'വട കഴിച്ചോയെന്ന് ചോദിച്ചത് എന്നോട് തന്നെ, മഞ്ജു പത്രോസ് ഉദ്ദേശിച്ചത് എന്നെ'; വിവാദങ്ങളില്‍ മറുപടിയുമായി രേണു സുധി

Published : Mar 11, 2026, 01:29 PM IST
renu sudhi manju pathrose

Synopsis

രേണു സുധിയെ ഉദ്ദേശിച്ച് കൊണ്ടുള്ളതാണെന്നാണ് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം പറയുന്നത്. ഇക്കാര്യത്തില്‍ ആദ്യമായി പ്രതികരിക്കുകയാണ് രേണു സുധി. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോടാണ് രേണുവിന്‍റെ പ്രതികരണം.

വനിതാ ദിനത്തോട് അനുബന്ധിച്ച് നടി മഞ്ജു പത്രോസ് പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്നു. ആത്മാഭിമാനം കളഞ്ഞുകൊണ്ട് ആരും ജീവിക്കരുതെന്നും യൂട്യൂബേഴ്സ് ഡബിള്‍ മീനിങ്ങിൽ സംസാരിക്കുമ്പോള്‍ അത് പ്രോത്സാഹിപ്പിക്കുന്നത് ശരിയായ രീതിയല്ലെന്നും മഞ്ജു വീഡിയോയില്‍ പറഞ്ഞിരുന്നു. ഒരു സെലിബ്രിറ്റിയോട് യൂട്യൂബര്‍മാര്‍ വട കഴിച്ചോ എന്ന് ചോദിച്ചപ്പോള്‍ അത് എന്‍ജോയ് ചെയ്ത് മറുപടി പറയുന്നത് കേട്ടപ്പോള്‍ ഭയങ്കര ബുദ്ധിമുട്ട് തോന്നിയെന്നും മഞ്ജു പറഞ്ഞു. ഇത് രേണു സുധിയെ ഉദ്ദേശിച്ച് കൊണ്ടുള്ളതാണെന്നാണ് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം പറയുന്നത്. ഇക്കാര്യത്തില്‍ ആദ്യമായി പ്രതികരിക്കുകയാണ് രേണു സുധി. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോടാണ് രേണുവിന്‍റെ പ്രതികരണം.

'ആ വീഡിയോയിൽ എന്‍റെ പേരൊന്നും അവര്‍ പറയുന്നില്ല. പക്ഷേ മഞ്ജു പത്രോസ് ഉദ്ദേശിച്ചത് എന്നെ തന്നെയാകും. കാരണം വട കഴിച്ചിട്ടുണ്ടോ എന്ന് യൂട്യൂബേഴ്സ് ചോദിച്ചത് എന്നോട് തന്നെയാണ്. എന്‍റെ കമന്‍റ് ബോക്സില്‍ പലപ്പോഴും വട എന്നുള്ള കമന്‍റ് വരാറുണ്ട്. ഒരിക്കല്‍ ഞാന്‍ ഇഡ്ഡലിയോ മറ്റോ കഴിച്ചുകൊണ്ടിരുന്നപ്പോള്‍ വട കഴിച്ചോ എന്ന് യൂട്യൂബേഴ്സ് ചോദിച്ചു. അന്ന് അവിടെ വട ഉണ്ടായിരുന്നു. എനിക്ക് അത് തമാശയായാണ് തോന്നിയത്. ഞാന്‍ പൊതുവേ തമാശകള്‍ ഇഷ്ടപ്പെടുന്നയാളാണ്. ഞാന്‍ കാര്യങ്ങളെ ചിരിച്ചു കൊണ്ട് നേരിടുന്നയാളാണ്. പിന്നെ ഡബിള്‍ മീനിങ്ങ് ആയിട്ടൊന്നും എനിക്ക് തോന്നിയില്ല. എനിക്ക് ഇങ്ങനെ രസകരമായിട്ടുള്ള തമാശകള്‍ കേള്‍ക്കുമ്പോള്‍ അതേ രീതിയിലുള്ള ഉത്തരം അന്നേരം തന്നെ കൊടുക്കാനാണ് തോന്നുന്നത്. പിന്നെ യൂട്യൂബേഴ്സ് പലരും എന്‍റെ സുഹൃത്തുക്കളാണ്. അത്തരം ഒരു സ്പേസില്‍ നിന്നു കൊണ്ടാണ് ഈ തമാശകള്‍ വരുന്നത്. അതില്‍ ഞാന്‍ പൊട്ടിത്തെറിക്കേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എനിക്ക് തോന്നുന്ന പോലെ ഞാന്‍ പെരുമാറുകയുള്ളൂ. എനിക്ക് മറ്റൊരാളെ പോലെ ചിന്തിക്കാനോ സംസാരിക്കാനോ കഴിയില്ല'- രേണു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചു.

