ആരതിയുഴിഞ്ഞ് റോബിന്‍റെ അമ്മ; നിലവിളക്കേന്തി ആരതി പൊടി; ഗൃഹപ്രവേശ വീഡിയോ വൈറൽ

Published : Feb 19, 2025, 05:59 PM IST
ആരതിയുഴിഞ്ഞ് റോബിന്‍റെ അമ്മ; നിലവിളക്കേന്തി ആരതി പൊടി; ഗൃഹപ്രവേശ വീഡിയോ വൈറൽ

Synopsis

ഫെബ്രുവരി പതിനാറിന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു റോബിന്റെയും ആരതിയുടെയും വിവാഹം

കഴിഞ്ഞ ദിവസമാണ് ബിഗ്ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണനും ഇൻഫ്ലുവൻസറും സംരഭകയുമായ ആരതി പൊടിയും വിവാഹിതരായത്. വിവാഹ ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോളിതാ റോബിന്റെ വീട്ടിലേക്ക് ആരതി ഗൃഹപ്രവേശം നടത്തുന്നതിന്റെ വീഡിയോയും വൈറലായിരിക്കുകയാണ്. മഞ്ഞ നിറത്തിലുള്ള ചുരിദാർ അണിഞ്ഞ് എത്‍നിക് ലുക്കിലാണ് ആരതി എത്തിയത്. കറുപ്പ് നിറത്തിലുള്ള പാന്റ്സും ഷർട്ടുമായിരുന്നു റോബിന്റെ വേഷം. അധികം വൈകാതെ പുതിയ വീഡിയോയും ഇരുവരുടെയും ആരാധകർ ഏറ്റെടുത്തു.

''നമ്മുടെ ഡോക്ടറിന്റെ മുഖത്തെ ആ സന്തോഷം കാണുമ്പോ തന്നെ മനസ് നിറയുന്നു. സോഷ്യൽ മീഡിയ മൊത്തം ഡോക്ടറെ ഒരു കോമാളി ആക്കിയപ്പോ ഒത്തിരി വിഷമം തോന്നിയിട്ടുണ്ട്. ആളെപ്പറ്റി നമ്മൾ എന്തെങ്കിലും നല്ലത് പറഞ്ഞാൽ പോലും നമ്മളെ എല്ലാംകൂടി വളഞ്ഞിട്ട് ആക്രമിക്കുമായിരുന്നു. പക്ഷെ അന്നും ഇന്നും റോബിൻ ബ്രോയ്ക്ക് ഒപ്പം ആണ്. ഇനി അങ്ങോട്ട് നിങ്ങളുടെ ജീവിതത്തിൽ നല്ലത് മാത്രം സംഭവിക്കട്ടെ'', എന്നാണ് വീഡിയോയ്ക്കു താഴെ ഒരാളുടെ കമന്റ്.  ''ഈ ഒരു മുഹൂർത്തം കാണാൻ കാത്തിരിക്കുകയായിരുന്നു ഡോക്ടറുടെ വീട്ടിൽ ഉള്ള എല്ലാവരെയും പോലെ ഡോക്ടറെ സ്നേഹിക്കുന്നവരും വളരെ ഹാപ്പി ആണ്. നല്ലൊരു കുടുംബ ജീവിതവുമായി മുന്നോട്ടു പോവുക'', എന്ന് മറ്റൊരാൾ കമന്റ് ചെയ്തു.

ഫെബ്രുവരി പതിനാറിന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു റോബിന്റെയും ആരതിയുടെയും വിവാഹം. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന വിവാഹ ആഘോഷങ്ങളാണ് വിവാഹത്തോട് അനുബന്ധിച്ച് നടന്നത്. ഹൽദി ആഘോഷത്തോടെയാണ് ഇവരുടെ വിവാഹ ചടങ്ങുകൾ‌ക്ക് തുടക്കമായത്. പിന്നീട് രംഗോളി, സംഗീത് തുടങ്ങിയ ആഘോഷങ്ങളും സംഘടിപ്പിച്ചിരുന്നു. ഈ ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ALSO READ : പ്രേക്ഷകരുടെ പ്രിയ പരമ്പര; 'ചെമ്പനീര്‍ പൂവ്' 350 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കുന്നു

PREV
Read more Articles on
click me!

Recommended Stories

അപ്പാനി ശരത്തിന്‍റെ വീട്ടിൽ വളകാപ്പ് ആഘോഷമാക്കി ബിഗ്ബോസ് താരങ്ങൾ; വീഡിയോ വൈറൽ
'15 വര്‍ഷമായി, സീരിയലിലെ പ്രതിഫലം ഇപ്പോഴും 3000 രൂപ'; ഡെലിവറി ഗേള്‍ ജോലിയിലേക്ക് നീങ്ങിയതിനെക്കുറിച്ച് കവിത