
കഥ ഇതുവരെ
താൻ കാരണം മഞ്ജിമ ചേച്ചി ഇനി കരയരുതെന്നും കൈലാസിനെതിരെയുള്ള പരാതി ഉടനെ പിൻവലിക്കാമെന്നും ഇഷിത മഹേഷിനോട് പറഞ്ഞു. എന്നാൽ കൈലാസ് കുറ്റവാളി ആണെന്നും പരാതി പിൻവലിക്കേണ്ടതില്ലെന്നും മഹേഷ് ഇഷിതയോട് പറഞ്ഞു. പക്ഷെ മഞ്ജിമ ചേച്ചിയ്ക്ക് ഇനി എന്തെങ്കിലും ആപത്ത് വന്നാലോ എന്ന് കരുതിയോ മറ്റോ കൈലാസിനെ ജാമ്യത്തിൽ ഇറക്കണമെന്ന് ഇഷിത കട്ടായം പറഞ്ഞു . എന്നാൽ കൈലാസിനെ ജാമ്യത്തിറക്കാനെത്തിയ മഹേഷും ഇഷിതയും അറിഞ്ഞത് കൈലാസിനെ ആരോ ജാമ്യത്തിൽ ഇറക്കി എന്നാണ്. കൈലാസിനെ അന്വേഷിച്ച് നടക്കുകയാണ് ഇപ്പോൾ മഹേഷും ഇഷിതയും. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ നോക്കാം.
കൈലാസിനെ കാണാത്ത വിഷമത്തിലാണ് മഞ്ജിമ. ഭക്ഷണം കഴിക്കാൻ പോലും അവൾ കൂട്ടാക്കിയിട്ടില്ല. സ്വപ്നവല്ലി മകളെക്കൊണ്ട് ഭക്ഷണം കഴിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൾ വേണ്ടെന്ന് പറഞ്ഞു. ചിപ്പിയും മഞ്ജിമയോട് വന്ന് ഭക്ഷണം കഴിക്കാൻ പറഞ്ഞു നോക്കി . എന്നാൽ മഞ്ജിമ അതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ല.
ഇഷിതയും മഹേഷും കൈലാസിനെ തിരഞ്ഞുകൊണ്ടിരിക്കുകയാണ്. കൈലാസ് പക്ഷെ എവിടെയാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കായലരികത്തുള്ള ഒരു ഷാപ്പിൽ വെച്ച് കൈലാസിനെ പലരും കണ്ടിരുന്നെന്ന് വിനോദ് മഹേഷിനെ വിളിച്ച് പറഞ്ഞിരുന്നു. എന്നാൽ അതിന് ശേഷം കൈലാസ് എവിടെപ്പോയെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. അതേസമയം കായലിൽ ഒരു ബോഡി പൊന്തിയിട്ടുണ്ടെന്നും അത് കൈലാസ് ആണോ എന്നും പലരും സംശയം പറഞ്ഞിട്ടുണ്ട്. അത് കൈലാസ് തന്നെ ആണോ അല്ലയോ എന്ന് ഉറപ്പിക്കാൻ പോയിരിക്കുകയാണ് വിനോദ്. കൈലാസ് മരിച്ചു എന്ന വാർത്ത മഞ്ജിമയും കേട്ടു. അതോടെ മഞ്ജിമയുടെ സകല നിയന്ത്രണവും വിട്ടു. ഇഷിതയാണ് കൈലാസിനെ തട്ടിക്കൊണ്ടുപോയി കൊന്നതെന്നും ഇതിനെല്ലാം പിന്നിൽ ഇഷിതയാണെന്നും പറഞ്ഞ് മഞ്ജിമ ഇഷിതയെ തല്ലാൻ കയ്യോങ്ങി. എന്നാൽ ഇഷിതയുടെ ദേഹത്ത് കൈ വെച്ചാൽ വിവരമറിയുമെന്ന് മഹേഷ് മഞ്ജിമയ്ക്ക് വാണിംഗ് കൊടുത്തു.
അതേസമയം കൈലാസ് മരിച്ചെന്ന വാർത്ത രചനയും കേട്ടു. ആകാശ് ആണോ അതിന്റെ പിറകിൽ എന്ന് രചനയ്ക്ക് നല്ല സംശയമുണ്ട്. എന്നാൽ തനിയ്ക്ക് കൈലാസിനെ കൊന്നിട്ട് എന്ത് നേട്ടമെന്നാണ് ആകാശ് രചനയോട് തിരിച്ച് ചോദിച്ചത്. പിന്നെന്താണ് കൈലാസിന് പറ്റിയതെന്ന ചോദ്യം രചനയുടെ മനസ്സിലുമുണ്ട്. എന്തായാലും കൈലാസ് എവിടെ എന്ന ചോദ്യം ഇപ്പോഴും തുടരുകയാണ്. കൈലാസ് വീട്ടിലേയ്ക്ക് തിരിച്ചെത്തുമോ ഇല്ലയോ എന്നെല്ലാം ഇനി നമുക്ക് അടുത്ത ദിവസം കാണാം.സംഭവബഹുലമായ കഥകളുമായി ഇഷ്ട്ടം മാത്രം ഇനി അടുത്ത എപ്പിസോഡിൽ കാണാം.