
സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതയായ ആളാണ് ബ്യൂട്ടി വ്ലോഗറും ഇൻഫ്ലുവൻസറുമായ ഗ്ലാമി ഗംഗ. ഒരു മാസം മുൻപ് ആയിരുന്നു ഗ്ലാമിയുടേയും വിഷ്ണുവിന്റെയും വിവാഹം. അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. വിവാഹ ശേഷം തങ്ങളുടെ വിശേഷങ്ങളെല്ലാം ഗംഗ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇതിനിടയിൽ തനിക്ക് വന്ന വിമർശന കമന്റുകൾക്കും പരിഹാസ കമന്റുകൾക്കും കുറിക്ക് കൊള്ളുന്ന മറുപടിയുമായി എത്തിയിരിക്കുകയാണ് ഗംഗയും വിഷ്ണുവും.
'കൂടിപ്പോയാല്‍ ഒരു വര്‍ഷം. അല്ലേല്‍ രണ്ട് വര്‍ഷം. പിന്നെ ഡിവോഴ്സ്', എന്നായിരുന്നു ഇവർക്ക് വന്നൊരു കമന്റ്. ഇതിന്, 'ഞാന്‍ ഡിവോഴ്സ് ആകുന്നുണ്ടെങ്കില്‍ ഈ കമന്‍റ് ഇട്ട ആളെ ഞാന്‍ വിളിക്കാം. വക്കീല്‍ ഫീസൊക്കെ നിങ്ങള്‍ കൊടുക്കണം. എനിക്ക് നിങ്ങളെ പോലെ പ്രവചനം നടത്താനുള്ള കഴിവില്ല. അങ്ങനെ കഴിവുണ്ടായിരുന്നുവെങ്കില്‍ കുഴപ്പിമില്ലായിരുന്നു. തെളിയാതെ കിടക്കുന്ന കുറച്ച് കേസുകളുണ്ട്. അതൊക്കെ നിങ്ങള്‍ തെളിയിച്ച് തരണം.
ഒരുപാട് പേര്‍ക്കത് പ്രയോജനം ചെയ്യും. അല്ലെങ്കില്‍ ഡിക്ടറ്റീവ് ഏജന്‍സി തുടങ്ങൂ', എന്നായിരുന്നു ഗംഗയുടെ മറുപടി.
'ഒരാളും മറ്റൊരാളുടെ ജീവിതത്തിലേക്ക് ചെന്ന് കയറുന്നത് അഅടുത്തതിന്‍റെ അടുത്ത വര്‍ഷം ഞാന്‍ ഡിവോഴ്സാകും എന്ന് എന്ന് വിചാരിച്ചില്ലല്ലോ. എല്ലാവരും പ്രാര്‍ത്ഥനയോടെയും വിശ്വാസത്തോടെയും ഒരു ജീവിതത്തിലേക്ക് പോകുന്നത്. ഒരു കുടുംബം തുടങ്ങുന്നത്. ഡിവോഴ്സ് ആകുമെന്ന് നമുക്ക് നേരത്തെ പ്രെഡിക്ട് ചെയ്യാന്‍ പറ്റിയിരുന്നുവെങ്കില്‍ ഇന്നീ സമൂഹത്തില്‍ നടക്കുന്ന പല പ്രശ്നങ്ങളും ഉണ്ടാവില്ലായിരുന്നു. എനിക്ക് എന്തായാലും അങ്ങനെ പ്രെഡിക്ട് ചെയ്യാന്‍ കഴിവില്ല', എന്നും ഗ്ലാമി ഗംഗ കൂട്ടിച്ചേർത്തു. യുട്യൂബിൽ പങ്കുവച്ച ക്യൂ ആൻഡ് എ സെക്ഷനിലായിരുന്നു ഇവരുടെ പ്രതികരണം.
'ചാടിക്കളിക്കുന്ന കുഞ്ഞിരാമനെ കിട്ടിയത് കൊണ്ട് ഇങ്ങനെ ഒക്കെ കാണിച്ച് നടക്കാം', എന്ന കമന്റിനും ഗ്ലാമി ഗംഗ മറുപടി നൽകിയിട്ടുണ്ട്. 'എന്തുവാടെയ്.. നമ്മളെ കൂടെ നില്‍ക്കുന്ന ഒരാള് നമ്മളെ സപ്പോര്‍ട്ട് ചെയ്ത് നില്‍ക്കുന്നൊരാള്, സന്തോഷത്തിലും സങ്കടത്തിലും ഭാഗമാകുന്നൊരാള്, അങ്ങനെ ഒരാള് ജീവിതത്തില്‍ വരുമ്പോള്‍ അത് ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്. എത്രപേര്‍ക്ക് ആ ഭാഗ്യം കിട്ടുമെന്ന് എനിക്കറിയില്ല. എനിക്കത് കിട്ടി. അങ്ങനെ നമുക്കൊപ്പം നില്‍ക്കുന്നൊരാളാണ് കുഞ്ഞിരാമനെങ്കില്‍ തീര്‍ച്ചയായും എനിക്ക് അപ്പുവും അപ്പുവിന് ഞാനും ചാടിക്കളിക്കുന്ന കുഞ്ഞിരാമനാണ്', എന്നായിരുന്നു മറുപടി. ഏപ്രിൽ 21ന് ഗുരുവായൂരിൽ വച്ചായിരുന്നു വിഷ്ണു - ഗംഗ വിവാഹം നടന്നത്.