
കഥ ഇതുവരെ
നവ്യയും നയനയും അമ്മയുടെയും അച്ഛന്റെയും കൂടെ വീട്ടിലേയ്ക്ക് പോകാൻ ഒരുങ്ങിക്കഴിഞ്ഞു. അനന്തപുരിയിൽ എല്ലാവരും അവരെ യാത്രയാക്കാൻ ഒരുങ്ങി നിൽക്കുകയാണ്. ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ നോക്കാം.
---------------------------------------
അനഘയുടെ കാര്യം നവ്യ ഒരിക്കലും അറിയാതിരിക്കാൻ പെടാപാട് പെടുകയാണ് അഭി. നവ്യ എങ്ങാനും ഇക്കാര്യം അറിഞ്ഞാൽ ആകെ വിഷയമാകും. പിന്നെ താൻ അന്തപുരിയിൽ നിന്ന് എന്നെന്നേക്കുമായി ഇറങ്ങേങ്ങിവരുമെന്ന് അഭിയ്ക്ക് അറിയാം . അതുകൊണ്ട് സ്നേഹം നടിച്ച് നവ്യയെ അഭി വീട്ടിലേയ്ക്ക് യാത്രയാക്കുന്നു. അതേസമയം നയന വീട്ടിൽ പോകുന്ന വിഷമത്തിലാണ് ദേവയാനി. എല്ലാവരുടെയും മുന്നിലും വെച്ച് ദേഷ്യത്തിലാണ് പെരുമാറുന്നതെങ്കിലും അമ്മായിയമ്മയ്ക്ക് മരുമകളെ ജീവനാണ്. ഒരു ദിവസം പോയിട്ട് ഒരു നേരം പോലും ദേവയാനിയ്ക്ക് നയനയെ കാണാതിരിക്കാൻ ആവില്ല. എന്നാൽ അക്കാര്യം ആരോടും തുറന്ന് പറയാനും വയ്യ. പക്ഷെ നമ്മുടെ കനകയ്ക്കും ഗോവിന്ദനും നന്ദുവിനുമെല്ലാം ഇക്കാര്യം അറിയാമല്ലോ. അമ്മായിയമ്മയും മരുമകളും ഇവിടം വരെ പോകുമെന്ന് നോക്കാൻ തന്നെയാണ് അവരുടെ തീരുമാനം. ആ നാടകം പൊളിക്കാൻ കൂടിയാണ് അവർ നയനയെ കൂടി വീട്ടിലേയ്ക്ക് കൊണ്ടുപോകുന്നത്. എന്തായാലും നവ്യയും നയനയും വീട്ടിൽ നിന്ന് യാത്ര പറഞ്ഞിറങ്ങി .
അവർ ഇറങ്ങേണ്ട താമസം മൂർത്തി മുത്തശ്ശൻ അഭിയ്ക്ക് അവസാന വാണിംഗ് നൽകി. മുല്ലപ്പൂ വാങ്ങാനെന്നും പറഞ്ഞ് പുറത്ത് പോയി കറങ്ങി നടന്ന് ഇപ്പോൾ വന്നപോലെ ഇനി കറക്കം തുടർന്നാൽ ഈ വീടിന്റെ പുറത്താവും നിന്റെ സ്ഥാനമെന്ന് മുത്തശ്ശൻ അഭിയെ ഓർമിപ്പിച്ചു. അതേസമയം നയന പോയ വിഷമത്തിരിക്കുന്ന ദേവയാനിയോട് എന്ത് പറ്റിയെന്ന് ജയൻ ചോദിച്ചെങ്കിലും അവൾ പോയതിലുള്ള ദേഷ്യമാണെന്നാണ് ദേവയാനി മറുപടി പറഞ്ഞത്.
വീട്ടിലെത്തിയ നയനയും ഏതാണ്ട് സങ്കടഭാവത്തിലായിരുന്നു. നയന മോൾക്ക് എന്ത് പറ്റി വിഷമമാണോ എന്ന് ഗോവിന്ദൻ ചോദിച്ചെങ്കിലും ഒന്നുമില്ലെന്നാണ് നയനയും മറുപടി പറഞ്ഞത്. എന്നാൽ ഇവരുടെ ഈ നാടകം പൊളിച്ചിട്ടേ അടങ്ങു എന്ന ഉറച്ച തീരുമാനത്തിലാണ് നന്ദു. എന്തായാലും ഈ കളി ഇനിയിപ്പോ അധികനാൾ മുന്നോട്ട് പോകില്ല മോളെ നയനേ...
അതേസമയം നവ്യ പോയതും അനഘയെ കാണാൻ എത്തിയിരിക്കുകയാണ് അഭി. കുഞ്ഞിനെ ഉടൻ അനന്തപുരിയിലേയ്ക്ക് കൊണ്ടുപോകണമെന്നാണ് അനഘയുടെ ആവശ്യം. അവളെ എന്ത് പറഞ്ഞ് അടക്കി നിർത്തുമെന്ന് അറിയാതെ നിൽക്കുകയാണ് അഭി. എന്തായാലും ഒരു കാര്യം ഉറപ്പിക്കാം. ചെറിയ പൂട്ടിട്ടല്ല അനഘ അഭിയെ പൂട്ടിയിരിക്കുന്നത്. ഇനി ഇതിൽ നിന്ന് ഊരാൻ അഭി എന്ത് വഴിയാണ് കാണുക എന്ന് നമുക്ക് വരും എപ്പിസോഡുകളിൽ കാണാം.