ലക്ഷ്‍മി നക്ഷത്രയെ അവഗണിച്ചോ? മറുപടിയുമായി രേണു സുധി

Published : Feb 27, 2026, 11:33 AM IST
renu sudhi lakshmi nakshathra

Synopsis

രേണുവുമായി അടുത്ത സൗഹൃദം ഉള്ള ആളായിരുന്നു ലക്ഷ്മി നക്ഷത്ര. സുധി മരിച്ച ശേഷം വ്ലോഗിലെല്ലാം രേണുവിനെയും കുട്ടികളെയും ഉൾപ്പടുത്തിയതിന് വലിയ തോതിൽ വിമർശനങ്ങളും ലക്ഷ്‍മിക്ക് നേരിടേണ്ടി വന്നിരുന്നു.

വിവാദങ്ങളും വിമർശനങ്ങളും രേണു സുധിയെ വിടാതെ പിന്തുടരുന്ന ഒന്നാണ്. ആരംഭകാലത്ത് സഹായിച്ച അവതാരക ലക്ഷ്മി ലക്ഷത്രയെ രേണു സുധി അവഗണിച്ചു എന്ന തരത്തിലൊക്കെയാണ് ഇടക്കാലത്ത് വാര്‍ത്ത വന്നത്. രേണുവുമായി അടുത്ത സൗഹൃദം ഉള്ള ആളായിരുന്നു ലക്ഷ്മി നക്ഷത്ര. സുധി മരിച്ച ശേഷം വ്ലോഗിലെല്ലാം രേണുവിനെയും കുട്ടികളെയും ഉൾപ്പടുത്തിയതിന് വലിയ തോതിൽ വിമർശനങ്ങളും ലക്ഷ്‍മിക്ക് നേരിടേണ്ടി വന്നിരുന്നു. രേണുവിനെ വച്ച് ലക്ഷ്മി നക്ഷത്ര തന്റെ യൂട്യൂബ് വരുമാനം കൂട്ടി, സുധിയുടെ കുടുംബത്തിന്റെ കണ്ണീര്‍ വിറ്റു എന്നൊക്കെ പറഞ്ഞ് ലക്ഷ്മി നക്ഷത്രയ്ക്കും ഒരുപാട് നെഗറ്റീവുകള്‍ വന്നിരുന്നു.

ലക്ഷ്മി നക്ഷത്ര ആ സമയത്ത് എല്ലാ മാസവും ഒരു തുക തരുമായിരുന്നു എന്ന് രേണുവും വെളിപ്പെടുത്തിയിരുന്നു. ലക്ഷ്മി കണ്ടന്റിനു വേണ്ടി ഒന്നും ചെയ്തതല്ല. അങ്ങനെ വീഡിയോ എടുത്ത് ലക്ഷ്മിക്ക് പൈസ കിട്ടിയിട്ടുണ്ടെങ്കിൽ ആ പൈസയുടെ ഒരു ഭാഗം എനിക്ക് നൽകിയിട്ടുമുണ്ട്. ലക്ഷ്മിയെക്കുറിച്ച് അങ്ങനെ പറയുന്നത് തെറ്റാണ്. ഞങ്ങളോടുള്ള സ്നേഹവും സുധിച്ചേട്ടനോടുള്ള സ്നേഹവും കാരണമാണ് ലക്ഷ്മി ഞങ്ങളെ സഹായിച്ചത് എന്നാണ് രേണു അന്ന് പറഞ്ഞത്.

എന്നാൽ സമീപകാലത്ത് ഇരുവരെയും ഒരുമിച്ച് കണ്ടിരുന്നില്ല. ബിഗ്ബോസ് നടന്നുകൊണ്ടിരുന്നപ്പോഴും നടി അനുമോൾക്കു വേണ്ടി മാത്രമാണ് ലക്ഷ്മി പിന്തുണ തേടിയത്. ഇതോടെ രേണുവും ലക്ഷ്മിയും തമ്മിലുള്ള സൗഹൃദം അവസാനിച്ചോ എന്ന ചോദ്യങ്ങളും ഉയർന്നിരുന്നു. ഇപ്പോഴിതാ ലക്ഷ്മിയെ അവഗണിച്ചോ എന്ന ചോദ്യത്തിന് രേണു പ്രതികരിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട്.

'ഒരിക്കലും ഒരു ഘട്ടത്തിലും ഞാന്‍ ലക്ഷ്മിയെ അവഗണിച്ചിട്ടില്ല. സുധി ചേട്ടൻ മരിച്ചതിന് ശേഷം എന്ത് ചെയ്യണമെന്നറിയാത്ത ആ ഒരു വർഷം എല്ലാ മാസവും ഒരു നിശ്ചിത തുക എനിക്ക് അയച്ചു തന്ന ലക്ഷ്മി നക്ഷത്രയെ ഞാൻ എന്തിന് അവഗണിക്കണം? ആ സമയത്ത് പോലും ഞാൻ അങ്ങോട്ട് പോയി കാണാറില്ലല്ലോ. ലക്ഷ്മി ഇങ്ങോട്ടല്ലേ വരാറുള്ളത്? വലിയ സെലിബ്രിറ്റുകളാണ് അവരൊക്കെ.

അതുകൊണ്ട് ഞാന്‍ ആരെയും അങ്ങോട്ട് കയറി ഫോൺ ചെയ്യാനോ കാണാനോ പണ്ടേ ശ്രമിക്കാറില്ലായിരുന്നു. ആരെയും ശല്യം ചെയ്യാറില്ല. ലക്ഷ്മിയുമായി ഒരു പ്രശ്നവുമില്ല. ഞാന്‍ പിന്നീട് തിരക്കായി. എങ്കിലും വല്ലപ്പോഴും വിളിക്കാറുമുണ്ട്. ബിഗ് ബോസിലെ താരങ്ങളെപ്പോലും ഞാൻ അങ്ങോട്ട് കയറി വിളിക്കാറില്ല. നേരിട്ട് കാണുമ്പോൾ എല്ലാവരുമായിട്ടും നല്ല സ്നേഹമാണ്. പൊതുവേ ഒരു സെലിബ്രിറ്റികളെയും അങ്ങോട്ട് കയറി ശല്യം ചെയ്യാറില്ല'- രേണു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

'അനുവിനോട് മിണ്ടാതിരുന്ന സമയത്ത് നന്നായി ബുദ്ധിമുട്ടിയിട്ടുണ്ട്, ഈഗോ ഇല്ല'; വ്യക്തമാക്കി നൂറ
'പണവും സ്വർണവും കിട്ടിയാൽ ഞങ്ങളെ കൊടുക്കുമോ?' ചമയവിളക്കിനെത്തിയ മകന്‍റെ ചോദ്യത്തെക്കുറിച്ച് അമ്പിളീദേവി