
ബിഗ് ബോസ് മലയാളം സീസണ്‍ നാലിലൂടെ താരമായി മാറിയ വ്യക്തിയാണ് റിയാസ് സലീം. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ കടന്നു വന്ന റിയാസ് അക്ഷാര്‍ത്ഥത്തില്‍ തന്നെ ബിഗ് ബോസിനെ ഇളക്കി മറിക്കുകയായിരുന്നു. തന്റെ നിലപാടുകളിലേയും വാക്കുകളിലേയും വ്യക്തതയാണ് റിയാസിനെ താരമാക്കുന്നത്. സെക്ഷ്വാലിറ്റിയെക്കുറിച്ചും ജെന്ററിനെക്കുറിച്ചുമൊക്കെ ഉറക്കെ സംസാരിക്കുന്നയാൾ കൂടിയാണ് റിയാസ്. ഇപ്പോഴിതാ അവതാരക രഞ്ജിനി ഹരിദാസുമായുള്ള അഭിമുഖത്തിൽ മുൻപുണ്ടായിരുന്ന റിലേഷൻഷിപ്പുകളെക്കുറിച്ച് സംസാരിക്കുകയാണ് റിയാസ്.
''പത്ത് വര്‍ഷം മുന്‍പാണ് തന്റെ ജീവിതത്തില്‍ ഒരു പ്രണയം സംഭവിച്ചിട്ടുള്ളത്. അതിന് ശേഷം എനിക്ക് പലരോടും ഇഷ്ടം തോന്നിയിരുന്നു, പക്ഷേ അവര്‍ക്ക് തിരിച്ചു തോന്നണം എന്നില്ലല്ലോ. പിന്നീടൊരു റിലേഷന്‍ഷിപ്പിലേക്ക് പോകാന്‍ ഇരുന്നതായിരുന്നു, പക്ഷേ ആ ബന്ധം എന്റെ കംഫര്‍ട്ട്‌സോണിനെ ബാധിക്കും എന്ന അവസ്ഥ എത്തിയപ്പോൾ അത് ഒഴിവാക്കുകയായിരുന്നു. പ്രണയത്തില്‍ ഞാന്‍ വളരെ എക്‌സ്പ്രസീവ് ആയിട്ടുള്ള ആളാണ്. സ്‌നേഹിക്കുന്നവരെ ഞാന്‍ നന്നായി ടേക് കെയര്‍ ചെയ്യും, അതിനെ പോലെ തന്നെ പ്രധാനമാണ് എനിക്ക് എന്നെ ടേക് കെയര്‍ ചെയ്യുന്നതും. ഒരു വ്യക്തി എത്രത്തോളം സ്വയം സ്‌നേഹിക്കുന്നുവോ, അങ്ങനെ ഉള്ള ആളുകള്‍ക്ക് മാത്രമേ മറ്റൊരാളെ സ്‌നേഹിക്കാനും ടേക് കെയര്‍ ചെയ്യാനും കഴിയുകയുള്ളൂ. സെല്‍ഫ് ലവ് വളരെ പ്രധാനമാണ്'', രഞ്ജിനി ഹരിദാസിന്റെ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ റിയാസ് പറഞ്ഞു.
പങ്കാളിയെക്കുറിച്ചുള്ള സങ്കൽപങ്ങളെക്കുറിച്ചും റിയാസ് അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. ''എന്നെ ഞാനായി അംഗീകരിക്കുന്ന ആളെ മാത്രമാണ് പങ്കാളിയായി സങ്കല്‍പിക്കുന്നത്. എന്നെ സംബന്ധിച്ച് എന്റെ പെണ്‍കുട്ടി ഫെമിനിൻ ആകേണ്ടതില്ല, മാസ്‌കുലിനായി അഭിനയിക്കേണ്ടതുമില്ല. അവര്‍ എങ്ങനെയാണോ അങ്ങനെ തന്നെയായിരിക്കണം. അതാണ് പ്രധാനം'', റിയാസ് കൂട്ടിച്ചേർത്തു.