'ഏത് ഫേക്ക് ഐഡി ആയാലും', പബ്ലിക് ആയി വധഭീഷണി; പ്രതികരണവുമായി രേണു സുധി

Published : Mar 11, 2026, 07:05 PM IST
death threat on social media here is renu sudhis reply

Synopsis

സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ വന്ന വധഭീഷണിക്ക് ശക്തമായ മറുപടിയുമായി ബിഗ് ബോസ് താരം രേണു സുധി

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് രേണു സുധി. ബിഗ് ബോസില്‍ മത്സരാര്‍ഥിയായി എത്തുന്നതിന് മുന്‍പേ വൈറല്‍ താരമാണ് രേണു സുധി. മലയാളം ടെലിവിഷനിലെ ജനപ്രിയ ഷോയിലേക്ക് അവര്‍ക്ക് വഴി തുറന്നതും എല്ലാവര്‍ക്കും അറിയുന്ന ആള്‍ എന്ന ഇമേജ് ആയിരുന്നു. ബിഗ് ബോസിലെ പങ്കാളിത്തം പോസിറ്റീവ് സ്വാധീനം ഉണ്ടാക്കിയ ആളാണ് രേണു. ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയതിന് ശേഷവും കണ്ടെന്‍റ് ക്രിയേഷനും ഉദ്ഘാടനങ്ങളുമൊക്കെയായി തിരക്കിലാണ് രേണു സുധി. എന്നാല്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ രേണു സുധിയെ തേടി അപഹസിക്കുന്നതും മോശവുമായ കമന്‍റുകള്‍ എത്താറുണ്ട്. ചിലതിനോടൊക്കെ അവര്‍ പ്രതികരിക്കാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു മോശം കമന്‍റിനോട് പ്രതികരിക്കുകയാണ് അവര്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് രേണു സുധി ശക്തമായി പ്രതികരിച്ചിരിക്കുന്നത്.

രേണു സുധിയുടെ പ്രതികരണം

മോശം ഭാഷയില്‍ എഴുതപ്പെട്ടിരിക്കുന്ന കമന്‍റില്‍ രേണുവിനെ അടിച്ച് കൊല്ലാന്‍ തോന്നുന്നുവെന്നാണ് എഴുതിയിരിക്കുന്നത്. ഇതിന് രേണു സുധിയുടെ പ്രതികരണം ഇങ്ങനെ- “അയ്യോ, ചേച്ചി എന്നെ കൊന്നുകഴിഞ്ഞാല്‍ ചേച്ചി ജയിലില്‍ പോകില്ലേ. ഇപ്പോള്‍ത്തന്നെ പരസ്യമായി വധഭീഷണി നടത്തിയിരിക്കുന്നു, എന്നെ തല്ലിക്കൊല്ലാന്‍ തോന്നുന്നെന്ന്. പബ്ലിക് ആയിട്ട് എന്താണ് ചേച്ചീ ഈ പറയുന്നത്. ചേച്ചിക്കെതിരെ ഞാന്‍ കേസ് കൊടുത്താല്‍ ഏത് ഫേക്ക് ഐഡി ആയാലും ചേച്ചിയെ പൊക്കില്ലേ”, രേണു സുധിയുടെ വാക്കുകള്‍. കമന്‍റിന്‍റെ സ്ക്രീന്‍ ഷോട്ട് കാണിച്ചുകൊണ്ടാണ് രേണു വീഡിയോ ചെയ്തിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി നില്‍ക്കുന്ന ആള്‍ എന്തുകൊണ്ട് സീരിയലുകളില്‍ അഭിനയിക്കുന്നില്ല എന്ന് രേണു സുധി അടുത്തിടെ വിശദീകരിച്ചിരുന്നു. ഒരു യുട്യൂബ് ചാനലിനോട് സംസാരിക്കവെയാണ് രേണു ഈ തീരുമാനത്തെക്കുറിച്ച് പറഞ്ഞത്. “എനിക്ക് സീരിയലില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ല. എന്നോട് ചോദിച്ചിട്ടുണ്ട്. എനിക്ക് അഭിനയിക്കാന്‍ താല്‍പര്യമില്ല. കാരണം എ​ഗ്രിമെന്‍റില്‍ ഒപ്പിടണം. അത്രയും ദിവസം നമ്മള്‍ അവിടെ ഉണ്ടാവണം. ആ ദിവസങ്ങളിലൊന്നും നമ്മുടെ മറ്റ് കാര്യങ്ങള്‍ ചെയ്യാനാവില്ല. അതിനാല്‍ ഞാന്‍ ചെയ്യില്ല”, രേണു സുധി വ്യക്തമാക്കിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ചിരിവിരുന്നൊരുക്കി മധുവിധു; ഷറഫുദീൻ ചിത്രം വിജയത്തിലേക്ക്
'ഷീ ഈസ്‌ സാപിയോസെക്ഷ്വൽ'; ഇനി സാംബോയ്‌യുടെയും സ്വാതിയുടെയും പ്രണയകാലം; അതിരടിയിലെ പുത്തൻ ഗാനം