'കുഞ്ഞമ്മ എന്ന സ്ഥാനത്തിനോടല്ല പ്രശ്നം, ആ വാക്കാണ് പ്രശ്‍നം'; പ്രതികരിച്ച് ഇഷാനി

Published : Feb 13, 2026, 03:23 PM IST
Ishaani Krishna

Synopsis

തനിക്ക് ആ സ്ഥാനത്തോട് വിരോധമില്ലെന്നും, 'കുഞ്ഞമ്മ' എന്ന വാക്ക് കേൾക്കാൻ ഇഷ്ടമില്ലാത്തതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും ഇഷാനി വ്യക്തമാക്കി. Ishaani Krishna

നടൻ‌ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകളാണ് ഇൻഫ്ളുവൻസറായ ഇഷാനി കൃഷ്ണ. ജയറാമും കാളിദാസ് ജയറാമും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന 'ആശകൾ ആയിരം' എന്ന ചിത്രത്തിൽ ഇഷാനി പ്രധാന വേഷത്തിലെത്തുന്നുണ്ട്. മമ്മൂട്ടി നായകനായി എത്തിയ വൺ എന്ന ചിത്രത്തിന് ശേഷം ഇഷാനി വേഷമിടുന്ന ചിത്രമാണിത്.

ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ വരുന്ന കമന്റുകളെക്കുറിച്ച് സംസാരിക്കുകയാണ് ഇഷാനി. സോഷ്യൽ മീഡിയയിൽ ഇഷാനിക്ക് ഏറ്റവും കൂടുതൽ ട്രോളുകൾ നേരിടേണ്ടി വന്നത് സഹോദരി ദിയയുടെ കുഞ്ഞ് ഓമി തന്നെ കുഞ്ഞമ്മ എന്ന് വിളിക്കുന്നത് തനിക്ക് ഇഷ്ടമല്ല എന്ന് പറഞ്ഞതിനായിരുന്നു. ഇതേത്തുടർന്ന് തനിക്കെതിരെ വന്ന ട്രോളുകളെക്കുറിച്ചും ഇഷാനി പുതിയ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്.

"സത്യത്തിൽ ആ കുഞ്ഞമ്മ വിളിയുടെ കാര്യത്തിൽ ഞാൻ പറഞ്ഞത് പലരും തെറ്റിദ്ധരിച്ചതാണ്. എനിക്ക് ആ സ്ഥാനത്തിനോടല്ല പ്രശ്നം. ഒരു ആന്റി അല്ലെങ്കിൽ കുഞ്ഞമ്മ എന്നൊക്കെ പറയുന്ന ആ സ്ഥാനം എനിക്ക് ഭയങ്കര ഇഷ്ടമാണ്. ആ വാക്കാണ് പ്രശ്‍നം. അത് ഞാൻ ഒഫൻസീവ് ആയിട്ട് പറയുന്നതല്ല. എനിക്ക് പേഴ്സണലി ഇഷ്ടമല്ല കുഞ്ഞമ്മ എന്ന വിളി. ഞങ്ങളുടെ ഫാമിലിയിലൊക്കെ അമ്മയുടെ അനിയത്തിയെ ഞങ്ങൾ ചിന്നമ്മ എന്നാണ് വിളിക്കുന്നത്, കുഞ്ഞമ്മ എന്നല്ല. കുഞ്ഞമ്മ എന്ന് ആരെയും വിളിക്കുന്നില്ല.

'വേറെ എന്തെങ്കിലും വിളിച്ചോട്ടെ'

അതുകൊണ്ട് ആ ഒരു ടേം എനിക്ക് കേൾക്കാൻ അത്ര സുഖമല്ല. വേറെ എന്തെങ്കിലും വിളിച്ചോട്ടെ. ഇപ്പോ ഞാൻ ആലോചിച്ചിരിക്കുന്ന പേര് ബിത്തുമ എന്നാണ്. ആരും വിളിക്കാറില്ലെങ്കിലും, എന്റെ പെറ്റ് നെയിം ആണ് ബിത്തു എന്നുള്ളത്. അതു ചേർത്തു വിളിപ്പിക്കാം എന്നാണ് ഞാൻ പ്ലാൻ ചെയ്തിരിക്കുന്നത്", ഒറിജിനൽസിന് നൽകിയ അഭിമുഖത്തിൽ ഇഷാനി പറഞ്ഞു.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥ, എന്തുകൊണ്ട് സംഭവിച്ചെന്ന് അറിയില്ല'; അസുഖ വിവരങ്ങളുമായി ശ്രീക്കുട്ടി
'ഫോര്‍ച്യൂണര്‍ എടുക്കാനുള്ള കോണ്ടെന്‍റ്' എന്ന് ഡിവോഴ്സിനെക്കുറിച്ച് പരിഹാസം; പ്രതികരണവുമായി സുജിന്‍ കൃഷ്‍ണ