വൈറ്റ് ഹൗസും ക്ലിഫ് ഹൗസും തമ്മിലുള്ള വ്യത്യാസം? അനുമോളുടെ ഉത്തരം, വൈറലായി വീഡിയോ

Published : Jan 10, 2026, 02:21 PM IST
difference between cliff house and white house bigg boss winner anumol answers

Synopsis

ഏഷ്യാനെറ്റ് പരിപാടിയുടെ വേദിയില്‍ നിന്നുള്ള വീഡിയോ

മലയാളികൾക്ക് ഏറെ സുപരിചതമായ മുഖമാണ് നടി അനുമോളുടേത്. ബിഗ് ബോസ് മലയാളം സീസൺ 7ൽ പ്രെഡിക്ഷൻ ലിസ്റ്റ് മുതൽ ഇടം പിടിച്ച അനുമോൾ, ഒടുവിൽ കപ്പുമായാണ് തിരികെ എത്തിയത്. ആദ്യ ദിനം മുതൽ അവസാന ദിവസം വരെ തന്റേതായ കോണ്ടെന്റ് നൽകാൻ ശ്രമിച്ച അനുമോൾ പലപ്പോഴും വിമർശനങ്ങൾക്ക് പാത്രമാവുകയും ചെയ്തു. ഷോയിൽ ഒപ്പം നിന്ന സുഹൃത്തുക്കൾ വരെ അനുവിനെതിരെ തിരിഞ്ഞു. പിആർ കൊണ്ടാണ് അനുമോൾ ഷോ ജയിച്ചതെന്നും അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ പ്രോഗ്രാമുകളും ഉദ്ഘാടനങ്ങളുമൊക്കെയായി മുന്നോട്ട് പോവുകയാണ് അനുമോൾ. താരത്തിന്റെ പല വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ പല പേജുകളിലും പ്രത്യക്ഷപ്പെടുന്നത്. 

ജനപ്രിയ താരം

ഏഷ്യാനെറ്റിന്റെ പരിപാടിക്കിടെ വെച്ചു നടന്ന സംഭവമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. അനുമോൾക്കൊപ്പം ബിഗ് ബോസിലെ സെക്കൻഡ് റണ്ണറപ്പായ അനീഷും ഉണ്ടായിരുന്നു. വൈറ്റ് ഹൗസും ക്ലിഫ് ഹൗസും തമ്മിലുള്ള വ്യത്യാസം എന്താണ്? എന്നായിരുന്നു അനുമോളോട് സദസില്‍ നിന്നുള്ല ചോദ്യം. ക്ലിഫ് ഹൗസ് ഇവിടെ നന്ദൻകോട് അല്ലേ, പിണറായി സാർ താമസിക്കുന്നതല്ലേ ക്ലിഫ് ഹൗസ്. അതെനിക്ക് അറിയാം എന്നായിരുന്നു അനുമോളുടെ മറുപടി. ഇതിനിടെ പല തവണ മിഥുൻ ഉത്തരം തെറ്റിക്കാൻ നോക്കുന്നുമുണ്ട്. 

 

 

വൈറ്റ് ഹൗസ് എവിടെയാണ് എന്ന് മിഥുൻ വീണ്ടും അനുമോളോട് ചോദിക്കുന്നുണ്ട്. അതിനുള്ള ഉത്തരം മൈക്ക് മാറ്റിയാണ് അനുമോൾ ആദ്യം മിഥുനോട് പറയുന്നത്. ശരിയാണ് എന്ന് മിഥുൻ പറയുന്നുണ്ടെങ്കിലും അത് പറയാൻ അനുമോൾ ആദ്യം ആത്മവിശ്വാസം കാണിച്ചിരുന്നില്ല. പകരം, ഇത് കോടീശ്വരൻ പരിപാടി ആണോ എന്നായിരുന്നു അനുമോളുടെ മറുചോദ്യം. ഒടുവിൽ അമേരിക്കൻ പ്രസിഡന്റ് താമസിക്കുന്ന സ്ഥലം എന്ന് അനുമോൾ പറഞ്ഞതോടെ സദസിൽ നിന്ന് കയ്യടി ഉയരുകയായിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

'കോന്ത്രം പല്ലാണ്, യക്ഷി പല്ലാണ് '; മോശം കമന്‍റുകള്‍ നേരിട്ടു; തുറന്നുപറഞ്ഞ് ശീതൾ വിനു
ഞാനും അഞ്ചു മക്കളും വേറെയാണ് താമസം; ഭർത്താവുമായി വേർപിരിഞ്ഞെന്ന് യൂട്യൂബർ സൽഹ