
കഥ ഇതുവരെ
ആകാശിന്റെ 70 കോടി നഷ്ട്ടപ്പെട്ടതറിഞ്ഞ് കമ്പനി ഷെയർ ഹോൾഡേഴ്സ് വീട്ടിലേയ്ക്ക് വന്നിരിക്കുകയാണ്. ആകാശ് പുറത്ത് പോയിരിക്കുകയാണെന്ന് രചന പറഞ്ഞെങ്കിലും കണ്ടിട്ടേ പോകുന്നുള്ളൂ എന്നാണ് അവർ പറഞ്ഞത്. ആ വിവരം രചന ആകാശിനെ ഫോൺ ചെയ്ത് പറയുന്നു. താൻ ഉടനെ വരാമെന്ന് ആകാശ് രചനയോട് പറയുന്നു. ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ നോക്കാം.
----------------------------------------
ആദിയും രചനയും ആകാശിനെ കാത്തിരിക്കുകയാണ്. വളരെ ലേറ്റ് ആയിട്ടാണെങ്കിലും ആകാശ് വീട്ടിലെത്തി. പതിവ് പോലെ അവരെ ഡ്രിങ്ക്സ് കൊടുത്ത് കുറച്ച് തണുപ്പിച്ച് പറഞ്ഞുവിടാമെന്നാണ് ആകാശ് കരുതിയത്. എന്നാൽ മറിച്ചായിരുന്നു കാര്യങ്ങൾ. ആകാശിന്റെ ആ സോപ്പിലൊന്നും അവർ വീണില്ല. മഹേഷിനെ ജയിക്കാൻ എന്ത് തോന്നിവാസവും കാണിക്കാമെന്ന പ്ലാൻ ഉണ്ടെങ്കിൽ അത് വേണ്ടെന്ന് അവർ തുറന്ന് പറഞ്ഞു . മാത്രമല്ല ഇക്കണക്കിനാണെങ്കിൽ കമ്പനിയിൽ ഞങ്ങളുടെ ഷെയർ ഞങ്ങൾ പിൻവലിക്കുമെന്നും അവർ പറഞ്ഞു. അത് കേട്ട് ആകെ ഞെട്ടിയ അവസ്ഥയിലാണ് ആകാശ്.
അതേസമയം മനസ്വിനിയോട് കണ്ട് സംസാരിച്ച് ചേച്ചിയുമായുള്ള പ്രശ്ങ്ങൾ പറഞ്ഞു തീർക്കാൻ പോയിരിക്കുകയാണ് ഇഷിത. അഷിതയാവട്ടെ ആ വീട്ടിലെ പീഡനം സഹിക്കവയ്യാതെ ഇരുന്ന് കരയുകയായിരുന്നു. താൻ ഒറ്റപ്പെട്ട അവസ്ഥയിൽ ആണെന്നും ആരും തന്നെ മനസ്സിലാക്കുന്നില്ലെന്നും അഷിത അനിയത്തിയോട് പറഞ്ഞു . ചേച്ചിയെ സമാധാനിപ്പിച്ച ശേഷം ഇഷിത ഈശ്വറിനോട് എന്താണ് സംഭവിച്ചതെന്ന് ചോദിക്കാനൊരുങ്ങി. എന്നാൽ തെറ്റ് മുഴുവൻ അഷിതയുടേത് എന്നാണ് ഈശ്വർ പറഞ്ഞത് . അത് കേട്ടുകൊണ്ടാണ് മനസ്വിനി അങ്ങോട്ട് എത്തിയത്. ഈ കുടുംബത്തോട് ചെയ്ത മുഴുവൻ തെറ്റിനും തന്റെ കാലുപിടിച്ച് കൈകൂപ്പി മാപ്പ് പറയണമെന്ന് മനസ്വിനി ഇഷിതയോട് ആവശ്യപ്പെട്ടു. തന്റെ ചേച്ചിയുടെ കുടുംബജീവിതത്തിന് പ്രാധാന്യം കൊടുത്ത ഇഷിത മനസ്വിനി പറഞ്ഞ പ്രകാരം മാപ്പ് പറഞ്ഞു. അവൾ മാപ്പ് പറഞ്ഞതും മനസ്വിനി ഇഷിതയുടെ കാരണം നോക്കി ഒന്ന് പൊട്ടിച്ചു. അതോടെ താൻ ജയിച്ചെന്ന ഭാവത്തിൽ നിൽക്കുന്ന മനസ്വിനിയെ കാണിച്ചുകൊണ്ടാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി ഇഷ്ടം മാത്രം ഇനി അടുത്ത എപ്പിസോഡിൽ കാണാം.