വീണ്ടും വീണ്ടും പണി വാങ്ങിക്കൂട്ടി ശ്രുതി - ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ

Published : Jun 21, 2025, 01:49 PM IST
chembaneerpoovu serial review

Synopsis

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ

കഥ ഇതുവരെ

ശ്രുതിയുടെ അച്ഛൻ ഉടനെ ജയിൽ മോചിതനാവാൻ കുടുംബ ക്ഷേത്രത്തിൽ പോവാനായി നേർച്ച നേർന്നിരിക്കുകയാണ് ചന്ദ്ര. അതിനായി കുടുംബത്തിലെ എല്ലാവരും ഒന്നിച്ച് പോണം. സച്ചി ഓട്ടത്തിലായതുകൊണ്ട് അവനോട് നേരിട്ട് അമ്പലത്തിലേക്ക് വരാൻ പറയുകയാണ് രേവതി. എന്നാൽ ക്ഷേത്രത്തിൽ പോകാനോ നേർച്ച നേരാനോ ഒന്നും ശ്രുതിക്ക് തീരെ താൽപ്പര്യം ഇല്ല. എങ്ങനെ ഉണ്ടാവാനാ... ശ്രുതി ഉണ്ടാക്കിയ കള്ളക്കഥ അല്ലെ അച്ഛനും മലേഷ്യയും ജയിലുമെല്ലാം. മാത്രമല്ല ക്ഷേത്രത്തിൽ പോയി നേർച്ച നേർന്ന് 48 ദിവസം വൃതം എടുക്കണം. ഒരു ദിവസം ഒരു നേരം മാത്രമേ ആഹാരം കഴിക്കാൻ പറ്റൂ, മത്സ്യമാംസാദികൾ വർജ്ജിക്കണം, ശയനപ്രതിക്ഷിണം ചെയ്യണം, തറയിൽ പാ വിരിച്ചെ കിടക്കാൻ പറ്റൂ ...ഇതൊന്നും ചെയ്യാൻ ശ്രുതിക്ക് വയ്യ. പക്ഷെ ഇതെല്ലാം ചെയ്തേ പറ്റൂ എന്ന് ചന്ദ്ര നിർബന്ധം പിടിച്ചിരിക്കുകയാണ്. അങ്ങനെയാണ് രേവതിയോട് സച്ചിയേ വിളിക്കാനും ക്ഷേത്രത്തിൽ വരാൻ പറയുകയും ചെയ്യുന്നത്. ക്ഷേത്രത്തിൽ പോകാൻ തീരെ താൽപ്പര്യം ഇല്ലാതിരുന്ന സച്ചി എന്തായാലും വരാമെന്ന് പറഞ്ഞ് ഫോൺ വെക്കുകയാണ്.ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർപൂവ് സീരിയൽ റിവ്യൂ നോക്കാം.

അപ്രതീക്ഷിതമായാണ് സച്ചിയ്ക്ക് ഇന്ന് നീലിമയുടെ ഓട്ടം കിട്ടിയത്. കാനഡയിൽ നിന്ന് നാട്ടിലേയ്ക്ക് ഒരു സ്ഥലം രജിസ്‌ട്രേഷൻ ആവശ്യത്തിനായി വന്നതാണ് നീലിമ. എന്നാൽ അതാണ് നീലിമ എന്നോ അവൾ സുധിയെ പറ്റിച്ചാണ് കാനഡയ്ക്ക് പോയതെന്നോ സച്ചിയ്ക്ക് അറിയില്ലായിരുന്നു. കാനഡ നല്ല സ്ഥലമാണോ എന്നും എത്ര രൂപയാകും അവിടെ പോകാനെന്നും സച്ചി നീലിമയോട് ചോദിച്ച് മനസ്സിലാക്കുകയായിരുന്നു. അപ്പോഴാണ് സച്ചിയ്ക്ക് രേവതിയുടെ കാൾ വരുന്നതും സച്ചി ക്ഷേത്രത്തിലേയ്ക്ക് വണ്ടി വിടുന്നതും. നീലിമയോട് ഉടനെ വരാമെന്ന് പറഞ്ഞ് സച്ചി ക്ഷേത്രത്തിലേയ്ക്ക് കയറി. നീലിമയ്ക്കും ക്ഷേത്രത്തിൽ കയറണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും പെട്ടന്ന് ഒരു ബിസിനസ് കാൾ വന്നത് കാരണം നീലിമ താൻ വരുന്നില്ലെന്ന് സച്ചിയോട് പറഞ്ഞു.

സച്ചി ക്ഷേത്രത്തിൽ ചെന്നപ്പോൾ കണ്ട കാഴ്ച നല്ല രസമായിരുന്നു. വ്രതം എടുക്കാൻ തീരെ താൽപ്പര്യം ഇല്ലാതിരുന്ന ശ്രുതിയുടെ തലയിൽ വെള്ളം കോരി ഒഴിക്കുന്നു, കയ്യിൽ കർപ്പൂരം വെച്ച് കത്തിക്കുന്നു, ശയനപ്രതിക്ഷിണം നടത്തുന്നു...അങ്ങനെ ആകെ മൊത്തം ശ്രുതിയ്ക്ക് പണിയോ പണി. അത് കണ്ട് സത്യത്തിൽ സച്ചിയ്ക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല . ശ്രുതി ആണെങ്കിൽ ഒരു കള്ളം പറഞ്ഞതിന് ഇത്രയും അനുഭവിക്കേണ്ടി വന്നല്ലോ എന്നോർത്ത് ദേഷ്യത്തിലും സങ്കടത്തിലുമാണ് അവിടെ നിൽക്കുന്നത്. ഓരോ ചടങ്ങ് കഴിയുമ്പോഴും വീട്ടിൽ പോകാം വീട്ടിൽ പോകാമെന്ന് ശ്രുതി പറയുന്നുണ്ടെങ്കിലും ചന്ദ്ര അതൊന്നും സമ്മതിച്ച് കൊടുത്തില്ല. അതേസമയം പെട്ടന്നൊരു ഫോൺ വന്ന് ക്ഷേത്രത്തിന് പുറത്തേക്ക് പോയതാണ് സുധി. അപ്രതീക്ഷിതമായി നീലിമ സുധിയെ കാണാൻ ഇടവരികയും പേടിച്ച് വിറച്ച നീലിമ കാറിനകത്ത് സുധി കാണാതെ ഒളിച്ചിരുന്നു. സുധിയുടെ കണ്മുന്നിൽ എങ്ങാനും പെട്ട് പോയാൽ കഥ കഴിഞ്ഞെന്ന് അവൾക്ക് അറിയാം. അതുകൊണ്ട് എങ്ങനെയെങ്കിലും ഒന്ന് സച്ചി വേഗം വന്നാൽ മതിയായിരുന്നു എന്ന് നീലിമ പ്രാർത്ഥിച്ചിരിക്കുന്നിടത്ത് വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്‌. ഇവിടെ വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി ചെമ്പനീർപൂവ് ഇനി അടുത്ത ദിവസം കാണാം.

 

PREV
Read more Articles on
click me!

Recommended Stories

അപ്പാനി ശരത്തിന്‍റെ വീട്ടിൽ വളകാപ്പ് ആഘോഷമാക്കി ബിഗ്ബോസ് താരങ്ങൾ; വീഡിയോ വൈറൽ
'15 വര്‍ഷമായി, സീരിയലിലെ പ്രതിഫലം ഇപ്പോഴും 3000 രൂപ'; ഡെലിവറി ഗേള്‍ ജോലിയിലേക്ക് നീങ്ങിയതിനെക്കുറിച്ച് കവിത