'സൈബർ ആക്രമണങ്ങൾ ഇനിയും ഉണ്ടാകട്ടെ, നിങ്ങൾക്കു മുകളിൽ ഞാൻ ഉയർന്നു പറക്കും'; കുറിപ്പുമായി നാദിറ

Published : Oct 06, 2025, 12:07 PM IST
i will fly above the hate Nadira Mehrin about the cyber attacks she faced

Synopsis

കഴിഞ്ഞ ദിവസമായിരുന്നു ബിഗ് ബോസ് മലയാളം മുന്‍ താരം നാദിറ മെഹ്റിൻറെ വീടിൻ്റെ പാലുകാച്ചൽ ചടങ്ങ്. സന്തോഷം പങ്കുവച്ച നാദിറ മറ്റൊന്ന് കൂടി പറഞ്ഞു 

ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ. ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷം മോഡലിംഗ്, അഭിനയം എന്നിങ്ങനെ വിവിധ മേഖലകളിൽ നാദിറ കഴിവു തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു നാദറയുടെ വീടിന്റെ പാലുകാച്ചൽ. ബിഗ്ബോസിലെ സഹമൽസരാർത്ഥികളും സെലിബ്രിറ്റികളുമടക്കം നിരവധി പേർ ഈ ആഘോഷത്തിന്റെ ഭാഗമാകാൻ എത്തിയിരുന്നു. തന്നെ അധിക്ഷേപിക്കുന്നവർക്കു മുന്നിൽ ഇനിയും ഉയർന്നു പറക്കും എന്നാണ് പാലുകാച്ചൽ ചടങ്ങിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് നാദിറ ഫെയ്സ്ബുക്കിൽ കുറിച്ചത്.

''മഴവില്ല് ആകാശത്തു നിന്നും ഭൂമിയിലേക്ക്. ഈ വീടിന്റെ മുന്നിൽ ഇങ്ങനെ തല ഉയർത്തി നിൽകുമ്പോൾ എവിടന്നോ ഒരു അഹങ്കാരം ഉള്ളിൽ തോന്നി. ജീവിക്കാനും അത് സ്വപ്നം കാണാനും തുടങ്ങീട്ട് അധികം കാലമായില്ല. ആ ഇടത്തു നിന്നും ഈ സ്വപ്നത്തിലേക്ക് ഇത്ര വേഗം എത്തിച്ചതിൽ പടച്ച റബ്ബിനോട് നന്ദി പറയുന്നു. പിന്ന എല്ലാത്തിനും കരുത്തു തന്ന കുടുംബത്തിനോടും. വളരെ പെട്ടന്ന് തീരുമാനിച്ച ഈ പാലുകാച്ചൽ പരിപാടിയിൽ എത്തിയ ഒത്തിരി പ്രിയപ്പെട്ടവരുണ്ട്. നന്ദി പറഞ്ഞാൽ അത് നിങ്ങൾക്കും എനിക്കും ബുദ്ധിമുട്ടാകും. അത് കൊണ്ട് അത് ഒഴിവാക്കുന്നു. സൈബർ അക്രമണങ്ങൾ ഇനിയും ഉണ്ടാകട്ടെ. നിങ്ങൾ എന്നെ പറ്റി വൃത്തികേടുകൾ ഇനിയും പറയൂ. ഞാൻ നിങ്ങൾക്ക് മുകളിൽ ഉയർന്നു പറന്ന് അത് കണ്ടു ആസ്വദിക്കാം'', നാദിറ ഫേസ്ബുക്കില്‍ കുറിച്ചു.

തന്റെയും കുടുംബത്തിന്റെയും സന്തോഷത്തിൽ പങ്കുചേരാനെത്തിയ പ്രിയപ്പെട്ടവർക്കും നാദിറ നന്ദി പറയുന്നുണ്ട്. ''വീട് പാലുകാച്ചൽ ദിനത്തിലും ഒപ്പം മറ്റു അവസരങ്ങളിലും എത്തിയവരും... സന്തോഷവും സ്നേഹവും അറിയിച്ച ഒത്തിരി മനുഷ്യർ.. ഇനിയും എന്റെ സ്വപ്നങ്ങളിൽ എനിക്കൊപ്പം കരുത്തായി എനിക്കൊപ്പം ഉണ്ടാകുമെന്ന് അറിയിച്ചവർ. നിങ്ങളിൽ പലരും തകർക്കാൻ ട്രോളുകളും വൃത്തികേടുകളും എഴുതിയപ്പോൾ എനിക്ക് നിരന്തരം ആത്മവിശ്വാസം തന്നവർ. ഇതിനപ്പുറം എനിക്ക് എന്തു വേണം അല്ലേ'', എന്നാണ് നാദിറ കുറിച്ചത്.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്
'ഞാൻ ഗുണം പിടിക്കില്ല എന്നൊക്കെ വന്നുപറഞ്ഞു'; സീരിയൽ അനുഭവങ്ങൾ പറഞ്ഞ് കാർത്തിക