
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പേളി മാണി. അവതാരകയായി തുടക്കം കുറിച്ച പേളി മലയാളികൾക്ക് ഏറെ സുപരിചിതയാകുന്നത് ബിഗ് ബോസ് മലയാളത്തിലൂടെയാണ്. സഹമത്സരാർത്ഥിയായിരുന്ന ശ്രീനിഷുമായുള്ള പ്രണയവും പിന്നീടുള്ള ഇവരുടെ വിവാഹവുമെല്ലാം മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇന്ന് ‘പേളി മാണി ഷോ’ എന്ന പേരിൽ സ്വന്തമായൊരു യുട്യൂബ് പ്രോഗ്രാം നടത്തി തെന്നിന്ത്യയിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന അവതാരകയായി മാറിയിരിക്കുകയാണ് പേളി. മക്കളായ നിതാര, നില എന്നിവരുടെ വിശേഷങ്ങളും വീട്ടുവിശേഷങ്ങളുമെല്ലാം പേളി സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. പേളിയെപ്പോലെ തന്നെ പേളിയുടെ മക്കൾക്കും ആരാധകർ ഏറെയുണ്ട്.
''എന്റെ കുട്ടി കുറുമ്പികള്‍... രണ്ട് കൊച്ചു പെണ്‍കുട്ടികള്‍, അവരാണ് എന്റെ ലോകം എന്ന കാര്യം ഒട്ടും അറിയാത്തവര്‍. ഒരു അമ്മയാകുന്നത് എങ്ങനെയെന്ന് അവര്‍ എന്നെ പഠിപ്പിക്കുകയാണ്... ഞാനത് ഓരോന്നായി മനസ്സിലാക്കി കുറിച്ചുവെക്കുന്നുമുണ്ട്. എന്റെ പെണ്‍മക്കള്‍. എന്റെ കുസൃതിക്കൂട്ടം. എന്റെ സമാധാനം. എന്റെ ജീവനും ജീവിതവും. അവര്‍ക്ക് വേണ്ടി ഞാന്‍ ജീവിക്കും. അവര്‍ക്ക് വേണ്ടി എന്റെ ജീവൻ വരെ കൊടുക്കും'', എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം പേളി കുറിച്ചത്.
നിരവധിയാളുകളാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നത്. ''നിലാവും താരകവും അവരുടെ ആകാശവും എന്നാണ് ഒരാളുടെ കമന്റ്. ''പേളിയമ്മയും, ഒരേപോലെ തിളങ്ങി നിലൂവും നിതാരയും. അമ്മയും കുഞ്ഞി പൂമ്പാറ്റകളും ചേർന്നപ്പോൾ ആ അന്തരീക്ഷം ശരിക്കും നക്ഷത്രങ്ങൾ മിന്നുന്നത് പോലെ... എന്തൊരു ഐശ്വര്യമാണ് കാണാൻ!'', എന്നാണ് മറ്റൊരു കമന്റ്. തമിഴ്നാട്ടിലും നിരവധി ആരാധകർ പേളിക്കുണ്ട്. ഇവരുടെ കമന്റുകളും കമന്റ് ബോക്സിൽ കാണാം. ഭർത്താവ് ശ്രീനിഷ് അരവിന്ദും പോസ്റ്റിനു താഴെ കമന്റുമായി എത്തിയിട്ടുണ്ട്.