടപ്പെടുന്നതുമൊക്കെ എനിക്ക് സന്തോഷമുള്ള കാര്യമാണ്'', രശ്മി പറഞ്ഞു. തനിക്കും ഇപ്പോൾ രശ്മി ചെയ്യുന്നതു പോലെ ഒരു പാവം കഥാപാത്രം ചെയ്യാനും കരഞ്ഞ് അഭിനയിക്കാനുമൊക്കെ താത്പര്യം ഉണ്ടെന്നായിരുന്നു സ്മിതയുടെ പ്രതികരണം. രശ്മിക്ക് കരയാൻ ഗ്ലിസറിൻ ഒന്നും വേണ്ടെന്നും സ്മിത സാമുവൽ പറഞ്ഞു. ''ഞാൻ എനിക്കു കരച്ചിൽ വരുന്ന എന്തെങ്കിലും കാര്യം ഓർ‌ക്കും. പണ്ട് സ്കൂളിൽ അധ്യാപകർ വഴക്കു പറഞ്ഞതോ അമ്മയുമായി ബന്ധപ്പെട്ട കാര്യങ്ങളോ അങ്ങനെ എന്തെങ്കിലും. എന്റെ അമ്മയുമായി എനിക്ക് വളരെയധികം അടുപ്പം ഉണ്ടായിരുന്നു. അമ്മ മരിച്ചുപോയി. അപ്പോൾ അതൊക്കെ ഓർക്കുമ്പോൾ എനിക്ക് കരച്ചിൽ വരും'', രശ്മി രാഹുൽ അഭിമുഖത്തിൽ പറഞ്ഞു.

പ്രമുഖ ജ്വല്ലറി വ്യവസായി അനന്ത മൂർത്തിയുടെയും മക്കളുടെയും കൊച്ചുമക്കളുടെയും കഥയാണ് പത്തരമാറ്റ്. മിഡിൽ ക്ലാസ് കുടുംബമായ ഉദയഭാനുവിന്റെയും കനക ദുർഗയുടെയും അവരുടെ മൂന്ന് പെൺമക്കളുടെയും കഥയും സമാന്തരമായി പറയുന്നു. ടോണിയും നീന കുറുപ്പുമാണ് പത്തരമാറ്റിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

അപ്പാനി ശരത്തിന്‍റെ വീട്ടിൽ വളകാപ്പ് ആഘോഷമാക്കി ബിഗ്ബോസ് താരങ്ങൾ; വീഡിയോ വൈറൽ
'15 വര്‍ഷമായി, സീരിയലിലെ പ്രതിഫലം ഇപ്പോഴും 3000 രൂപ'; ഡെലിവറി ഗേള്‍ ജോലിയിലേക്ക് നീങ്ങിയതിനെക്കുറിച്ച് കവിത