'ബിഗ് ബോസ് സ്ക്രിപ്റ്റഡ് അല്ല, എനിക്കു തോന്നിയത് ഇതാണ്..'; എലീന പറയുന്നു

Published : Sep 07, 2026, 08:30 PM IST
Alina Padikkal

Synopsis

ദിവസങ്ങളോളം ഒരിടത്ത് കഴിയുമ്പോൾ സ്വാഭാവികമായി ചെറിയ കാര്യങ്ങൾക്ക് പോലും വഴക്കുകളുണ്ടാകും. ഗെയിമുകളും അതിന്റെ സമ്മർദ്ദവുമാണ് പരിപാടിയെ നയിക്കുന്നതെന്നും എലീന വ്യക്തമാക്കുന്നു.

മലയാളം മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് എലീന പടിക്കൽ. നടിയും അവതാരകയുമായ എലീന ബിഗ് ബോസ് മലയാളം സീസൺ രണ്ടിലെ മത്സരാർത്ഥി എന്ന നിലയിലും ശ്രദ്ധ നേടി. സോഷ്യല്‍ മീഡിയയിലും സജീവമായ താരത്തിന് ആരാധകര്‍ ഏറേയാണ്. ഇപ്പോഴിതാ ബിഗ് ബോസ് സ്ക്രിപ്റ്റഡ് ആണോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് എലീന.

"ബിഗ് ബോസ് സ്ക്രിപ്റ്റഡ് ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഞാൻ പറയുന്നത് എന്റെ സീസണിന്റെ കാര്യമാണ്. വേറെ സീസണുകളിലെ കാര്യങ്ങൾ എനിക്ക് അറിയില്ല. എനിക്ക് എന്തായാലും ഒരു സ്ക്രിപ്റ്റും ഉണ്ടായിരുന്നില്ല. സ്ക്രിപ്റ്റിന് അപ്പുറം നമ്മളെ ഒരു ലൂപ്പിൽ ഇടുകയാണ് ചെയ്യുന്നത്. നമ്മളെ ഒരു മുറിയിൽ അഞ്ച് ദിവസം ഇങ്ങനെ നിർത്തിക്കഴിഞ്ഞാൽ, കുറച്ചുകഴിയുമ്പോൾ വിശേഷങ്ങളും കുടുംബകാര്യങ്ങളുമെല്ലാം പറഞ്ഞുതീരും. പിന്നെ പറയാൻ ഒന്നും ഉണ്ടാകില്ല. അപ്പോൾ ചെറിയ കാര്യങ്ങൾക്കുപോലും വഴക്കുണ്ടാകും. നമ്മൾ അസ്വസ്ഥരാകും. ഈ സാഹചര്യത്തെയാണ് താൻ 'ലൂപ്പ്' എന്ന് വിളിക്കുന്നത്. ബിഗ് ബോസ് നൽകുന്ന ഗെയിമുകളും അതിന്റെ ഭാഗമാണ്. ഗെയിം കൃത്യമായി കളിച്ചാൽ ക്യാപ്റ്റനാകാം, അല്ലെങ്കിൽ ജയിലിൽ പോകേണ്ടിവരും. അതിന്റെ നിരാശയും മറ്റ് സമ്മർദങ്ങളും മത്സരാർഥികളെ സ്വാഭാവികമായും ഒരു പ്രത്യേക മാനസികാവസ്ഥയിലേക്ക് എത്തിക്കും'', ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി എലീന പറ‍ഞ്ഞു.

അതേസമയം, ഒരുവർഷത്തോളം നീണ്ട കാത്തിരിപ്പിന് ഒടുവിൽ ബിഗ് ബോസ് മലയാളം സീസൺ 8ന് തിരശ്ശീല ഉയർന്നിരിക്കുകയാണ്. മലയാളികൾക്ക് കണ്ട് സുപരിചിതരായ മുഖങ്ങളും സോഷ്യൽ മീഡിയ താരങ്ങളും അഗ്നിപരീക്ഷയിൽ വന്ന് വിജയിച്ച് കയറിയ നാല് പേരടക്കം 21 മത്സരാർത്ഥികളാണ് ഇത്തവണ ബിഗ് ബോസിൽ മാറ്റുരയ്ക്കാനെത്തുന്നത്.

PREV
Read more Articles on
click me!

Recommended Stories

'കേരളത്തിൽ ഇപ്പോൾ പ്രേമിക്കാൻ പറ്റിയ അന്തരീക്ഷമാണോ?'; അഹമ്മദ് കബീർ ചിത്രം 'മെനി മെനി ഹാപ്പി റിട്ടേൺസ്' ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി!
'തിരിച്ചു വരുമ്പോൾ ഫെമിനിസ്റ്റ് ആകാതിരുന്നാൽ മതി..'; രാഹുൽ ഈശ്വറിനോട് അഖിൽ മാരാർ; ബിഗ് ബോസിലേക്കോ?