
കഥ ഇതുവരെ
ഉറക്കഗുളിക കഴിച്ച് അത്യാസന്ന നിലയിലാണ് മഞ്ജിമ. ഇഷിത ജോലി ചെയ്യുന്ന ആശുപത്രിയിലാണ് മഞ്ജിമയെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. മകളെ ഓർത്ത് കരയുകയാണ് സ്വപ്നവല്ലി. അതേസമയം ആശുപത്രിയിൽ വന്ന മറ്റൊരു കേസ് അറ്റൻഡ് ചെയ്യാൻ പോയിരിക്കുകയാണ് ഇഷിത.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ നോക്കാം.
മൂക്കിൽ നിന്ന് രക്തം വാർന്ന് വന്ന കിരൺ എന്ന കുട്ടിയെയാണ് ഇഷിത ചികിൽസിച്ചത്. ഇത് എങ്ങനെ പറ്റിയതാണെന്നും എന്താണ് സംഭവമെന്നും ഇഷിത അവനോട് ചോദിച്ചു. സ്കൂളിലെ ഒരു പയ്യൻ ഇടിച്ചതാണെന്നും അവനെതിരെ കേസ് കൊടുക്കുമെന്നും കിരൺ പറഞ്ഞത് കേട്ടപ്പോൾ ഇഷിതയ്ക്ക് ശെരിക്കും ചിരിയാണ് വന്നത്. എന്നാൽ സംഭവം കുറച്ച് സീരിയസ് ആണെന്ന് കിരണിന്റെ രക്ഷിതാക്കളോട് സംസാരിച്ചപ്പോഴാണ് ഇഷിതയ്ക്ക് മനസ്സിലായത് .
കിരണിനെ ഇടിച്ച കുട്ടി ആദിയായിരുന്നു. ആദിയ്ക്ക് ഡബിൾ ഡാഡിയാണെന്ന് കിരൺ പറഞ്ഞതിനെ തുടർന്നാണ് ആദി അവനെ ഇടിച്ചത്. ആകാശ് മേനോൻ ആണ് ആദിയെ ഇങ്ങനെ ആക്കുന്നതെന്നും രചനയ്ക്കും ആദിയുടെ കാര്യത്തിൽ തീരെ ഉത്തരവാദിത്തം ഇല്ലെന്നും കിരണിന്റെ അച്ഛൻ എസ് ഐ സുഗതൻ ഇഷിതയോട് പറഞ്ഞു. ആദി തന്റെ ഭർത്താവിന്റെ മകനാണെന്നും രചന മഹേഷിന്റെ ആദ്യ ഭാര്യ ആണെന്നുമുള്ള സത്യം ഇഷിത അവരോട് തുറന്ന് പറഞ്ഞു. സത്യത്തിൽ അത് അവർക്ക് ഷോക്ക് ആയിരുന്നു. ആദിയ്ക്ക് ശിക്ഷ നൽകുന്നതിൽ തടസമില്ലെന്നും എങ്കിലും ആ സ്കൂളിൽ നിന്ന് അവനെ പറഞ്ഞു വിടരുത്, അവനോട് ക്ഷമിക്കണമെന്നും ഇഷിത എസ് ഐ യോട് അപേക്ഷിച്ചു. ഇഷിതയുടെ സാഹചര്യം മനസ്സിലാക്കിയ അവർ സാരമില്ലെന്നും എങ്കിലും സ്കൂൾ ആക്ഷൻ ഉണ്ടാകുമെന്നും ഇഷിതയ്ക്ക് മറുപടി നൽകി.
അതേസമയം സ്കൂളിൽ നിന്ന് വീട്ടിലെത്തിയ ആദി രചനയോട് പൊട്ടിത്തെറിച്ചു. തനിക്ക് എത്ര ഡാഡി ഉണ്ടെന്നും, രണ്ട് ഡാഡിമാർ ഇനി തനിയ്ക്ക് വേണ്ടെന്നും ആദി രചനയുടെ മുഖത്ത് നോക്കി പറഞ്ഞു. മഹേഷിനെയും ഇഷിതയെയും എങ്ങനെ പിരിക്കാമെന്ന ആലോചനയിൽ ഇരുന്ന രചനയ്ക്കും ആകാശിനും ആ പറച്ചിൽ ഒരു ഷോക്ക് ആയിരുന്നു. അങ്ങനെ ആദി പറഞ്ഞ വാക്കുകൾ കേട്ട് വിഷമിച്ച് നിൽക്കുന്ന രചനയെ കാണിച്ചുകൊണ്ടാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി ഇഷ്ട്ടം മാത്രം ഇനി അടുത്ത എപ്പിസോഡിൽ കാണാം.