'വെപ്പുമുടി സത്യഭാമേ.. പോയി രാമായണം വായിച്ചിരിക്ക്'; സത്യഭാമക്കെതിരെ ബി​ഗ് ബോസ് നന്ദന

Published : Feb 27, 2026, 01:24 PM IST
Nandhana

Synopsis

തന്നെ ബോഡിഷെയ്മിംഗ് നടത്തി അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമയ്ക്ക് രൂക്ഷമായ മറുപടിയുമായി ബിഗ് ബോസ് മുൻതാരം നന്ദന നന്ദു. സത്യഭാമയെ 'വെപ്പുമുടി സത്യഭാമ' എന്ന് വിളിച്ച നന്ദന, പ്രായമാകുന്ന കഴുതകളെ ബഹുമാനിക്കേണ്ടതില്ലെന്നും പറഞ്ഞു.

ന്നെ അധിക്ഷേപിച്ചു സംസാരിച്ച കലാമണ്ഡലം സത്യഭാമക്കെതിരെ കുറിക്കു കൊള്ളുന്ന മറുപടിയുമായി ബിഗ്ബോസ് മുൻതാരം നന്ദന നന്ദു. മുൻപ് സത്യഭാമയുടെ പരാമർശങ്ങൾക്കെതിരെ നന്ദന സംസാരിച്ചിരുന്നു. ഇതിനു മറുപടി പറഞ്ഞുള്ള വീഡിയോയിൽ നന്ദനയെ ബോഡിഷെയ്മിങ്ങ് അടക്കം നടത്തിയാണ് സത്യഭാമ സംസാരിച്ചത്. നന്ദനയുടെ മുഖം ലോറി കയറിയിറങ്ങിയതു പോലുണ്ടെന്നും സത്യഭാമ പറഞ്ഞിരുന്നു. ഇതിനെല്ലാമുള്ള മറുപടിയാണ് നന്ദനയുടെ പുതിയ ഫെയ്സ്ബുക്ക് വീഡിയോ.

''യാതൊരു പരിചയവും ഇല്ലാത്ത ഒരു വ്യക്തിയെ എടീ, പോടീ എന്നു വിളിക്കാനും ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും അടിസ്ഥാനത്തിൽ പരസ്യമായി അപമാനിക്കുന്ന, ഉള്ളിൽ കാളകൂട വിഷം നിറച്ച് എല്ലാ വീഡിയോകളിലും തുപ്പുന്ന നിങ്ങളെ ഞാൻ ഏതായാലും ഇനി ടീച്ചറേ എന്ന് വിളിക്കാൻ പോകുന്നില്ല. ടീച്ചറേ എന്ന് വിളിക്കാനുള്ള യാതൊരു യോഗ്യതയും നിങ്ങൾക്കില്ല. അതുകൊണ്ട് ഞാൻ നിങ്ങളെ വിളിക്കുന്നത് വെപ്പുമുടി സത്യഭാമേ എന്നാണ്. അതായിരിക്കും നിങ്ങൾക്ക് കുറച്ചുകൂടി ചേരുന്ന പേര്. പ്രായത്തിനെ ബഹുമാനിക്കണം എന്നത് ശരിയാണ്. പക്ഷേ, മനുഷ്യർക്ക് പ്രായമാകുമ്പോളല്ലേ ബഹുമാനിക്കേണ്ട ആവശ്യം ഉള്ളൂ. കഴുതകൾക്ക് പ്രായമാകുമ്പോൾ ബഹുമാനിക്കാറില്ലല്ലോ. കഴുതകൾ കഴുതകൾ തന്നെയാണ്.

എനിക്കറിയാവുന്ന കലാമണ്ഡലത്തിലെ ടീച്ചർമാരൊക്കെ നല്ല സംസ്കാരമുള്ള ടീച്ചർമാരാണ്. ഇതേതു കലാമണ്ഡലം ആണ്. വ്യാജഡോക്ടർ, വ്യാജവക്കീൽ എന്നൊക്കെ കേട്ടിട്ടുണ്ട്. വ്യാജകലാമണ്ഡലത്തെ കാണുന്നത് ആദ്യമായിട്ടാണ്. ആളുകളെ അധിക്ഷേപിക്കാതെ ഈ അറുപത്തെട്ടാം വയസിൽ ജീവിക്കാൻ പറ്റില്ലേ? പോയി രാമായണം വായിച്ചിരിക്ക്. നിങ്ങളെപ്പോലെ സോഫയും വലിച്ചുനീട്ടിയിരുന്ന് പൊട്ടും തൊട്ട്, സാരിയുടുത്ത്, കണ്ണെഴുതി, ലിപ്സ്റ്റിക്കിട്ട് കണകുണാ വർത്തമാനം പറയാൻ എനിക്ക് സമയമില്ല. നിങ്ങൾക്കാ സമയം ഉള്ളതുകൊണ്ടാണല്ലോ എല്ലാവരെയും കുറിച്ച് കുറ്റം പറയുന്നത്. നിങ്ങൾ ഇനിയും എന്നെക്കുറിച്ച് വീഡിയോ ചെയ്തോളൂ. ഒരു കുഴപ്പവുമില്ല. വീട്ടിൽ അരി മേടിക്കണമെങ്കിൽ എനിക്ക് ജോലിക്കു പോണം, ഇതുപോലെ ഇരുന്നു സംസാരിക്കാൻ സമയമില്ല'', നന്ദന വീഡിയോയിൽ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ലക്ഷ്‍മി നക്ഷത്രയെ അവഗണിച്ചോ? മറുപടിയുമായി രേണു സുധി
'നവാസ് സമ്പാദിച്ച നാലഞ്ച് കോടിയുടെ സമ്പാദ്യമുണ്ട്, രഹ്ന ആരെയും ആശ്രയിക്കാൻ ആഗ്രഹിക്കുന്നില്ല..'; തുറന്നുപറഞ്ഞ് സഹോദരൻ നിയാസ്