'നീയൊരു ഭാര്യയാണോന്ന് നിങ്ങള്‍ക്ക് തോന്നും, എന്റെ രീതികൾ അങ്ങനെയാണ്'; തുറന്നുപറഞ്ഞ് അസ്‍ല മാർലി

Published : May 06, 2026, 05:40 PM IST
 Asla

Synopsis

വിവാഹശേഷം ഭർത്താവ് അംജുവിനൊപ്പം യുകെയിലേക്ക് പോയിരുന്നെങ്കിലും പിന്നീട് പ്രസവത്തിനായി അസ്‍ല നാട്ടിലേക്ക് തിരിച്ചെത്തിയിരുന്നു.

യൂട്യൂബർ, വ്ളോഗർ, ഇൻഫ്ലൂവൻസർ എന്നീ ലേബലുകളിൽ സോഷ്യൽ മീഡിയയിൽ സജ്ജീവമാണ് അസ്‍ല മാർലി എന്ന ഹില. വിവാഹശേഷം ഭർത്താവ് അംജുവിനൊപ്പം യുകെയിലേക്ക് പോയിരുന്നെങ്കിലും പിന്നീട് പ്രസവത്തിനായി നാട്ടിലേക്ക് തിരിച്ചെത്തിയിരുന്നു. അടുത്തിടെയാണ് അംജു മകളെ ആദ്യമായി കാണാൻ നാട്ടിലെത്തിയത്. ലീവിനു ശേഷം അംജു തിരികെ പോകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ക്യു ആൻഡ് എ സെഷനിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് അസ്‍ല.

''അംജുക്ക പോവുന്ന ടൈമില്‍ എനിക്ക് ഭയങ്കര വിഷമമായിരുന്നു. ഞാന്‍ ആ ടൈം റൂമില്‍ തന്നെയിരിക്കുകയായിരുന്നു. എനിക്കെന്തോ പറ്റുന്നില്ല, ഞാന്‍ റൂമില്‍ തന്നെയിരിക്കാം എന്ന് പറഞ്ഞു. പോവുന്നത് കാണണ്ട എന്ന് ഞാന്‍ നേരത്തേ പറഞ്ഞതാണ്. മോളുമായി നല്ല ക്ലോസായി വന്നതാണ്. ആകെ 11 ദിവസമേ ഞങ്ങളുടെ കൂടെയുണ്ടായിരുന്നുള്ളൂ. ഉള്ള സമയം വളരെ നല്ലതായിരുന്നു. മലേഷ്യയിലും, ബാലിയിലും പോയി. എന്റെ വീട്ടിലും, അംജുക്കയുടെ വീട്ടിലും നില്‍ക്കാന്‍ കഴിഞ്ഞു. ഭര്‍ത്താവിനെ യാത്ര അയയ്ക്കാന്‍ പുറത്തിറങ്ങാത്ത നീയൊരു ഭാര്യയാണോയെന്നൊക്കെ നിങ്ങള്‍ക്ക് തോന്നും. ബാക്കിയുള്ളവര്‍ക്ക് വിചിത്രമായി തോന്നുന്ന തരത്തിലാണ് എന്റെ പല കാര്യങ്ങളും. സന്തോഷങ്ങളും, വിഷമങ്ങളുമൊക്കെ പ്രകടിപ്പിക്കുന്ന രീതി വ്യത്യസ്തമാണ്.

അംജുക്കയോടൊപ്പം യുകെയിലേക്ക് പോവാത്തത് എന്നെ കൊണ്ടുപോവാഞ്ഞിട്ടല്ല. ഇനി മോള്‍ക്ക് വിസ എടുക്കണം. അംജുക്ക ജോലി മാറിയത് കൊണ്ട് എനിക്കും വിസ എടുക്കണം. ഇനി പോവുകയാണെങ്കില്‍ മോളെയും കൊണ്ടേ പോവുള്ളൂ. അവളെ ഇവിടെയാക്കി പോവുന്നതിനെക്കുറിച്ച് ചിന്തിക്കുന്നേയില്ല. ഞാന്‍ എവിടെയാണെങ്കിലും അവളും എനിക്കൊപ്പമുണ്ടാവും. അംജുക്ക തന്നെ അവിടെ അവളെ കാണാഞ്ഞ് ഭ്രാന്ത് പിടിച്ചിരിക്കുകയാണ്. അധികം വൈകാതെ തന്നെ ഞങ്ങളും അങ്ങോട്ടേക്ക് പോവും. മോളെയും കൊണ്ട് പോവുന്നതുകൊണ്ട് കുറേ കാര്യങ്ങളൊക്കെ സെറ്റാക്കാനുണ്ട്'', അസ്‍ല വീഡിയോയിൽ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'ഇനി ഓണത്തിന് സദ്യയ്ക്ക് പോയതാകോ? എയറിൽ പോയി പൊട്ടി'; ജയറാമിനെ പരിഹസിച്ച് ബി​ഗ് ബോസ് താരം
'ക്ലാവ് പിടിച്ച വിളക്കായിരുന്നു ചേട്ടൻ, ചതിച്ചില്ല, കെട്ടിയില്ലേ'; ജിഷിനെ കുറിച്ച് മനംനിറഞ്ഞ് അമേയ