
കഥ ഇതുവരെ
നവ്യയ്ക്ക് കൊടുക്കാൻ കുറച്ച് ആഭരണങ്ങൾ നോക്കി വെക്കുകയാണ് മുത്തശ്ശി. കുഞ്ഞിനെ കൂട്ടി അനന്തപുരിയിലേയ്ക്ക് വരുമ്പോൾ അവളെ ഇതെല്ലാം അണിയിക്കണമെന്ന് മുത്തശ്ശി അഭിയോട് പറയുന്നു. സ്വർണ്ണം കിട്ടിയ സന്തോഷത്തിൽ അഭി നേരെ മുറിയിലേയ്ക്ക് പോകുന്നു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ നോക്കാം .
നവ്യയെ അനന്തപുരിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്ന ചടങ്ങിനുള്ള ഒരുക്കത്തിലാണ് കനക. കുഞ്ഞിനെ കാണാതിരുന്നത് വിഷമം ആണെന്നും ഇടക്കിടയ്ക്ക് വീഡിയോ കാൾ ചെയ്യണമെന്നും കനക നവ്യയോട് പറയുകയാണ്. അതേസമയം ആദർശേട്ടന്റെ സ്വഭാവം നല്ലതല്ലെന്നും നയന വല്ലാതെ സഹിക്കുകയാണെന്നും നവ്യ അമ്മയോട് പറഞ്ഞു. നവ്യയുടെ മനസ്സിൽ ചന്ദുമോളും ആദർശ് ചെയ്ത തെറ്റുമാണ്. എന്നാൽ അക്കാര്യം അവൾ അമ്മയോട് പറഞ്ഞില്ല. പക്ഷെ അനന്തപുരിയിൽ എത്തുമ്പോൾ അമ്മയും അച്ഛനും എന്തായാലും ആ കുഞ്ഞിനെ കാണുമെന്നും ആദർശിന്റെ കാര്യം അറിയുമെന്നും നവ്യയ്ക്ക് അറിയാം. അതെല്ലാം അറിയുമ്പോൾ അറിയട്ടെ എന്നാണ് അവളുടെ മനസ്സിൽ.
അതേസമയം അഭി ജലജയെയും ജാനകിയേയും നയനയെയും ദേവയാനിയെയും കൂട്ടി നവ്യയുടെ വീട്ടിലെത്തിയിട്ടുണ്ട്. നയനയെ കണ്ട ഉടനെ ആദർശിന് എന്തെങ്കിലും പ്രശനം ഉണ്ടോ എന്ന് കനക അവളോട് ചോദിച്ചു. ഒന്നുമില്ലെന്ന് നയന അമ്മയോടും അച്ഛനോടും പറഞ്ഞെങ്കിലും ജലജയും ജാനകിയും അത് കേട്ട് ചിരിച്ചു. മാത്രമല്ല രണ്ടുപേരും കൂടി സ്വകാര്യം പറയുകയും ചെയ്തു. അതോടെ എന്തോ കാര്യമായ പ്രശ്നം ഉണ്ടെന്ന് കനകയ്ക്കും ഗോവിന്ദനും മനസ്സിലായി. എന്താണ് കാര്യമെന്ന് വീണ്ടും അവരോട് ചോദിക്കുകയാണ് ഗോവിന്ദൻ. ഇവിടെ വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി പത്തരമാറ്റ് ഇനി അടുത്ത ദിവസം കാണാം.