'മഞ്ജു പത്രോസിനെ പോലെ തന്നെ എല്ലാവരും പെരുമാറണം എന്നുണ്ടോ? സുധിച്ചേട്ടന്റെ സഹപ്രവർത്തക എന്നതിനപ്പറും എനിക്ക് അവരെ വ്യക്തിപരമായി അറിയില്ല. ഞാന്‍ അവര്‍ ചെയ്യുന്ന കാര്യങ്ങളോ അവരുടെ വസ്ത്രധാരണത്തെ കുറിച്ചോ ടാറ്റൂ കുത്തിയ വീഡിയോ പങ്കുവച്ചതിനെ കുറിച്ചോ നൃത്തത്തെ കുറിച്ചോ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ? മറ്റുള്ളവരുടെ വ്യക്തി സ്വന്തന്ത്ര്യത്തില്‍ ഞാന്‍ ഇടപ്പെടാറില്ല. പിന്നെ എന്നെ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്നത് സ്ത്രീകളാണ്. അത് എന്‍റെ കമന്‍റ് ബോക്സ് നോക്കിയാലും നിങ്ങള്‍ക്ക് മനസിലാകും. രേണു ഇത്രയും സെലിബ്രിറ്റി ആയതിന്‍റെ അസൂയ കൊണ്ടാകും പലര്‍ക്കും എന്നെ ഇങ്ങനെ താഴ്ത്തി പറയാന്‍ തോന്നുന്നത്. ഇവരുടെയൊക്കെ വാക്കും കേട്ട് ഞാന്‍ ഒരു മൂലയ്ക്ക് കയറി ഇരുന്നിരുന്നെങ്കിൽ എനിക്ക് ചിലവിന് പൈസ ഇവര്‍ കൊണ്ടു തരുമായിരുന്നോ? ഞാന്‍ എന്തായാലും സോഷ്യല്‍ മീഡിയയിലൂടെ പൈസ് ഉണ്ടാക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. സബ്സ്ക്രിപ്ഷൻ തുടങ്ങാനുള്ള പ്ലാനിലാണ്. വെറുതേ ഇരുന്നാല്‍ ഇതു പോലെ ഉദ്ഘാടനങ്ങള്‍ ചെയ്യാന്‍ പറ്റുമോ? ഞാന്‍ കൂടുതലും സ്ത്രീകളുടെ ഷോപ്പുകളാണ് ഉദ്ഘാടനം ചെയ്തിട്ടുള്ളത്. സ്ത്രീ സംരംഭകരെയാണ് ഞാന്‍ സപ്പോർട്ട് ചെയ്യുന്നതും. അഭിമാനത്തോടെ തന്നെയാണ് ഞാന്‍ ജീവിക്കുന്നത്. ഭാവിയില്‍ എന്തെങ്കിലും ബിസിനസ് തുടങ്ങാനും ആഗ്രഹമുണ്ട്'- രേണു കൂട്ടിച്ചേര്‍ത്തു.

 

PREV
Read more Articles on
click me!

Recommended Stories

'ആത്മാഭിമാനം വേണം, വട കഴിച്ചിട്ടുണ്ടോന്നതിന് എന്‍ജോയ് ചെയ്ത് മറുപടി'; രേണുവിനിട്ട് 'കൊട്ടി' മഞ്ജു പത്രോസ് ?
'ചെരുപ്പ് അയക്കുന്നവര്‍, പഴയ ചെരുപ്പ് ചോദിക്കുന്നവര്‍'; ആരാധകരുടെ വിചിത്ര ആവശ്യങ്ങളെക്കുറിച്ച് വൈഗ റോസ്