
നടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്തിന്റെ വസ്ത്രധാരണത്തെ മോശമായ ഭാഷയിൽ വിമർശിച്ച യൂട്യൂബർ ഷഫീന ബീവിക്ക് മറുപടിയുമായി ഡബ്ബിങ്ങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്ത്. സദാചാരമില്ലായ്മ നടത്തിയത് യഥാർത്ഥത്തിൽ ഈ യൂട്യൂബർ അല്ലേ എന്നും ആ സത്രീക്കെതിരെ നിയമപരമായി മുന്നോട്ടു പോകണമെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
ഇത്തരം മോശം ഭാഷ പറയുന്നത് സദാചാരമാണോ. മലിനമായ പദപ്രയോഗങ്ങളും, ചേഷ്ടകളുമല്ലേ അവര്‍ ഉപയോഗിച്ചത്. താന്‍ ചെയ്യുന്നത് എന്താണെന്ന് അവര്‍ നോക്കിയാല്‍ മതി. മറ്റുള്ളവര്‍ പറയുന്നതിന് അനുസരിച്ച് ജീവിക്കാന്‍ നമുക്ക് പറ്റില്ല. ആ സ്ത്രീക്കെതിരെ ആ പെണ്‍കുട്ടി നടപടി എടുക്കുക തന്നെ വേണം. അത്രയും മോശമായ വാക്കുകളാണ് അവര്‍ ഉപയോഗിച്ചിട്ടുള്ളത്. ആ കുട്ടിക്ക് അവരുടേതായ ഇഷ്ടവും, പാഷനും, ഇഷ്ടവും അനിഷ്ടവും എല്ലാമുണ്ട്. അത് അവളുടെ ഇഷ്ടം. അതനുസരിച്ച് അവള്‍ ജീവിക്കട്ടെ. അവൾ ജീവിക്കട്ടെ. അതിന് നിങ്ങൾ ഇങ്ങനെ വെറളി പിടിക്കേണ്ട കാര്യമില്ല. എത്ര സ്ത്രീകളെയാണ് നിങ്ങൾ ഇങ്ങനെ തേജോവധം ചെയ്യുന്നത്?
''അതുപോലെ ആ സ്ത്രീയെ വിമർശിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യമുണ്ട്. വിമര്‍ശിക്കുക എന്നതാണ് നമ്മുടെ ഉദ്ദേശം. അതിനല്ലേ പ്രാധാന്യം കൊടുക്കേണ്ടത്. അല്ലാതെ ആ സത്രീയുടെ വീഡിയോ ഇട്ടിട്ട് അത് പകുതിയോളം വിഷ്വല്‍ കാണിച്ച്, പിന്നീട് നമ്മുടെ അഭിപ്രായം പറയുമ്പോള്‍ വ്യൂവര്‍ഷിപ്പ് കൂട്ടാനാണോ എന്ന് സംശയം തോന്നുക എന്നത് മാത്രമല്ല, അത് കൂടുതല്‍ ആ പെണ്‍കുട്ടിയെ വേദനിപ്പിക്കുന്ന അവസ്ഥയിലേക്ക് കൊണ്ടുപോവും. നല്ല ധൈര്യമുള്ള കുട്ടിയാണ്. എങ്കില്‍ പോലും അതുണ്ടാക്കുന്ന വേദന നിങ്ങള്‍ക്ക് മനസിലാവില്ല. നമ്മളെന്തിനാണ് ആ വിഷ്വലുകള്‍ക്ക്, വീഡിയോയ്ക്ക് പ്രാധാന്യം കൊടുക്കുന്നത്'', എന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.