'താഷിയുടെ ആ പ്രവൃത്തി മനസിൽ തട്ടി..'; ഓർമ പങ്കുവെച്ച് എൽദോ

Published : Oct 20, 2026, 08:17 AM IST
eldho

Synopsis

ശത്രുതയ്ക്കിടയിലും താഷി കാണിച്ച ഈ വലിയ കരുതൽ തന്റെ മനസ്സിനെ ആഴത്തിൽ സ്പർശിച്ചുവെന്നും, എന്നാൽ ഇക്കാര്യം ഇതുവരെ താഷിയോട് പറഞ്ഞിട്ടില്ലെന്നും എൽദോ വ്യക്തമാക്കി.

ബിഗ് ബോസിൽ തന്റെ സഹമൽസരാർത്ഥിയായിരുന്ന താഷിയെക്കുറിച്ച് ഹൃദയസ്പർശിയായ ഓർമകൾ പങ്കുവെച്ച് എൽദോ. താഷി തനിക്കുവേണ്ടി ഭക്ഷണം മാറ്റിവെച്ചത് തന്റെ മനസിനെ ശരിക്കും സ്പർശിച്ചെന്നും എൽദോ പറഞ്ഞു. തങ്ങൾ തമ്മിൽ വഴക്കുണ്ടായിരുന്ന സമയത്താണ് ഇത് നടക്കുന്നതെന്നും താഷിയോട് അക്കാര്യം ഇതുവരെ പറഞ്ഞിട്ടില്ലെന്നും എൽ‌ദോ പറയുന്നു.

''ബിഗ്ബോസ് ഹൗസിനകത്ത് ഞാൻ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുള്ളതും ഏറ്റവും കുറച്ച് സംസാരിച്ചിട്ടുള്ളതുമായ വ്യക്തിയാണ് താഷി. ഞങ്ങൾ തമ്മിലാണ് ഏറ്റവുമധികം വഴക്ക് നടന്നിട്ടുള്ളത്. പക്ഷേ, താഷിയെക്കുറിച്ച് ഓർക്കുമ്പോൾ എന്റെ മനസിൽ വരുന്ന ഒരു സംഭവമുണ്ട്. ഞങ്ങൾ ഒരു വഴക്കൊക്കെ കഴിഞ്ഞ് സംസാരിക്കാറില്ലായിരുന്നു. സമ്മാനഭരണിയിൽ മിഠായികൾ സൂക്ഷിച്ചിരുന്നതിനാൽ ഓരോരുത്തരായി അതിന് കാവൽ നിൽക്കുകയായിരുന്നു. കൃത്യസമയത്ത് ഭക്ഷണമില്ല. അന്ന് താഷിയാണ് വഴുതനങ്ങ അരിഞ്ഞത്. ഭക്ഷണം തയ്യാറാക്കുന്നതിനിടെ മൈക്രോവേവ് ഓവനിൽ നിന്ന് എന്തോ എടുത്ത് മറ്റുള്ളവർക്ക് നൽകുന്നുണ്ടായിരുന്നു. താഷിയുടെ ഭരണിയുടെ അടുത്തുതന്നെയായിരുന്നു എന്റെയും ഭരണി. ഞാൻ കുറച്ചകലെ നിൽക്കുകയായിരുന്നു. വിശക്കുന്ന കാര്യം താഷി മനസിലാക്കി. വഴുതനങ്ങയുടെ രണ്ട് കഷണങ്ങൾ വറുത്തത് താഷി എന്റെ ഭരണിയുടെ മുകളിൽ കൊണ്ടുവെച്ചു.

തമ്മിൽ സംസാരമില്ലാതിരുന്നിട്ടും എനിക്കു വേണ്ടി ഭക്ഷണം മാറ്റിവെച്ച ആ പ്രവൃത്തി മനസിൽ തട്ടി. ശത്രുതയുണ്ടായിരുന്നിട്ടും താഷി കാണിച്ച കരുതലാണ് ആ സംഭവത്തെ എനിക്ക് പ്രിയപ്പെട്ട ഓർമയാക്കുന്നത്. മറ്റുള്ളവരുമായി ഭക്ഷണം പങ്കുവെയ്ക്കുന്നവരെ തനിക്ക് ഏറെ ഇഷ്ടമാണ്. അതൊരു നല്ല കാര്യമായിട്ട് എനിക്ക് തോന്നി. ഇക്കാര്യം ഞാൻ താഷിയോട് പറഞ്ഞിട്ടില്ല'', എൽദോ വീഡിയോയിൽ പറഞ്ഞു. നിരവധിയാളുകളാണ് എൽദോയുടെ വീഡിയോയ്ക്കു താഴെ കമന്റ് ചെയ്യുന്നത്. മനസിൽ നന്മ ഉള്ളവർക്കേ മറ്റുള്ളവരുടെ നന്മയും തിരിച്ചറിയാൻ കഴിയൂ എന്നാണ് വീ‍ഡിയോയ്ക്കു താഴെ ചിലർ കുറിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

'അഭിപ്രായം പറഞ്ഞ് അതൊരു ട്രോമ ആകുമെങ്കിൽ അതിന് നിൽക്കരുത്..'; തുറന്നുപറഞ്ഞ് മീനാക്ഷി
'പങ്കാളി ഫെമിനിൻ ആകേണ്ടതില്ല, മസ്‌കുലിനായി അഭിനയിക്കേണ്ടതുമില്ല..'; മനസുതുറന്ന് റിയാസ്