
കഥ ഇതുവരെ
അഞ്ച് ലക്ഷം രൂപയ്ക്ക് മാല കെട്ടാനുള്ള ഓർഡർ രേവതിയ്ക്ക് വാങ്ങിക്കൊടുത്തിരിക്കുകയാണ് സച്ചി. രേവതിയും ദേവുവും കൂട്ടുകാരും വീട്ടിലിരുന്ന് മാലകൾ കെട്ടിക്കൊണ്ടിരിക്കുകയാണ് . മേൽനോട്ടത്തിനായി അച്ഛനും , സച്ചിയുമുണ്ട്. എന്നാൽ ചന്ദ്രയ്ക്കും സുധിക്കും ശ്രുതിക്കുമൊന്നും ആ മാലകെട്ടൽ അത്ര ഇഷ്ട്ടപ്പെട്ടിട്ടില്ല. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർപൂവ് സീരിയൽ റിവ്യൂ നോക്കാം.
തിരക്കിട്ട് മാല കെട്ടുകയാണ് രേവതിയും കൂട്ടുകാരും. നാളെ രാവിലെ ആകുമ്പോഴേക്കും 500 മാലകൾ കെട്ടി തീർക്കണം. ചന്ദ്രയും സുധിയും ശ്രുതിയും അവിടെ കുശുമ്പ് കുത്തിയിരിപ്പുണ്ട്. സച്ചിയും രവിയും മേൽനോട്ടം ഭംഗിയായി ചെയ്യുന്നുണ്ട്. ചന്ദ്ര പ്രാർത്ഥിക്കുന്നത് ഇവരെല്ലാം കൂടി 500 മാലകൾ നാളേയ്ക്ക് കെട്ടി തീർക്കല്ലേ എന്നാണ് . പക്ഷേ പുലരുവോളം ഇരുന്നിട്ടാണെങ്കിലും മാലകൾ കെട്ടി തീർക്കണമെന്നാണ് രേവതിയുടെ മനസ്സിൽ. അതിനായി തിരക്കിട്ട പരിശ്രമമാണ് രേവതിയും കൂട്ടുകാരും നടത്തുന്നത്. പക്ഷേ എല്ലാവരും ആകെ ഉറക്കം തൂങ്ങി ഇരിപ്പാണ്. സമയം പാതിരാത്രിയായി . 350 മാലകളെ ഇതുവരെ കെട്ടിയിട്ടുള്ളു. ഇനിയും 150 എണ്ണം കെട്ടേണ്ടതുണ്ട്. എന്നാൽപ്പിന്നെ എല്ലാവരുടെയും ഉറക്കമൊക്കെ ഒന്ന് മാറ്റാനായി നമുക്ക് ഗെയിം കളിച്ചാലോ എന്ന് ദേവു പറയുന്നു. എന്നാൽപ്പിന്നെ പൂക്കളെ കുറിച്ചുള്ള പാട്ടുകൾ പാടുക എന്നാവട്ടെ ഗെയിം, പൂക്കളെ കുറിച്ചുള്ള പാട്ടുകൾ പാടാത്തവർ ഔട്ട് . രേവതി കളിയുടെ നിയമം പറഞ്ഞു . എല്ലാവരും അത് കയ്യടിച്ച് പാസാക്കി. അങ്ങനെ ഓരോരുത്തരായി പാട്ടുകൾ പാടാൻ തുടങി .
ആദ്യം പാട്ടു പാടിയത് രേവതിയാണ്. വളരെ നന്നായിത്തന്നെ രേവതി പാട്ടു പാടി. രേവതിയെ തുടർന്ന് സച്ചി , ശ്രീകാന്ത് , വർഷ , ഭാമ എല്ലാവർ പാടി . ഇനി ഊഴം ചന്ദ്രയുടേതാണ്. ആദ്യമൊക്കെ പാടുന്നില്ലെന്ന് പറഞ്ഞെങ്കിലും രവി ചന്ദ്രയെ അങ് പൊക്കിയടിച്ചപ്പോൾ എന്നാൽ പിന്നെ പാടിക്കളയാമെന്ന് ചന്ദ്രയും സമ്മതിച്ചു. ഒരു കിടിലൻ പാട്ട് ചന്ദ്രയും പാടി . എല്ലാത്തിൽ നിന്നും ഒഴിഞ്ഞ് മാറി ഇരുന്ന സുധിയെക്കൊണ്ടും ശ്രുതിയെക്കൊണ്ടും അച്ഛൻ പാട്ട് പാടിപ്പിച്ചു. എല്ലാവരും പാടിയല്ലോ, ഇനി അച്ഛന്റെ പാട്ട് വേണമെന്ന് സച്ചി പറഞ്ഞു. അങ്ങനെ എല്ലാവരുടെയും നിർബന്ധപ്രകാരം അച്ഛനും പാടി ഒരു പാട്ട് . അങ്ങനെ എല്ലാവരും ഉറക്കമൊക്കെ മാറ്റി വെച്ച് നല്ല സ്പീഡിൽ വീണ്ടും മാല കെട്ടാൻ തുടങ്ങി.
അതേസമയം വീട്ടിൽ ദേവു ഇല്ലാത്തതുകൊണ്ട് ആന്റണിയുടെ അടുത്തെത്തിയിരിക്കുകയാണ് ശരത്. ശരത്ത് വന്നപ്പോൾ ആന്റണി മദ്യപിക്കുകയായിരുന്നു. തനിക്കും മദ്യം വേണമെന്ന് ശരത്ത് അങ്ങോട്ട് ആവശ്യപ്പെട്ടു . കൂട്ടത്തിൽ സച്ചിക്കും രേവതിക്കും കിട്ടിയ പൂ മാലകളുടെ ഓർഡറും പറഞ്ഞു. അത് കേട്ടപ്പോൾ ആന്റണിക്ക് ഒരു ഐഡിയ . ആ മാലകൾ സമൂഹ വിവാഹം നടക്കുന്നിടത്ത് എത്തരുത് . ശരത്തിനെ അറിയിക്കാതെ മാലകൾ തട്ടിക്കൊണ്ടുപോകുന്ന വണ്ടി തട്ടിയെടുക്കാൻ ആന്റണിയും സംഘവും പ്ലാൻ ചെയ്തു. ഇതൊന്നുമറിയാതെ കിട്ടിയ മദ്യവും കുടിച്ചിരിപ്പാണ് ശരത്. ആന്റണി അവനെ ഉപയോഗിക്കുകയാണെന്ന് അവന് ഇനിയും മനസ്സിലായിട്ടില്ല. എന്തായാലും ഇവിടെ വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവ ബഹുലമായ കഥകളുമായി ചെമ്പനീർ പൂവ് ഇനി അടുത്ത ദിവസം കാണാം.