
ബിഗ്ബോസിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നിരവധി ആളുകളുണ്ട്. അക്കൂട്ടത്തിലൊരാളാണ് ജാസ്മിൻ ജാഫർ. ആദ്യം നെഗറ്റീവ് ഇമേജ് ആയിരുന്നെങ്കിലും പിന്നീട് പ്രേക്ഷകപ്രീതി നേടിയെടുക്കാൻ ജാസ്മിന് സാധിച്ചിരുന്നു. സഹമത്സരാർത്ഥിയായ ഗബ്രിയുമായുള്ള സൗഹൃദവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിഗ് ബോസ് അവസാനിച്ചതിനു ശേഷവും സോഷ്യൽ മീഡിയ ലോകത്ത് സജീവമായി തുടരുകയാണ് ജാസ്മിൻ ജാഫർ. താൻ ആദ്യമായി സോളോ ട്രിപ്പ് പോകുന്നതുമായി ബന്ധപ്പെട്ട വിശേഷങ്ങൾ ജാസ്മിൻ കഴിഞ്ഞ ദിവസം യൂട്യൂബ് വീഡിയോയിലൂടെ പങ്കുവെച്ചിരുന്നു.
യൂറോപ്പിലേക്കായിരുന്നു ജാസ്മിന്റെ ആദ്യത്തെ സോളോ ട്രിപ്പ്. അത് എങ്ങനെയാണ് തന്റെ ജീവിതത്തെ മാറ്റിമറിച്ചതെന്ന് ജാസ്മിൻ പുതിയ വീഡിയോയിൽ സംസാരിക്കുന്നുണ്ട്. ''മറ്റുള്ളവരെ വളരെയധികം ആശ്രയിച്ചു ജീവിക്കുന്ന ആളാണ് ഞാന്‍. എനിക്ക് ഒറ്റയ്ക്ക് ഒരു കാര്യം ചെയ്യാന്‍ പറ്റില്ല എന്നാണ് കരുതിയത്. ആ ഞാന്‍ യൂറോപ്പിലേക്ക് സോളോ ട്രിപ് നടത്തിയതും അവിടെ സെല്‍ഫ് ഡ്രൈവ് ചെയ്തതും എല്ലാം എന്നെ സംബന്ധിച്ച് വലിയ കാര്യം തന്നെയാണ്. ഞാന്‍ അത്രയധികം അതില്‍ അഭിമാനിക്കുന്നു. ഞാന്‍ എന്നെത്തന്നെ വെറുത്ത്, ജീവിതം മടുത്തിരിക്കുന്ന ഒരു അവസ്ഥയിലാണ് ആ യാത്ര ചെയ്തത്", ജാസ്മിന്‍ പറയുന്നു.
ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
"അത് എനിക്ക് എന്നെത്തന്നെ തിരിച്ചുതന്നു. ആ യാത്രയിലൂടെ കളഞ്ഞുപോയ എന്നെ എനിക്ക് തിരിച്ചു കിട്ടി, എനിക്ക് എന്നോട് തന്നെ ഇഷ്ടവും ബഹുമാനവും തോന്നി. ഇതിലും വലിയൊരു ഹീലിംഗ് എനിക്ക് ഇല്ല എന്നുതന്നെ പറയാം. ആ യാത്രയുടെ വീഡിയോയ്ക്ക് താഴെ വന്ന പോസിറ്റീവ് കമന്റുകളും എനിക്ക് തന്ന സന്തോഷം വേറെ തന്നെയാണ്. ഞാന്‍ അവിടെ കണ്ട എല്ലാ കാര്യങ്ങളും നിങ്ങളിലേക്ക് എത്തിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. ഫോണില്‍ എടുത്തും വീഡിയോയില്‍ ഞാന്‍ കാണിച്ചതുമല്ലാത്ത, ഞാന്‍ മനസ്സില്‍ സൂക്ഷിക്കുന്ന ഒരുപാട് നല്ല നിമിഷങ്ങളുണ്ട്'', ജാസ്മിൻ വീഡിയോയിൽ പറയുന്നു.