Jaseela Parveen reacts against social media negative comments. ബിനീഷ് തനിക്ക് സഹോദരതുല്യനാണെന്നും ഇത്തരം മോശം കമന്റുകൾ പ്രതീക്ഷിച്ചില്ലെന്നും ജസീല പർവീൺ പറഞ്ഞു.
മിനിസ്ക്രീനിലും സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ബിനീഷ് ബാസ്റ്റിൻ. രണ്ട് ദിവസങ്ങൾക്ക് മുൻപായിരുന്നു ബിനീഷിന്റെ വിവാഹം. അടൂർ സ്വദേശി താരായാണ് ബിനീയേഷിന്റെ വധു. വർണ്ണാഭമായ ചടങ്ങളിൽ നിരവധി താരങ്ങളാണ് പങ്കെടുത്തത്. സോഷ്യൽ മീഡിയ താരവും സ്റ്റാർ മാജിക്കിലൂടെ ശ്രദ്ധേയയായ ജസീല പർവീണും ബിനീഷിന്റെ വിവാഹചടങ്ങിനെത്തിയിരുന്നു. എന്നാൽ ജസീല പർവീൺ ചടങ്ങിനെത്തിയ വീഡിയോക്ക് താഴെ നിരവധി പേരാണ് നെഗറ്റിവ് കമന്റുകളും ഇരുവരെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള കാര്യങ്ങളും പറഞ്ഞുകൊണ്ട് വന്നത്. ഇപ്പോഴിതാ അത്തരം കമന്റുകൾക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് ജസീല പർവീൺ.
ഒരമ്മയുടെ വയറ്റിൽ ജനിച്ചില്ലെങ്കിലും ബിനീഷ് ബാസ്റ്റിൻ തനിക്ക് സഹോദരനെപ്പോലെയാണെന്നും, മലയാളികളുടെ അടുത്തുനിന്നും ഇത്തരം മോശം കമന്റുകൾ താൻ ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും ജസീല പറയുന്നു. "ടീമിന്റെ മധുരം വെപ്പിൽ ഞാൻ പങ്കെടുത്തപ്പോഴുള്ള വീഡിയോ വൈറലായശേഷം ഒരുപാട് കമന്റുകൾ വന്നത് ഞാൻ കണ്ടിരുന്നു. അത്തരം കമന്റുകൾ ഒരിക്കലും മലയാളികളിൽ നിന്നും ഞാൻ പ്രതീക്ഷിച്ചില്ല. ടീം എനിക്ക് എന്റെ സഹോദരനാണ്. ഒരു അമ്മയുടെ വയറ്റിൽ നിന്ന് അല്ലെങ്കിലും അതുപോലൊരു ബോണ്ടാണ്. ടീമിനെ ഞാൻ എപ്പോഴും കെട്ടിപിടിക്കും. എപ്പോഴും അദ്ദേഹം എനിക്ക് എന്റെ സഹോദരനായിരിക്കും. അതുപോലെ താര എനിക്ക് എന്നും എന്റെ സഹോദരിയുമായിരിക്കും." ജസീല പറയുന്നു.
‘എനിക്ക് രണ്ട് കയ്യിലും പിടിക്കാനിപ്പോള്‍ ആളായി’
തനിക്ക് രണ്ട് കയ്യിലും പിടിക്കാൻ ഇപ്പോൾ ആളായി എന്നാണ് ബിനീഷ് ബാസ്റ്റിൻ തന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞത്. 'ഒരുപാട് സന്തോഷം. എനിക്ക് രണ്ട് കയ്യിലും പിടിക്കാനിപ്പോള്‍ ആളായി. ഒരു കയ്യില്‍ അമ്മച്ചിയുമുണ്ട്. ഇടത്തും വലത്തും ആളായി' ബിനീഷ് പറയുന്നു. എയ്ഞ്ചൽ ജോൺ, പോക്കിരിരാജ, അണ്ണൻ തമ്പി, സൗണ്ട് തോമ, താപ്പാന, ഡാം 999, പാസഞ്ചർ, കൊരട്ടി പട്ടണം റെയിൽവേ ഗേറ്റ്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ഡബിൾ ബാരൽ, തെറി, കാട്ടുമാക്കാൻ തുടങ്ങീ നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് ബിനീഷ് ബാസ്റ്റിൻ.



