'അച്ഛൻ മരിച്ചപ്പോൾ കരഞ്ഞില്ല, സ്നേഹം കിട്ടിയിട്ടുമില്ല, അത് അറിയില്ല'; ബിഗ് ബോസിന് മുൻപ് നെവിൻ പറഞ്ഞത്

Published : Oct 16, 2025, 05:00 PM IST
Nevin

Synopsis

ബിഗ് ബോസ് മത്സരാർത്ഥി നെവിന്‍റെ പഴയ അഭിമുഖം വീണ്ടും ശ്രദ്ധ നേടുന്നു. മദ്യപാനിയായ അച്ഛൻ കാരണം ചെറുപ്പത്തിൽ മാതാപിതാക്കളിൽ നിന്ന് വേർപിരിഞ്ഞ് ജീവിക്കേണ്ടി വന്നുവെന്നും സ്നേഹം ലഭിക്കാതെ വളർന്നതിനാൽ അത് പ്രകടിപ്പിക്കാൻ അറിയില്ലെന്നും നെവിന്‍.

ബിഗ്ബോസ് മലയാളം സീസൺ 7 ലെ ശ്രദ്ധേയനായ മൽസരാർത്ഥികളിൽ ഒരാളാണ് നെവിന്‍ കാപ്രേഷ്യസ്. ഫാഷന്‍ കൊറിയോഗ്രാഫര്‍, സ്റ്റൈലിസ്റ്റ്, കലാസംവിധായകന്‍, പേജന്റ് ഗ്രൂമർ, സുംബ കോച്ച് എന്നീ നിലകളിലെല്ലാം കഴിവു തെളിയിച്ചയാൾ കൂടിയാണ് നെവിൻ. ബിഗ്ബോസിലെ ജീവിതകഥ പറയുന്ന ടാസ്കിൽ താൻ അനുഭവിക്കേണ്ടി വന്ന ബുള്ളിയിങ്ങിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെ സംസാരിച്ചിരുന്നു. ബിഗ്ബോസ് മലയാളം അവസാന ഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കെ മുൻപ് നെവിൻ നൽകിയ അഭിമുഖവും സമൂഹമാധ്യമങ്ങളിൽ വീണ്ടും വൈറലാകുകയാണ്.

സ്നേഹം കിട്ടാതെ വളർന്നതിനാൽ അതു പ്രകടിപ്പിക്കാനും തനിക്ക് അറിയില്ല എന്നാണ് അഭിമുഖത്തിൽ‌ നെവിൻ പറയുന്നത്. ''എന്റെ അച്ഛൻ ഒരു മദ്യപാനിയായിരുന്നു. സുഹൃത്തുക്കൾ എന്നെ ബുള്ളി ചെയ്യുമ്പോൾ അദ്ദേഹം എന്നെ സപ്പോർട്ട് ചെയ്യാനായി വന്നിട്ടില്ല. എനിക്ക് ആറോ ഏഴോ വയസ് മാത്രം പ്രായമുള്ളപ്പോൾ വേറൊരു ഫാമിലിയിൽ എന്നെ കൊണ്ടുപോയി ആക്കി. അങ്ങനെയാണ് ഞാൻ മാതാപിതാക്കളുടെ അടുത്ത് നിന്നും സെപ്പറേറ്റാകുന്നത്. ആ പ്രായത്തിൽ കുട്ടികൾ അനുഭവിക്കേണ്ട സ്നേഹവും കെയറിങ്ങും സപ്പോർട്ടും ഒന്നും എനിക്ക് കിട്ടിയിട്ടില്ല. അതുകൊണ്ടു തന്നെ വലുതാകുന്നതിന് ഒപ്പം തന്നെ എനിക്ക് ഒരു ലക്ഷ്യം ഉണ്ടായിരുന്നു. ഒരിക്കലും എന്റെ അച്ഛനെപ്പോലെ ഞാൻ ആകരുത്'', എന്ന് നെവിൻ പറയുന്നു.

''അച്ഛനുമായി എനിക്ക് യാതൊരു വിധത്തിലുള്ള അറ്റാച്ച്മെന്റും ഇല്ല. പിതാവിന്റെ സ്നേഹം അനുഭവിച്ചിട്ടില്ല. അച്ഛൻ മരിച്ചിട്ട് രണ്ട് വർഷമായി. പക്ഷെ അദ്ദേഹം മരിച്ചപ്പോൾ ഒരു തുള്ളി കണ്ണുനീർ പോലും എനിക്ക് വന്നിട്ടില്ല. എനിക്ക് സ്നേഹിക്കാൻ അറിയില്ല. കാരണം സ്നേഹം എന്ന സംഭവം എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല. എന്റെ അനിയത്തിയോട് ഇതുവരെ മര്യാദയ്ക്ക് ഒന്ന് സംസാരിച്ചിട്ടില്ല. കെട്ടിപിടിക്കുകയോ ഉമ്മവെയ്ക്കുകയോ ഒന്നും ചെയ്യാറില്ല. പക്ഷേ, ഞങ്ങൾ തമ്മിൽ ഉള്ളിൽ ഭയങ്കര സ്നേഹമാണ്. എന്നാൽ മുഖത്തോട് മുഖം നോക്കിയാൽ അടിക്കും എന്ന രീതിയാണ്. എനിക്കും അവൾക്കും സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ല '', എന്നും മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ

PREV
Read more Articles on
click me!

Recommended Stories

'ഞാൻ ഗുണം പിടിക്കില്ല എന്നൊക്കെ വന്നുപറഞ്ഞു'; സീരിയൽ അനുഭവങ്ങൾ പറഞ്ഞ് കാർത്തിക
'ഭാവനയില്‍ നെയ്തെടുത്ത കള്ളക്കഥകളൊക്കെ അവള്‍ പറയും'; മകളെക്കുറിച്ച് സൗഭാഗ്യ