'എനിക്കിഷ്ടമുള്ളത് പോലെ ചെയ്യുമെന്നായിരുന്നു മറുപടി'; നിദ സതീശനെക്കുറിച്ച് സുജിൻ കൃഷ്‍ണ

Published : Feb 25, 2026, 11:13 AM IST
Sujin Krishna

Synopsis

മല്ലു ഫാമിലി എന്ന യുട്യൂബ് ചാനലിലൂടെ മലയാളികള്‍ക്ക് സുപരിചിതരായ ദമ്പതികളായ സുജിന്‍ കൃഷ്‍ണയും നിദ സതീശനും അടുത്തിടെ പിരിഞ്ഞിരുന്നു.

മല്ലു ഫാമിലി എന്ന യുട്യൂബ് ചാനലിലൂടെ മലയാളികള്‍ക്ക് സുപരിചിതരായ ദമ്പതികളാണ് സുജിന്‍ കൃഷ്‍ണയും നിദ സതീശനും. അടുത്തിടെയാണ് തങ്ങൾ തമ്മിൽ വേർപിരിഞ്ഞു എന്ന വാർ‌ത്ത ഇരുവരും അറിയിച്ചത്. ഏറെ ആലോചിച്ചെടുത്ത തീരുമാനമാണ് ഇതെന്നും തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റുകളിലൂടെ ഇരുവരും പറഞ്ഞിരുന്നു. എന്നാല്‍ തങ്ങളുടെ തീരുമാനം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചതിന് ശേഷം മോശം കമന്‍റുകള്‍ നേരിടേണ്ടിവരുന്നതായി സുജിന്‍ കൃഷ്‍ണ പറയുന്നു.

കഴിഞ്ഞ ദിവസം മകന്റെ പിറന്നാളാഘോഷത്തിന്റെ വീഡിയോ നിദ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇതിനു താഴെ തന്റെ അമ്മക്കെതിരെ വന്ന നെഗറ്റീവ് കമന്റിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് സുജിൻ. ''സുജിനും സഹോദരിയും വളര്‍ന്നതു പോലെ അച്ഛനില്ലാതെയല്ലേ ആ മക്കളും വളരേണ്ടി വരുന്നത്, അമ്മയ്‌ക്കെങ്കിലും മകനെ തിരുത്തിക്കൂടേ'', എന്നായിരുന്നു കമന്റ്. ഞാന്‍ ഇതുവരെ നിദയെക്കുറിച്ച് എവിടെയും മോശം പറഞ്ഞിട്ടില്ല. ഇമോഷണലായിട്ടുള്ള സ്‌റ്റോറികളൊന്നും ഇടാറുമില്ല. എന്റെ കുട്ടിയുടെ പിറന്നാൾ വീഡിയോ അവള്‍ ഇട്ടിരുന്നു. അതിന് താഴെ എന്റെ അമ്മയെക്കുറിച്ച് കമന്റ് വന്നു. ആ കമന്റിട്ടയാളോട് കാര്യമെന്താണെന്നറിയുമോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. നിദ കുറച്ച് ഇമോഷണലായി സ്‌റ്റോറികളും, പോസ്റ്റുകളും ഇടുന്നുവെന്ന് കരുതി എല്ലാ ശരികളും അവളുടെ ഭാഗത്താണോ? എന്റെ അമ്മയെ ഇതിലേക്ക് വലിച്ചിടരുത്.

അമ്മയെക്കുറിച്ച് പറഞ്ഞത് കൊണ്ട് മാത്രമാണ് ഞാന്‍ പ്രതികരിക്കുന്നത്. ആള്‍ക്കാരുടെ മുന്നിലേക്ക് ഇതിട്ട് കൊടുക്കരുതെന്ന് ഞാന്‍ അവളോട് പറഞ്ഞതാണ്. ഇമോഷണല്‍ സ്‌റ്റോറികള്‍ ഇടരുതെന്ന് ഞാന്‍ വിളിച്ച് പറഞ്ഞപ്പോള്‍ എനിക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യുമെന്നായിരുന്നു മറുപടി. അമ്മയെക്കുറിച്ചുള്ള കമന്റ് അവള്‍ക്ക് ഡിലീറ്റ് ചെയ്യാവുന്നതേയുള്ളൂ. പക്ഷേ, അവളത് ചെയ്യാതിരിക്കുകയാണ്'', യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ സുജിൻ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ആ രംഗങ്ങള്‍ ആൽബത്തില്‍ നിന്ന് ഒഴിവാക്കിയതിന്‍റെ കാരണം വെളിപ്പെടുത്തി രേണു സുധി
'എന്‍റെ ഭർത്താവിനോടും വീട്ടുകാരോടുമല്ലേ കൊഞ്ചി സംസാരിക്കുന്നത്'? വിമർശകർക്ക് മറുപടിയുമായി ആലീസ് ക്രിസ്റ്റി