
സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഏറെ സുപരിചിതനാണ് അൽ ഫുഡി സൂരജ്. തിരുവനന്തപുരം സ്വദേശിയായ സൂരജ് ഫുഡ് വ്ലോഗിലൂടെയാണ് ശ്രദ്ധനേടിയത്. ഇന്ന് വൻ ആരാധകവൃന്ദവും ഫോളോവേഴ്സുമുള്ള സൂരജ് കഴിഞ്ഞ ദിവസം പങ്കിട്ട പോസ്റ്റ് ശ്രദ്ധനേടിയിരിക്കുകയാണ്. തനിക്ക് എക്സൈസ് വകുപ്പ് ഫൈൻ നൽകിയതിനെ കുറിച്ചാണ് സൂരജ് പറയുന്നത്. ഒരു കള്ള് ഷാപ്പിന്റെ വീഡിയോ ചെയ്തതിനാണ് 50000 ഫൈൻ ലഭിച്ചതെന്ന് സൂരജ് പറയുന്നു.
അങ്ങനെ അടിച്ചു കിട്ടി. 50000 രൂപ അടക്കേണ്ടത് അദാലത്തിൽ വിളിപ്പിച്ചു 25000/രൂപ അടപ്പിച്ചു. ഒരു മനസാക്ഷി ഇല്ലേ? ഈ ചെറിയ തെറ്റിന് ആണോ ഇത്രയും വലിയ ഫൈൻ തന്നത്? അങ്ങനെ എങ്കിൽ എനിക്ക് മാത്രം എന്തെ തന്നത്? ഞാൻ മാത്രം ആണോ ഈ തെറ്റ് ചെയ്തത്? വേറെ ആരും ചെയ്തിട്ടില്ലേ? ചെയ്യുന്നില്ലേ? അറിയാതെ ചെയ്തതിനു ഇത്രയും വേണമായിരുന്നോ? 25000രൂപ എന്ന് പറയുന്നത് നിങ്ങൾക്ക് നിസ്സാരം ആണോ? കഷ്ടപ്പെട്ട് ഉണ്ടാക്കുന്നവനെ അറിയൂ, എഴുതി വിടുന്നവർക്ക് അത് അറിയില്ല. പണമുള്ളവർക്കും പണമില്ലാത്തവർക്കും കിട്ടുന്ന ഇരട്ട നീതി.
2024ൽ കള്ള് ഷാപ്പിൽ പോയി ഞാൻ ഒരു വ്ലോഗ് ചെയ്തു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ നെയ്യാറ്റിൻകര എക്സൈസ് ഓഫീസിൽ നിന്നും വിളിവന്നു. നിങ്ങളെ പറ്റി പരാതി കിട്ടി. സമൂഹ മാധ്യമങ്ങളിൽ ലഹരി ഉപയോഗിച്ച് വീഡിയോ ചെയ്തു. കള്ളും മദ്യവും ഓരേ കാറ്റഗറിയിൽ ഉള്ള കാര്യം എനിക്ക് അറിയില്ലായിരുന്നു. ഞാൻ ഇതൊന്നും ഉപയോഗിക്കുന്ന ആൾ അല്ല. ഞാൻ പലരുടെയും വ്ലോഗ് കണ്ടിട്ടുണ്ട്. കള്ളിന്റെ വീഡിയോ അതിൽ വ്യക്തമായി കൃത്യമായി പറയുന്നുണ്ട് കള്ളിനെ കുറിച്ച്. അത് കൊണ്ട് തന്നെ ഞാനും അത് ശ്രെദ്ധിച്ചില്ല. നിങ്ങളിൽ പലരും കുടുംബത്തോടെ പോയി കള്ള് ഷാപ്പിൽ പോയി ഫുഡ് കഴിച്ച് കള്ളും കുടിച്ചിട്ട് അതിന്റ വീഡിയോ പോസ്റ്റ് ചെയ്തിട്ടില്ലേ (പോയവരെ മാത്രം ) നിങ്ങൾ അറിഞ്ഞിട്ടാണോ ഇങ്ങനെ ചെയ്തത്? അങ്ങനെ എങ്കിൽ നിങ്ങളും തെറ്റുകാരല്ലേ?
