സത്യം തേടി ആദർശ് - പത്തരമാറ്റ് സീരിയൽ റിവ്യൂ

Published : May 30, 2025, 02:20 PM ISTUpdated : May 30, 2025, 04:54 PM IST
സത്യം തേടി ആദർശ് - പത്തരമാറ്റ് സീരിയൽ റിവ്യൂ

Synopsis

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ   

കഥ ഇതുവരെ 

ആദർശ് ആകെ അസ്വസ്ഥനാണ്. ആദർശിനോട് നയന പലതവണ എന്താണ് പ്രശ്നമെന്ന് ചോദിച്ചെങ്കിലും പറയാൻ അവൻ പറയാൻ തയ്യാറായില്ല. ഓഫീസിൽ നിന്നും വീട്ടിലേയ്ക്ക് പോകാൻ ഒരുങ്ങുമ്പോൾ ആദർശിന്റെ ബി പി കൂടി ഉടൻ ആശുപത്രിയിൽ എത്തിച്ചിരിക്കുകയാണ്.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ.

ചന്ദുമോൾ ആരുടെ കുഞ്ഞാണെന്ന സത്യം കണ്ടെത്താൻ നടക്കുകയാണ് ആദർശ്. അതറിഞ്ഞല്ലാതെ അവനു സമാധാനം ഇല്ല. ചന്ദുമോൾ വീട്ടിൽ വന്ന ശേഷം ആദർശിന്റെ പെരുമാറ്റത്തിൽ നല്ല മാറ്റമുണ്ട്. എല്ലാവരോടും ദേഷ്യത്തിലാണ് അവന്റെ സംസാരം. എന്തിന് നയനയോട് പോലും ദേഷ്യം വെച്ചാണ് ആദർശ് സംസാരിക്കുന്നത്. ഓഫീസിലെ കാര്യങ്ങളിലൊന്നും ആദർശിന് തീരെ ശ്രദ്ധ ഇല്ല . വീട്ടിലേയ്ക്ക് പോകുന്ന വഴിയാണ് പെട്ടന്ന് ബി പി കൂടി ആദർശിന്റെ ആശുപത്രിയിലാക്കിയത്. പ്രശ്നങ്ങൾ എന്തായാലും ആരോടെങ്കിലും തുറന്ന് പറയണമെന്നും അല്ലാത്തപക്ഷം ബി പി കൂടി സ്‌ട്രോക് വരാനുള്ള സാധ്യത പോലും ഉണ്ടെന്നും ഡോക്ടർ ആദർശിനോട് പറഞ്ഞു. പ്രശ്നം എന്തായാലും താൻ ഉടനെ തീർത്തോളാമെന്നും തൽക്കാലം ആരോടും ഒന്നും പറയുന്നില്ലെന്നും ആദർശ് ഡോക്ടറോട് മറുപടി പറഞ്ഞു. ഡ്രിപ് ഇട്ട ശേഷം ഒന്ന് ഓക്കേ ആയപ്പോൾ ആദർശ് നയനയോടൊപ്പം അനന്തപുരിയിൽ എത്തി. 

ദേവയാനി ആദർശിനെ കാത്തിരിക്കുകയായിരുന്നു. അനിയോട് ദേഷ്യപ്പെട്ട കാര്യവും, നയനയോട് അനാവശ്യമായി ദേഷ്യപ്പെട്ടുകൊണ്ടിരിക്കുന്നതും ഉൾപ്പടെ എല്ലാ കാര്യവും ദേവയാനി ആദർശിനോട് ചോദിച്ചു. പക്ഷെ ഒന്നും വിട്ട് പറയാൻ ആദർശ് ഒരുക്കമായിരുന്നില്ല. താൻ ദേഷ്യപ്പെട്ടത് അനിക്ക് വിഷമമായെന്ന് മനസ്സിലാക്കിയ ആദർശ് അവനോട് സോറി പറയുകയും തന്റെ മാനസികാവസ്ഥ അങ്ങനെ ആയതുകൊണ്ടാണ് പറഞ്ഞുപോയതെന്നും വിട്ട് കളയാനും പറഞ്ഞു. അപ്പോൾ തന്നെ അനിക്ക് മനസ്സിലായി ആദർശ് വലിയ മനഃപ്രയാസത്തിൽ ആണെന്ന്. എന്നാൽ എന്താണെന്ന് ആദർശ് അനിയോടും പറയാൻ കൂട്ടാക്കിയില്ല. ഈ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്നോർത്ത് ടെൻഷനായിരിക്കുന്ന ആദർശിനെ കാണിച്ചുകൊണ്ടാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി പത്തരമാറ്റ് ഇനി അടുത്ത ദിവസം കാണാം.

PREV
Read more Articles on
click me!

Recommended Stories

'ഞാൻ ഗുണം പിടിക്കില്ല എന്നൊക്കെ വന്നുപറഞ്ഞു'; സീരിയൽ അനുഭവങ്ങൾ പറഞ്ഞ് കാർത്തിക
'ഭാവനയില്‍ നെയ്തെടുത്ത കള്ളക്കഥകളൊക്കെ അവള്‍ പറയും'; മകളെക്കുറിച്ച് സൗഭാഗ്യ