സച്ചിയുടെ സത്യവും, സുധിയുടെ ബില്ലും - ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ

Published : Apr 07, 2025, 03:20 PM ISTUpdated : Apr 07, 2025, 04:15 PM IST
സച്ചിയുടെ സത്യവും, സുധിയുടെ ബില്ലും -  ചെമ്പനീർ പൂവ് സീരിയൽ  റിവ്യൂ

Synopsis

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ 

കഥ ഇതുവരെ 

സച്ചി എന്നാലും ശരത്തിനെ എന്തിനാണ് ഇത്രമാത്രം തല്ലിയതെന്ന് അറിയാതെയാണ് രവി ശരത്തിന്റെ വീട്ടിൽ നിന്ന് ഇറങ്ങിയത്. ഇത്രയൊക്കെ സംഭവിച്ചിട്ടും എന്താണ് നടന്നതെന്ന് സത്യം പറയാൻ ശരത്ത് തയ്യാറായിട്ടുമില്ല. എന്തായാലും വീട്ടിലെത്തി സച്ചിയോട് ഇതേപ്പറ്റി ചോദിക്കണമെന്ന് തീരുമാനിച്ചുറപ്പിച്ചാണ് അച്ഛൻ അവിടെ നിന്ന് തിരിച്ചത് . ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർപൂവ് സീരിയൽ റിവ്യൂ നോക്കാം.

----------------------------------------------

ശരത്തിന്റെ 'അമ്മ പറഞ്ഞ ഓരോ വാക്കും വീണ്ടും വീണ്ടും ഓർക്കുകയാണ് രവി. ചന്ദ്രയോട് ശരത്തിന്റെ ആരോഗ്യകാര്യങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടക്കാണ് രേവതി അങ്ങോട്ട് വന്നത് . 'അമ്മ പറഞ്ഞത് കാര്യമായെടുക്കേണ്ട എന്നും 'അമ്മ ടെൻഷനിൽ പറഞ്ഞതാണെന്നും രേവതി അച്ഛനോട് പറഞ്ഞു. എന്നാൽ ഇതങ്ങനെ വിട്ടാൽ പറ്റില്ലെന്നായിരുന്നു രവിയുടെ പ്രതികരണം. സച്ചി ഒരു കാരണവുമില്ലാതെ അടിക്കില്ലെന്ന് അച്ഛൻ തറപ്പിച്ച് പറഞ്ഞു . ശേഷം സച്ചിയോട് ഒന്നുകൂടി ഇതേപ്പറ്റി സംസാരിക്കണമെന്ന് തീരുമാനിച്ച് അച്ഛൻ മുറിയിലേക്ക് എത്തുന്നു. അച്ഛന്റെ ആദ്യ ചോദ്യത്തിൽ തന്നെ ഒഴിഞ്ഞുമാറാൻ ആയിരുന്നു സച്ചിയുടെ ശ്രമം. 

എന്നാൽ അങ്ങനെ രക്ഷപ്പെടാൻ അച്ഛൻ അവനെ സമ്മതിച്ചില്ല . കാര്യം എന്നതാണെന്ന് അറിയാൻ അച്ഛൻ അവനോട് വീണ്ടും വീണ്ടും ചോദിച്ചു. പലതവണയുള്ള ചോദ്യമായപ്പോൾ ഒടുവിൽ സത്യം പറയാമെന്ന് സച്ചി തീരുമാനിച്ചു. അങ്ങനെ തെളിവ് സഹിതം ശരത്ത് ചെയ്ത കാര്യങ്ങൾ അച്ഛന് കാണിച്ചുകൊടുക്കാൻ സച്ചി ഫോണെടുത്തതാണ്. പക്ഷെ അപ്പോഴേക്കും രേവതി അവിടെ നിൽക്കുന്നത് സച്ചി കാണാൻ ഇടയായി. രേവതിക്ക് ഇതെല്ലാം അറിഞ്ഞാൽ വിഷമമാകും എന്ന് കരുതി സച്ചി അച്ഛനെപ്പോലും ആ തെളിവ് കാണിച്ചില്ല. മാത്രമല്ല ഒന്നുമില്ലെന്നും, താൻ കാരണമില്ലാതെ ആരെയും തല്ലില്ലെന്നും മാത്രം അഛൻ അറിഞ്ഞാൽ മതിയെന്നും പറഞ്ഞ് സച്ചി ആ സംസാരം അവസാനിപ്പിച്ചു. ഇപ്പോഴും സച്ചിയേട്ടന് ഒരു കുറ്റബോധം ഇല്ലല്ലോ എന്ന് പറഞ്ഞ് വീണ്ടും രേവതി അച്ഛന് മുൻപിൽ കരഞ്ഞു. 

അതേസമയം സുധി പണം കടം വാങ്ങിയ പലിശക്കാരൻ ബ്രോ സുധിയെത്തേടി ഹോട്ടലിൽ എത്തിയിരിക്കുകയാണ്. വാങ്ങിയ പണം തിരിച്ച് തരാൻ ഇപ്പോൾ കൈയ്യിലില്ലെന്ന് സുധി അയാളോട് പറഞ്ഞു. അങ്ങനെയെങ്കിൽ ഈ ഹോട്ടലിലെ എല്ലാ ഭക്ഷണവും ഒരു സെറ്റ് കഴിക്കാനും ഒരു സെറ്റ് പാഴ്സലും ആക്കാൻ അയാൾ സുധിയോട് ആവശ്യപ്പെട്ടു. അയാൾ പറഞ്ഞ പ്രകാരം സുധി അതെല്ലാം ചെയ്തു . അവസാനം ബില്ലും കൊടുത്തു. അപ്പോഴാണ് ട്വിസ്റ്റ്. ഈ ബില്ല് നീ കൊടുക്കണമെന്നും, തന്റെ പണം തിരിച്ച് തരാത്തതിന് തന്ന ചെറിയ പണിഷ്മെന്റ് ആണിതെന്നും പറഞ്ഞ് പലിശക്കാരൻ ബ്രോ പൊടിയും തട്ടിപ്പോയി. അപ്പോഴാണ് സുധി ശെരിക്കും പെട്ടത്. ഇനിയിപ്പോ എന്ത് ചെയ്യാനാ ...ഈ പണം തന്റെ ശമ്പളത്തിൽ നിന്ന് പിടിച്ചോളാൻ സുധി മുതാളിയോട് പറയുന്നിടത്ത് വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. പാവം സുധി പണ്ട് ജോലിയുമില്ല കൂലിയുമില്ല, ഇപ്പൊ ജോലിയുണ്ട് പക്ഷെ കൂലിയില്ല...കൊള്ളാം ...അടിപൊളി ...സംഭവബഹുലമായ കഥകളുമായി ചെമ്പനീർപൂവ് ഇനി അടുത്ത എപ്പിസോഡിൽ കാണാം.
 

PREV
Read more Articles on
click me!

Recommended Stories

'ബാഹുബലി ക‌ണ്ടതിന്റെ ഹാങ് ഓവറാണ്'; ഇന്ത്യയിൽ രാജഭരണം വരണമെന്ന് ഷിയാസ്, ട്രോൾ പൂരം
ആഢംബര വസതിയുടെ വില എത്രയാണെന്ന് വെളിപ്പെടുത്തി മീത്ത് മിറി കപ്പിള്‍സ്