'മതമില്ല, ജാതിയില്ല..'; മകന്റെ പേര് വെളിപ്പെടുത്തി അഭിലാഷും ശ്രീക്കുട്ടിയും

Published : Aug 22, 2026, 02:22 PM IST
Abhisree

Synopsis

സോഷ്യൽ മീഡിയ താരങ്ങളായ അഭിലാഷിനും ഭാര്യ ശ്രീക്കുട്ടിക്കും ഏഴ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആൺകുഞ്ഞ് പിറന്നു.

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് പരിചിതമായ പേരായിരിക്കും അഭിശ്രീ. മിനിസ്ക്രീൻ താരമായ അഭിലാഷും ഭാര്യ ശ്രീക്കുട്ടിയുമാണ് ഈ പേരിനു പിന്നിലെ താരങ്ങൾ. ഇൻസ്റ്റഗ്രാമിലും യുട്യൂബിലും ഇതേ പേരിൽ തന്നെയാണ് ഇവർ അറിയപ്പെടുന്നതും. ഇത്തവണത്തെ ബിഗ്ബോസിലും അഭിലാഷ് മാറ്റുരച്ചിരുന്നു. ഏഴു വർഷത്തെ കാത്തിരിപ്പിനൊടുവിൽ തങ്ങളുടെ ആദ്യ കൺമണിയെത്തിയ സന്തോഷം അടുത്തിടെ ഇവർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ആൺകുട്ടിയാണ് ഇരുവർക്കും പിറന്നിരിക്കുന്നത്. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം ഇവർ യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കുന്നുണ്ട്.

ഇപ്പോള്‍ മകന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് അഭിലാഷും ശ്രീക്കുട്ടിയും. ' കിയാന്‍ഷ്' എന്നാണ് മകന്റെ പേര്. 'മകന് ജാതിയോ മതമോ ഇല്ലാതെ, തികച്ചും ഒരു മനുഷ്യനായി വളരണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. ജനന സര്‍ട്ടിഫിക്കറ്റിലും 'നോ കാസ്റ്റ്, നോ റിലീജിയന്‍' എന്നാണ് നല്‍കിയിട്ടുള്ളത്,' എന്നും ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഇരുവരും പറഞ്ഞിരുന്നു.

ടിക് ടോക്കിലൂടെ സോഷ്യൽ മീഡിയയിൽ ചുവടുവച്ച ആളാണ് അഭിലാഷ്. ഇന്ന് യുട്യൂബിലും നിരവധി ആരാധകരുണ്ട് ഇദ്ദേഹത്തിന്. ഡാൻസ് ആണ് അഭിശ്രീയുടെ പ്രധാന തട്ടകം. എങ്കിലും ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് കൂടുതൽ ശ്രദ്ധേയനാകുന്നത്. കാലിന് സ്വാധീനം ഇല്ലെങ്കിലും അതിനെ ഒരു കുറവായി കാണാതെ മികച്ച രീതിയിൽ ഡാൻസ് അവതരിപ്പിച്ച് മുന്നേറിയ അഭിലാഷ് ഏറെ കയ്യടികൾ നേടിയിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിൽ, വീട്ടിലെ എതിർപ്പുകളെല്ലാം തരണം ചെയ്താണ് അഭിലാഷും ശ്രീക്കുട്ടിയും ജീവിതത്തിൽ ഒന്നിച്ചത്. ഇതിന്റെ പേരിൽ ട്രോളുകളും വിമർശനങ്ങളും ഇവർക്കെതിരെ വന്നിരുന്നു. ഇന്ന് സോഷ്യൽ മീഡിയയിലെ പ്രിയതാരദമ്പതികളാണ് ഇവർ.

PREV
Read more Articles on
click me!

Recommended Stories

'ആരാണ് സാധാരണക്കാർ'? 'അഗ്നിപരീക്ഷ'യുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി രഞ്ജിനി ഹരിദാസ്
'കഴിഞ്ഞ ഓണം എന്റെ അമ്മയുടെ കൂടെയായിരുന്നു..'; വികാരാധീനനായി റോബിൻ രാധാകൃഷ്ണൻ