'ചതിക്കപ്പെടാതിരിക്കാൻ ഇതൊക്കെ ചെയ്തേ പറ്റൂ'; പ്രതികരണവുമായി ഡിംപിൾ റോസ്

Published : Jun 13, 2025, 01:53 PM IST
dimple rose about the precautions she takes while doing business

Synopsis

ദിയയെപ്പോലെ തന്നെ ഓൺലൈൻ ബിസിനസ് നടത്തുന്നയാളാണ് ഡിംപിള്‍ 

സോഷ്യല്‍ മീഡിയയിലെ താരമാണ് ഡിംപിള്‍ റോസ്. താരത്തിന്റെ വ്‌ളോഗുകള്‍ക്ക് ഒരുപാട് ആരാധകരുണ്ട്. തന്റെ കുടുംബത്തിലെ വിശേഷങ്ങളൊക്കെ ഡിംപിള്‍ ചാനലിലൂടെ പങ്കുവെക്കാറുണ്ട്. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ നടത്തിയ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ചാണ് ഡിംപിൾ പുതിയ വീഡിയോയിൽ സംസാരിക്കുന്നത്. ദിയയെപ്പോലെ തന്നെ ഓൺലൈൻ ബിസിനസ് നടത്തുന്നയാളാണ് ഡിംപിളും. സാരിയും ആഭരണങ്ങളുമാണ് ഡിംപിൾ വിൽക്കുന്നത്.

'ചതിക്കപ്പെടാതിരിക്കാൻ നമ്മൾ ഇത് ചെയ്തേ പറ്റൂ' എന്ന തലക്കെട്ടോടെയാണ് ഡിംപിൾ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പുറത്തുനിന്ന് ആരെയും തങ്ങളുടെ ബിസിനസ് ആവശ്യങ്ങൾക്കായി റിക്രൂട്ട് ചെയ്തിട്ടില്ലെന്നും എല്ലാം തങ്ങൾ തന്നെയാണ് ചെയ്യുന്നതെന്നും ഡിംപിൾ പറയുന്നു. തുടക്കകാലത്ത് ബിസിനസുമായി ബന്ധപ്പെട്ട് തങ്ങളും ചെറിയ പ്രശ്നങ്ങളൊക്കെ നേരിട്ടിരുന്നു എന്നും അന്ന് സോഷ്യൽ മീഡിയ ഇല്ലാതിരുന്നതുകൊണ്ട് തങ്ങൾക്കു പറയാൻ ഒരു പ്ലാറ്റ്ഫോം ഉണ്ടായിരുന്നില്ലെന്നും ഡിംപിൾ പറയുന്നു. നമുക്ക് ചെയ്യാന്‍ പറ്റുന്നത് ചെയ്യുക, പുറമെ നിന്ന് ഒരാളെയും ഇതിലേക്ക് എടുക്കണ്ടെന്ന് ഡാഡി അന്നു മുതലേ പറയുമായിരുന്നു എന്നും ഡിംപിൾ കൂട്ടിച്ചേർത്തു.

''ഞങ്ങളെല്ലാവരും ഒരുമിച്ചിരുന്നാണ് കാര്യങ്ങളെല്ലാം ചെയ്യുന്നത്. പുറമെ നിന്നും ആരേയും ഇതിനായി എടുത്തിട്ടില്ല. സമയവും സൗകര്യവും അനുസരിച്ച് ഞങ്ങളാണ് എല്ലാം ചെയ്യുന്നത്. എല്ലാം സെറ്റാക്കുക എന്നത് നല്ല പാടുള്ള കാര്യമാണ്. ഒറ്റ ഇരിപ്പ് ഇരിക്കേണ്ട അവസ്ഥയാണ്. എന്നാലും കുഴപ്പമില്ല,‌ ഇതൊക്കെ ചെയ്ത് കഴിയുമ്പോള്‍ സമാധാനം കിട്ടും'',

അതേസമയം, ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികൾ ഒളിവിലാണെന്നാണ് പോലീസ് നൽകുന്ന വിവരം. വിനീത, ദിവ്യ, രാധാകുമാരി എന്നീ ജീവനക്കാരികളെ കണ്ടെത്താനായില്ലെന്നാണ് പോലീസ് അറിയിച്ചത്. അന്വേഷണം ക്രൈംബ്രാഞ്ചിന് നൽകികൊണ്ട് കഴിഞ്ഞ ദിവസം ഡിജിപി ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു.

PREV
Read more Articles on
click me!

Recommended Stories

അപ്പാനി ശരത്തിന്‍റെ വീട്ടിൽ വളകാപ്പ് ആഘോഷമാക്കി ബിഗ്ബോസ് താരങ്ങൾ; വീഡിയോ വൈറൽ
'15 വര്‍ഷമായി, സീരിയലിലെ പ്രതിഫലം ഇപ്പോഴും 3000 രൂപ'; ഡെലിവറി ഗേള്‍ ജോലിയിലേക്ക് നീങ്ങിയതിനെക്കുറിച്ച് കവിത