'കല്യാണം കഴിക്കാൻ പോകുന്നെ'ന്ന് അഹാന; 'നിമിഷിനെ അന്ന് മുതൽ അറിയാം' എന്ന് കൃഷ്ണകുമാറും !

Published : Mar 14, 2026, 11:09 AM IST
ahana krishna

Synopsis

നടൻ കൃഷ്ണകുമാർ ഒരു അഭിമുഖത്തിൽ മൂത്തമകൾ അഹാന കൃഷ്ണയുടെ വിവാഹം സ്ഥിരീകരിച്ചു. ക്യാമറാമാൻ നിമിഷ് രവിയുമായി അഹാന പ്രണയത്തിലാണെന്ന് നേരത്തേ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇരുവരും ഇക്കാര്യം പരസ്യമായി സ്ഥിരീകരിച്ചിരുന്നില്ല.

മൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവർക്ക് സുപരിചിതരാണ് നടൻ കൃഷ്ണകുമാറും കുടുംബവും. കുടുംബത്തിലെ എല്ലാവരും യൂട്യൂബ് ചാനലുമായി സജീവമാണ്. പല പ്രേക്ഷകരും ഇപ്പോൾ കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ് കൃഷ്ണകുമാറിന്റെ കുടുംബത്തിലെ ഓരോരുത്തരെയും കാണുന്നത്. ഇപ്പോഴിതാ മൂത്ത മകൾ അഹാന കൃഷ്ണയുടെ വിവാഹവുമായി ബന്ധപ്പെട്ട്, ഒരഭിമുഖത്തിൽ കൃഷ്ണകുമാർ പറഞ്ഞ കാര്യങ്ങളും സോഷ്യലിടങ്ങളിൽ വൈറലാകുകയാണ്. ക്യാമറാമാൻ നിമിഷ് രവിയുമായി അഹാന പ്രണയത്തിലാണെന്ന് നേരത്തേ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇരുവരും ഇക്കാര്യം പരസ്യമായി സ്ഥിരീകരിച്ചിരുന്നില്ല. ഇതിനിടെയാണ് കൃഷ്ണകുമാറിന്റെ തുറന്നുപറച്ചിൽ.

''അഹാന കഴിഞ്ഞ ദിവസം ഒരു മെസേജ് അയച്ചു, കല്യാണം കഴിക്കാൻ പോകുന്നുവെന്ന്. മക്കൾ ഓരോരുത്തരും കല്യാണം കഴിക്കാൻ പോകുന്നത് ആരെയാണെന്ന് എനിക്ക് അറിയാം. കാര്യങ്ങൾ വളരെ എളുപ്പമായില്ലേ. എന്ത് ആവശ്യമുണ്ടെങ്കിലും ഇപ്പോഴേ എനിക്ക് ഇവരോടൊക്കെ പറയാം, അശ്വിൻ അത് ചെയ്തേക്കണേ, അർജുൻ അങ്ങനെയാണേ, നിമിഷ് ഇങ്ങനെയാണേ എന്നൊക്കെ. ഇവരൊക്കെ ഇടയ്ക്ക് വീട്ടിൽ വരാറുമുണ്ട്.

നിമിഷിൻ്റെ അച്ഛൻ രവിയും ഞാനുമായിട്ട് 33 കൊല്ലം ആയുള്ള പരിചയം ആണ്. സിനിമയിലെ പ്രൊഡ്യൂസർ ആയിരുന്നു രവി. അഹാനയും നിമിഷുമൊക്കെ ഒന്നിച്ച് ഷോർട്ട് ഫിലിം ചെയ്യുമ്പോഴാണ് നിമിഷിനെ ഞാൻ ആദ്യമായി പരിചയപ്പെടുന്നത്. പിന്നീട് അസാധാരണമായ വളർച്ചയാണ് നിമിഷിന് ഉണ്ടായത്. നിമിഷിന്റെ അച്ഛന്റെ കുറേ മോഹങ്ങളുണ്ട്, അദ്ദേഹം സിനിമയിൽ കുറേ നിക്ഷേപം നടത്തിയ മനുഷ്യനാണ്, അങ്ങനെ പൈസ പോയ മനുഷ്യനാണ്. ആ മനുഷ്യൻ അന്നെടുത്ത പ്രയത്നങ്ങൾക്ക് ദൈവം വിജയം കൊടുക്കുന്നത് മക്കളിലൂടെ ആയിരിക്കും. ഞാൻ വളരെ പരിമിതമായിട്ടാണ് നിമിഷുമായിട്ട് ഇടപെട്ടിട്ടുള്ളത്. വളരെ എളിമയുള്ള, സിംപിൾ ആയിട്ടുള്ള വ്യക്തിയാണ്. അച്ഛനമ്മമാരുടെ ക്വാളിറ്റി ആയിരിക്കും അത്'', എന്നാണ് വെറൈറ്റി മീഡിയക്കു നൽകിയ അഭിമുഖത്തിൽ കൃഷ്ണകുമാർ പറഞ്ഞത്.

PREV
Read more Articles on
click me!

Recommended Stories

എനിക്ക് 50,000 പിഴ ! നിയമം എല്ലാവർക്കും ഒരുപോലല്ലേ? ചോദ്യശരങ്ങളുമായി അൽ ഫുഡി സൂരജ്
'ആരാധകരെ കണ്ണീരിലാക്കി അംബിക മോഹൻ'! സ്വന്തം മരണവാർത്ത കണ്ട് ചിരിയോടെ നടി