യൂട്യൂബിൽ വലിയ വലിയ ചാനൽ പ്രോഗ്രാം നോക്കിയാൽ അറിയാം കള്ളിന്റെ വീഡിയോ. ഇതൊന്നും എന്താ പ്രശ്നം ഇല്ലാത്തത്? ഒരു അവസരം പോലും എനിക്ക് തന്നിട്ടില്ല. പിടിക്കുന്നു 50000 ഫൈൻ അടിച്ചു തരുന്നു. ഒരു മര്യാദ വേണ്ടേ? ചെറിയ ഇത്രയും വിഷം ഉള്ള സാധനം ആണെങ്കിൽ എന്തിനാ സർക്കാരെ വിൽക്കുന്നത്? പുതിയ പുതിയ ബ്രാൻഡ് ഇറക്കുന്നു. പേര് ഇടുന്നു. പ്രൊമോഷൻ ചെയ്യുന്നു. ഓണം, ക്രിസ്മസ്, ന്യൂയർ, ഏത് ജില്ലയിൽ ആണ് റെക്കോർഡ് കളക്ഷൻ എന്ന് പറഞ്ഞു വാർത്ത കൊടുക്കുന്നു. ഇനി അവധി ദിവസം വന്നാൽ അത് ചാനൽ വഴിയും പത്രം വഴിയും മുൻകൂട്ടി അറിയിക്കുന്നു. സ്വന്തം കാശിനു വാങ്ങുന്ന സാധനം സ്വന്തം പേജിൽ പോസ്റ്റ് ചെയ്യാനെ പാടില്ല.
പോലീസിന് ഡ്യൂട്ടി സമയത്തു ജീപ്പിൽ ഇരുന്നു അടിക്കാം. ഇനി സിനിമയിൽ നോക്കിയാൽ വെള്ളമടി. പെണ്ണ് പിടി. കഞ്ചാവ്. mdma. കൊലപാതകം. എല്ലാം ഉണ്ട്. അതൊന്നും യാതൊരുവിത പ്രേശ്നവും ഇല്ല. 24 മണിക്കൂർ മാത്രം എന്റെ പേജിൽ അറിയാതെ ഇട്ട ഒരു കള്ള് ഷാപ്പ് വിഡിയോക്ക് 50000ഫൈൻ. കൊള്ളാം. പിന്നെ കള്ള് ഷാപ്പ് വീഡിയോ ഇടുന്നതിൽ കുഴപ്പം ഇല്ല. കള്ള് എന്ന് പറയാതിരുന്നാൽ മതി. വേണമെങ്കിൽ കഞ്ഞിവെള്ളം എന്നോ അമൃത് എന്നോ സോമരസം എന്നോ പറഞ്ഞു വീഡിയോ ഇട്ടാൽ കുഴപ്പം ഇല്ല. ആടിനെ പട്ടി ആക്കും എന്ന് കേട്ടിട്ടില്ലേ അത്.
കള്ള് ഷാപ്പിൽ ചെത്തിയ കള്ള് മാത്രമേ കൊടുക്കാവു. മുന്തിരി കള്ള്, ഇഞ്ചി കള്ള് അങ്ങനെ മിക്സ് വെറൈറ്റി കൊടുക്കാൻ പെർമിഷൻ ഇല്ല എന്നാണ് എന്നോട് പറഞ്ഞത്. അങ്ങനെ ആണോ കൊടുക്കുന്നത്. പണ്ട് ഒരു യൂട്യൂബറിനെ എക്സൈസ് പൊക്കി. മദ്യത്തിന്റ വീഡിയോ ഇട്ടതിനു ജയിലും ആക്കി. ഇപ്പോൾ കറുത്ത പെപ്സി വെള്ളം പെപ്സി പച്ചവെള്ളം തോട്ടിലെ വെള്ളം എന്ന് പറഞ്ഞു വീഡിയോ ഇടുന്നു. കാണുന്ന എനിക്കും നിങ്ങൾക്കും സാറുമാർക്കും അറിയാം. പക്ഷെ ഒന്നും ചെയ്യാൻ പറ്റില്ല. അതുപോലെ ആണ് ഇപ്പോൾ പലരും വീഡിയോ ചെയ്യുന്നത്. കഞ്ഞിവെള്ളം കാടിവെള്ളo എന്നൊക്കെ പറഞ്ഞോണ്ട്. എന്റെ കേസിൽ കാണിച്ച ആത്മാർത്ഥത മൊത്തത്തിൽ കാണിച്ചാൽ കൊള്ളാം. നിയമം എല്ലാവർക്കും ഒരുപോലെ അല്ലേ ?