
നിരവധി ആരാധകരുള്ള ടെലിവിഷൻ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സോഷ്യൽ മീഡിയയിൽ സജീവമായ താരം പല വിശേഷങ്ങളും ആരാധകരെ അറിയിക്കാറുണ്ട്. ഇതെല്ലാം വളരെ ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. വർഷങ്ങളായുള്ള പ്രണയത്തിന് ശേഷം കഴിഞ്ഞ വർഷമായിരുന്നു സംവിധായകൻ രാഹുൽ രാമചന്ദ്രനും ശ്രീവിദ്യയും വിവാഹിതരായത്. ഇരുവരുമൊന്നിച്ചുള്ള വിശേഷങ്ങളും യൂട്യൂബ് ചാനൽ വഴിയും സമൂഹമാധ്യമങ്ങളിലൂടെയുമൊക്കെ ആരാധകർ അറിയാറുണ്ട്. തങ്ങളുടെ ജീവിതത്തിലെ പുതിയ സന്തോഷമാണ് ഇവരുടെ ഏറ്റവും പുതിയ വ്ളോഗിലൂടെ പങ്കുവെച്ചിരിക്കുന്നത്.
പുതിയ കാർ വാങ്ങിയതിന്റെ സന്തോഷമാണ് ശ്രീവിദ്യയുടെ വ്ളോഗിൽ കാണാനാകുക. ഭർത്താവ് രാഹുൽ രാമചന്ദ്രനും രാഹുലിന്റെ അമ്മയ്ക്കുമൊപ്പം പുതിയ ലുക്കിലാണ് ശ്രീവിദ്യ കാറിന്റെ ഡെലിവറി സ്വീകരിക്കാനെത്തിയത്. ടാറ്റ പഞ്ച് ആണ് ഇവർ സ്വന്തമാക്കിയത്. പെട്രോള്‍ കാറുകള്‍ മാത്രമേ ഇതുവരെ തങ്ങൾക്ക് ഉണ്ടായിരുന്നുള്ളൂ എന്നും ഇതാദ്യമായാണ് ഇലക്ട്രോണിക് വണ്ടി എടുക്കുന്നതെന്നും ശ്രീവിദ്യ വീഡിയോയിൽ പറയുന്നുണ്ട്. കൊച്ചിയില്‍ നിന്നും എടുക്കാമെന്നായിരുന്നു കരുതിയത്. പിന്നെയാണ് തിരുവനന്തപുരത്ത് നിന്ന് മതിയെന്ന് തീരുമാനിച്ചതെന്നും താരം പറഞ്ഞു.
തന്റെ പുതിയ ലുക്ക് എങ്ങനെയുണ്ടെന്നും ശ്രീവിദ്യ വീഡിയോയിൽ ചോദിക്കുന്നുണ്ട്. ''ശ്രീവിദ്യക്ക് നാടൻ ലുക് ആണ് നല്ലത്, ഇതു ചേരുന്നില്ല ചേട്ടൻ കൊള്ളാം'', എന്നാണ് വീഡിയോയ്ക്കു താഴെ ഒരാളുടെ കമന്റ്. ''സാധാരണ ലുക്കിലാണ് അടിപൊളിയെന്നും കുറ്റം പറഞ്ഞതല്ല'', എന്നും മറ്റൊരാൾ കുറിച്ചു.
എട്ടു വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷമാണ് രാഹുലും ശ്രീവിദ്യയും വിവാഹം ചെയ്‍തത്. അടുത്തിടെയാണ് ഇരുവരും ശ്രീവിദ്യയുടെ നാടായ കാസർഗോഡ് കറ്റൈർ (Kattire) എന്ന പേരിൽ പുതിയ വസ്ത്രവ്യാപാര സ്ഥാപനം തുടങ്ങിയത്. പ്രധാനമായും ടീഷർട്ടുകളാണ് കറ്റൈറിൽ വിൽക്കുന്നത്. ഇതുകൂടാതെ രാഹുലിന്റെ നാടായ തിരുവനന്തപുരത്ത് ഒരു ക്ലൗഡ് കിച്ചണും ഇരുവരും ചേർന്ന് ആരംഭിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക