
കഥ ഇതുവരെ
വ്യാജ സന്യാസി വേഷം ധരിച്ച് വീട്ടിൽ വീണ്ടും കടന്ന് കൂടിയിരിക്കുകയാണ് കൈലാസ്. മഞ്ജിമയെയും അമ്മയെയും അച്ഛനെയുമെല്ലാം അതിവിദഗ്തമായി പറ്റിച്ചെങ്കിലും ഇഷിതയ്ക്ക് ഇപ്പോഴും കൈലാസിനെ നല്ല സംശയം ഉണ്ട്. കൈലാസിന് മറ്റെന്തോ ഉദ്ദേശം ഉണ്ടെന്ന് ഇഷിത കാര്യമായി സംശയിക്കുന്നു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ നോക്കാം.
ആകാശിനോട് തന്റെ ആശ്രമത്തിന്റെ കാര്യം എന്തായെന്ന് വിളിച്ച് ചോദിക്കുകയാണ് കൈലാസ്. ആദ്യം നീ ഞാൻ പറഞ്ഞ പണി എടുക്കെന്നും അതിന് ശേഷം നീ പറഞ്ഞ കാര്യം നമുക്ക് ആലോചിക്കാമെന്നും ആകാശ് മറുപടി നൽകി. മഹേഷും കേരള ചാപ്റ്ററും ആദ്യം തീരുമാനമാവട്ടെ എന്നും അതിനായി നീ എന്തെങ്കിലും ഒരു കാര്യം ചെയ്യ് എന്നും ആകാശ് കൈലാസിനോട് പറഞ്ഞു. എന്നാൽ ആകാശ് ആണ് എന്റെ ദൈവമെന്നും ദൈവം പറഞ്ഞാൽ ഞാൻ എന്തും ചെയ്യുമെന്നും കൈലാസ് മറുപടി നൽകി. കൈലാസിന്റെ ഈ സംഭാഷണം കേട്ട് വരികയായിരുന്നു ഇഷിത. എന്നാൽ ഇഷിതയെ കണ്ട ഉടനെ കൈലാസ് സംസാര വിഷയം മാറ്റി. അത് മാത്രമല്ല സന്യാസിമാരും സ്വാമിമാരും സംസാരിക്കുന്നത് പോലെ സംസാരിക്കാനും തുടങ്ങി. അപ്പോൾ തന്നെ കൈലാസിന് എന്തൊക്കെയോ കള്ളത്തരമുണ്ടെന്ന് ഇഷിത ഊഹിച്ചു. ഈ കപട സന്യാസിമാർ അകത്ത് പോകാൻ അധിക കാലം വേണ്ടെന്നും കരുതി ഇരുന്നോളാനും അവൾ കൈലാസിനോട് സൂചിപ്പിച്ചു.
അതേസമയം ആകാശും രചനയും എന്താണ് കല്യാണം കഴിക്കാത്തതെന്ന് ചോദിക്കുകയാണ് ആദി. തനിക്ക് കൂട്ടുകാരുടെ പരിഹാസം കേൾക്കാൻ വയ്യെന്നും നിങ്ങൾ ഉടൻ കല്യാണം കഴിക്കണമെന്നും ആദി ആകാശിനോട് പറയുകയാണ്. എന്നാൽ തനിക്ക് ഇംഗ്ലണ്ടിൽ നിന്ന് വലിയൊരു തുക വരാൻ ഉണ്ടെന്നും അതിന് താൻ ബാച്ച്ലർ ആയിരിക്കണമെന്നും ആകാശ് ആദിയോട് പറഞ്ഞു . എന്നാൽ ആകാശ് അങ്കിൾ പറയുന്നത് കള്ളമാണെന്ന് പറഞ്ഞ് ആദി അവിടെ നിന്ന് എഴുന്നേറ്റ് പോകുകയാണ്. ആദിയോട് എന്ത് മറുപടി പറയണമെന്നറിയാതെ നിൽക്കുന്ന രചനയെ കാണിച്ചുകൊണ്ടാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി ഇഷ്ട്ടം മാത്രം ഇനി അടുത്ത എപ്പിസോഡിൽ കാണാം.