
കഥ ഇതുവരെ
അനഘയെ കാണാൻ അവളുടെ വീട്ടിൽ എത്തിയിരിക്കുകയാണ് ആദർശ്. താൻ അല്ല ചന്ദുമോളുടെ അച്ഛനെന്ന് അനഘയ്ക്കും എനിക്കും അറിയാമെന്നും അതാരാണെന്ന് പറയാൻ അനഘയ്ക്ക് കഴിയുന്ന അവസ്ഥയല്ലെന്നും തനിയ്ക്ക് അറിയാമെന്നും ചന്ദുമോൾ എന്തായാലും സുരക്ഷിതയാണെന്നും പേടിക്കേണ്ടെന്നും ആദർശ് അനഘയോട് പറഞ്ഞു. അങ്ങനെ അനഘയെ കണ്ട് അവിടെ നിന്ന് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് അഭി അവിടേക്ക് വന്നത്. ഏട്ടൻ കാണും മുൻപ് അവിടെ നിന്ന് മാറിക്കളയാമെന്ന് അഭി കരുതിയെങ്കിലും ആദർശ് അവനെ കണ്ടു. എങ്കിൽ പിന്നെ ഏട്ടനേയും അനഘയെയും പറ്റി കുറച്ച് മസാല ചേർത്ത് പറയാമെന്ന് അഭി തീരുമാനിച്ചു. ചന്ദുമോളുടെ അച്ഛന്റെ ഒളിഞ്ഞുള്ള വരവാണോ എന്നും അനഘയെ കാണാതിരിക്കാൻ ഏട്ടനാവില്ലല്ലോ എന്നും അഭി ആദർശിനോട് ചോദിച്ചു. അനാവശ്യം പറഞ്ഞാൽ നിന്റെ കരണമടിച്ച് ഞാൻ പൊട്ടിക്കുമെന്ന് ആദർശ് പറയുകയും അഭിയ്ക്ക് നേരെ കയ്യോങ്ങുകയും ചെയ്യുന്നു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ നോക്കാം .
അനന്തപുരിയിൽ മടങ്ങിയെത്തിയ ആദർശ് അനഘയെ കാണാൻ പോയപ്പോൾ അഭിയുമായുണ്ടായ വാക്ക് തർക്കത്തെ പറ്റി നയനയോട് പറഞ്ഞു. ഇതിൽ നിന്നും അഭിയെ നമുക്ക് കൂടുതൽ സംശയിക്കാമെന്നും അവനു ഇതിൽ നല്ല പങ്കുണ്ടെന്നും നയന ആദർശിനോട് പറയുന്നു. അപ്പോഴാണ് അഭി അങ്ങോട്ട് വന്നത്. തനിക്ക് തരാമെന്ന് പറഞ്ഞ ബാക്കി തുക ഉടനെ വേണമെന്നും അതിനായി ഇനി കാത്തിരിക്കാൻ കഴിയില്ലെന്നും അഭി ആദർശിനോട് പറഞ്ഞു. എന്നാൽ തനിയ്ക്ക് പണം തരാൻ കഴിയില്ലെന്ന് ആദർശ് അഭിയോട് പറഞ്ഞു. അങ്ങനെയെങ്കിൽ ആ രഹസ്യം താൻ ഏട്ടത്തിയോടും വീട്ടിൽ എല്ലാവരോടും പറയുമെന്ന് അഭി ആദർശിന്റെ ഭീഷണിപ്പെടുത്തി. അത് കേട്ട് നിന്ന നയനയ്ക്ക് നല്ല ദേഷ്യമാണ് വന്നത്. നീ എന്ത് രഹസ്യം പറയുമെന്നാടാ പറയുന്നത്, ചന്ദുമോൾ ആദർശേട്ടന്റെ കുഞ്ഞാണെന്നോ ? അത് നീ പറഞ്ഞാൽ ഇവിടെ എല്ലാവരും വിശ്വസിക്കും എന്നാണോ നീ കരുതുന്നത്? ആദർശേട്ടനെ എനിക്കറിയാം, അദ്ദേഹം അങ്ങനൊരു തെറ്റ് ചെയ്യില്ല. നയന പറഞ്ഞ് നിർത്തി . ഓഹോ അപ്പൊ ഏട്ടത്തിക്ക് എല്ലാം അറിയാമല്ലേ ..അങ്ങനെയെങ്കിൽ വീട്ടിൽ എല്ലാവരോടും ഇത് പറയാമെന്ന് പറഞ്ഞ് അവൻ വീടിനകത്തേയ്ക്ക് കയറിപ്പോയി .
വീട്ടിൽ എല്ലാവരും ഈ കാര്യം അറിഞ്ഞാൽ നാണക്കേട് എന്ന് കരുതി ആദർശ് താനുമായി കോംപ്രമൈസ് ചെയ്യുമെന്നാണ് അഭി കരുതിയത്. എന്നാൽ അവനു തെറ്റി. ദേവയാനിയോടും ജലജയോടും ഇക്കാര്യം പറയാൻ പോയ അഭിയ്ക്ക് പിന്നാലെ നയന എത്തി , അഭി പറയും മുൻപ് സത്യം നയന പറഞ്ഞു. എന്നാൽ കുഞ്ഞിന്റെ അച്ഛൻ ആരാണെന്ന് തെളിഞ്ഞിട്ടില്ലെന്നും ആദർശേട്ടൻ തെറ്റ് ചെയ്യില്ലെന്ന് തനിക്ക് അറിയാമെന്നും അവൾ കൂട്ടിച്ചേർത്തു. ദേവയാനിക്ക് സത്യത്തിൽ എല്ലാം കൂടി കേട്ടിട്ട് ഷോക്കായിപ്പോയി. ആദർശിന്റെ നാവിൽ നിന്ന് തന്നെ എനിക്ക് സത്യം കേൾക്കണമെന്ന് പറഞ്ഞ് ദേവയാനി ആദർശിനടുത്തേയ്ക്ക് പോയി.
ഞാൻ കേട്ടതെല്ലാം സത്യമാണോ എന്നും നീ ആണോ ചന്ദുമോളുടെ അച്ഛനെന്നും ദേവയാനി ആദർശിനോട് ചോദിച്ചു. ഉത്തരം പറയാൻ തുടങ്ങും മുൻപ് ദേവയാനി ആദർശിന്റെ കാരണം നോക്കി ഒരെണ്ണം പൊട്ടിച്ചു. അത് കണ്ട നയന ഞെട്ടിപ്പോയി . ദേവയാനിയെ പിടിച്ച് മാറ്റിയ നയനയോട് എന്തുകൊണ്ട് നീ ഇക്കാര്യം അറിഞ്ഞപ്പോൾ ഇവന്റെ കാരണം നോക്കി ഒരെണ്ണം പൊട്ടിച്ചില്ല എന്ന് ദേവയാനി ചോദിച്ചു. ഇതെല്ലാം കണ്ടുകൊണ്ട് ചന്ദുമോൾ അവിടെ നിൽപ്പുണ്ടായിരുന്നു . ഇവിടെ വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി പത്തരമാറ്റ് ഇനി അടുത്ത ദിവസം കാണാം.