അമ്മാ..നിങ്ങൾക്ക് വേണ്ടി എത്രനേരം വേണമെങ്കിലും കാത്തിരിക്കാം; മകളെക്കുറിച്ച് അശ്വതി ശ്രീകാന്ത്

Published : Feb 25, 2026, 03:58 PM IST
Aswathy sreekanth

Synopsis

അവതാരക അശ്വതി ശ്രീകാന്ത്, പിറന്നാളിന് മൂത്തമകൾ പത്മ നൽകിയ സമ്മാനത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചു. മാസങ്ങളായി സ്വരുക്കൂട്ടിയ പണം കൊണ്ട് മകൾ അമ്മയ്ക്ക് വസ്ത്രങ്ങളും ചെരുപ്പും വാങ്ങി നൽകി.

ലയാളികൾക്ക് പ്രിയപ്പെട്ട അവതാരകയും അഭിനേത്രിയുമാണ് അശ്വതി ശ്രീകാന്ത്. സോഷ്യൽ മീഡിയയിൽ സജീവമായ അശ്വതി തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. മൂത്ത മകൾ പത്മ തനിക്കു നൽകിയ പിറന്നാൾ സമ്മാനത്തെക്കുറിച്ചാണ് അശ്വതിയുടെ പുതിയ വിശേഷം.

''മാസങ്ങൾക്ക് മുന്നേ പത്മ പറയുന്നതാണ് അമ്മയുടെ ബർത്ത്ഡയേക്ക് എന്റെ കൂടെ ഷോപ്പിങ്ങിന് വരണം എന്ന്. അങ്ങനെ ഇന്നലെ ഫോറം മാളിൽ പോയി, എന്നെ കൊണ്ട് ഡ്രസ്സും ചെരുപ്പും ഒക്കെ വാങ്ങിപ്പിച്ചു. ട്രയൽ റൂമിന് മുന്നിൽ കാത്തിരുന്ന അവൾക്ക് മടുക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ‘I can sit here forever for you, Amma’ എന്ന് മറുപടി. കൗണ്ടറിൽ എത്തിയപ്പോൾ അവളുടെ കയ്യിലുള്ളതിനേക്കാൾ അല്പം കൂടിയേക്കുമോ ഫൈനൽ ബിൽ എന്ന് സംശയമായി. ബാക്കി കാശ് അമ്മ കൊടുക്കാം, സാരമില്ല എന്ന് പറഞ്ഞിട്ടും മുഖം ആകെ വാടി. അപ്പോഴാണ് ബർത്ത്ഡേ മാസത്തിന്റെ ഡിസ്കൗണ്ടിന്റെ രൂപത്തിൽ പത്തുശതമാനം കാശ് ബില്ലിൽ കുറഞ്ഞത്. ആഹ്! അവളെ ഇത്രയും സന്തോഷിച്ച് ഈയടുത്തൊന്നും കണ്ടിട്ടില്ല. അതെ, ഇനിയും വിഷു വരും, തിരുവോണം വരും. നീയിനിയും വളരും. നിന്റെ നിഴൽ പറ്റി ഞാനും'', എന്ന് അശ്വതി ശ്രീകാന്ത് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്. ''ഒരു കൊച്ചു കുഞ്ഞിൽ നിന്നും ആള് ഇത്രോം വലിയ കാര്യം ചെയ്യാൻ കഴിയുന്ന ആളായല്ലോ'', എന്നാണ് ഒരാൾ കമന്റ് ബോക്സിൽ കുറിച്ചിരിക്കുന്നത്. ''ആളുകൾ പരസ്പരം തണലാകുന്നത് കാണാൻ, അത് ഒരു കുട്ടിയാണെങ്കിൽ പോലും എന്തൊരു ഭംഗിയാണ്'', എന്നാണ് മറ്റൊരു കമന്റ്. ''ജീവിതത്തിൽ പറ്റിയാൽ ഇങ്ങനെ ഒരാളെ സമ്പാദിച്ചു വെച്ചേക്കണം, അതിന് ചേച്ചിടെ പങ്ക് ചെറുതല്ല'', എന്നാണ് മറ്റൊരാൾ കുറിച്ചത്. ''വെറുതെ കണ്ണു നിറയുന്നു '', എന്നും ഒരാൾ കമന്റ് ചെയ്തിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

'ബീഫ് കുറച്ചത് കേരള സ്റ്റോറി കണ്ടിട്ടല്ല, അതിന് കാരണമുണ്ട്'; നിലപാട് വ്യക്തമാക്കി ബിന്നിയും നൂബിനും
'എനിക്കിഷ്ടമുള്ളത് പോലെ ചെയ്യുമെന്നായിരുന്നു മറുപടി'; നിദ സതീശനെക്കുറിച്ച് സുജിൻ കൃഷ്‍ണ