'ആദ്യം കണ്ടത് കോയമ്പത്തൂർ വെച്ച്', പ്രപ്പോസ് ചെയ്തത് ആര്? ഉത്തരങ്ങളുമായി അനുമോളും ഭുവനേഷും

Published : Sep 17, 2026, 05:19 PM IST
anumol and Bhuvanesh answers questions on their love story

Synopsis

മിനിസ്ക്രീൻ താരം അനുമോളും ഭർത്താവ് ഭുവനേഷും തങ്ങളുടെ പ്രണയകഥയെക്കുറിച്ചും ഹണിമൂൺ പ്ലാനുകളെക്കുറിച്ചും മനസ്സ് തുറക്കുന്നു

മിനിസ്‍ക്രീൻ പ്രേക്ഷകരുടെ ഇഷ്‍ട താരങ്ങളിലൊരാളാണ് ആരാധകർ അനുക്കുട്ടി എന്ന് സ്നേഹത്തോടെ വിളിക്കുന്ന അനുമോള്‍. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അനുമോള്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സ്റ്റാര്‍ മാജിക് എന്ന ടെലിവിഷ‌‍ൻ ഷോയിലൂടെയും പ്രശസ്‍തയായി. ബിഗ്ബോസ് കപ്പ് നേടിയതോടെ അനുമോളുടെ പ്രശസ്തി വീണ്ടും ഇരട്ടിച്ചു. അടുത്തിടെയായിരുന്നു തമിഴ്നാട് സ്വദേശി ഭുവനേഷുമായുള്ള അനുമോളുടെ വിവാഹം. ഇപ്പോഴിതാ പ്രണയകഥ ചോദിച്ചവർ‌ക്കുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് ഇരുവരും. ഹണിമൂൺ പ്ലാനിങ്ങുകൾ സംബന്ധിച്ച ചോദ്യങ്ങൾക്കും ഇരുവരും മറുപടി നൽകുന്നുണ്ട്.

പ്രണയകഥ ചോദിച്ചവരോട് അത് പിന്നീട് പറയാം എന്ന് ഇരുവരും പറയുന്നു, പ്രണയം ആദ്യം പ്രപ്പോസ് ചെയ്തത് ഭുവനേഷാണെന്നും അനുമോൾ വെളിപ്പെടുത്തി. കോയമ്പത്തൂർ വെച്ചാണ് ആദ്യമായി കണ്ടതെന്നും ഭുവനേഷ് പറയുന്നു. ഹണിമൂൺ പ്ലാനുകളൊന്നും നിലവിലില്ലെന്നും ഇരുവരും കൂട്ടിച്ചേർത്തു. ''ഭുവന്റെ ജോലി അത്തരത്തിലുള്ളതാണ്. ജോലിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു പറയാന്‍ സാധിക്കില്ല, അതിന് നിയന്ത്രണങ്ങളുണ്ട്. മുംബൈ ബേസ്ഡ് ഐടി ജോലിയാണ് എന്ന് മാത്രമേ പറയാന്‍ സാധിക്കൂ. വിവാഹത്തിന് വേണ്ടി ഭുവന് 15 ദിവസത്തെ അവധി മാത്രമേയുണ്ടായിരുന്നുള്ളൂ, അത് കഴിഞ്ഞു. അതുകൊണ്ട് ഹണിമൂണ്‍ പ്ലാന്‍ ഒന്നും ഉണ്ടാക്കിയിട്ടില്ല. ചിലപ്പോൾ ഞങ്ങള്‍ ഒക്ടോബറില്‍ ദുബൈയിൽ ചേട്ടന്റെ ‌അടുത്തേക്ക് പോകുമായിരിക്കും. യുഎസ് പോലുള്ള മറ്റ് വിദേശ രാജ്യങ്ങളിലേക്ക് പോകാന്‍ വിസ കിട്ടാന്‍ വൈകും, അതുകൊണ്ട് അത്തരം പ്ലാനുകള്‍ നിലവിലില്ല'', എന്നും അനുമോൾ പറഞ്ഞു.

അനുമോളില്‍ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം അവളുടെ ബോള്‍ഡ്‌നെസ് തന്നെയാണ് എന്നും ഭുവന്‍ പറയുന്നു. ''അനു നിര്‍ത്താതെ സംസാരിക്കും, എന്തിനോടും പ്രതികരിക്കും. ഞാന്‍ പൊതുവേ ഇന്‍ട്രോവേര്‍ട്ട് ആണ്, എനിക്ക് കംഫര്‍ട്ടബിൾ ആയാൽ മാത്രമാണ് അത്രയധികം സംസാരിക്കുന്നത്'', എന്നും ഭുവനേഷ് കൂട്ടിച്ചേർത്തു.

PREV
Read more Articles on
click me!

Recommended Stories

'അവര്‍ക്ക് വേണ്ടി എന്റെ ജീവൻ വരെ കൊടുക്കും..'; പോസ്റ്റുമായി പേളി മാണി
'എനിക്കുപോലും വിശ്വസിക്കാന്‍ കഴിയുന്നില്ല, എവിടെ കിടന്നവളാ..'; വീഡിയോയുമായി ജാസ്മിൻ