'ഇതാണ് ഞാൻ പറഞ്ഞത്, വളച്ചൊടിക്കരുത്'; നെടുമ്പാശ്ശേരി പരാമർശത്തിൽ വ്യക്തത വരുത്തി മഞ്ജു പിള്ള

Published : Oct 22, 2026, 11:04 PM IST
manju pillai clarifies her statement on Nedumbassery accident

Synopsis

നെടുമ്പാശ്ശേരി വാഹനാപകടത്തെക്കുറിച്ചുള്ള തന്‍റെ മുൻ പ്രതികരണം ചിലർ വളച്ചൊടിച്ചുവെന്ന് വ്യക്തമാക്കി നടി മഞ്ജു പിള്ള

നെടുമ്പാശ്ശേരി വാഹനാപകടത്തെക്കുറിച്ചുള്ള പ്രതികരണവുമായി കഴിഞ്ഞ ദിവസം നടി മഞ്ജു പിള്ള രംഗത്തെത്തിയിരുന്നു. ഇതിലെ ചില പരാമർശങ്ങൾ വിമർശനങ്ങൾക്ക് കാരണമാകുകയും ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തിയിരിക്കുകയാണ് താരം. ഹെൽമറ്റ് ധരിക്കാതെ ഒരു വാഹനത്തിൽ മൂന്നുപേർ സഞ്ചരിച്ചത് തെറ്റാണെന്നാണ് താൻ പറഞ്ഞതെന്നും എന്നാൽ, രാത്രി യാത്ര ചെയ്തതാണ് തെറ്റെന്ന തരത്തിലാണ് ചിലർ തന്‍റെ പരാമർശം പ്രചരിപ്പിച്ചതെന്നും മഞ്ജു പിള്ള പറയുന്നു. നെടുമ്പാശേരി അപകടത്തെക്കുറിച്ച് സംസാരിക്കുന്ന ഭാഗം മാത്രം മഞ്ജു പിള്ളയും ദയ സുജിത്തും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ഇതാണ് ഞാൻ പറഞ്ഞത്. ഇത് ആ മൂന്ന് കുഞ്ഞുങ്ങളുടെ ഫാമിലിയുടെ ക്ലാരിഫിക്കേഷന് വേണ്ടി പോസ്റ്റ്‌ ചെയ്യുന്നു. ദയവു ചെയ്ത് കാര്യങ്ങൾ വളച്ചൊടിക്കരുത്. താങ്ക് യൂ'- എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വീഡിയോയിൽ പറയുന്നതിങ്ങനെ: ''രണ്ട് ഹിന്ദു പെൺകുട്ടികൾ എന്തുകൊണ്ടാണ് ഒരു മുസ്ലീം യുവാവുമൊത്ത് യാത്ര ചെയ്തു എന്ന ചോദ്യത്തിനെ വിവരമില്ലായ്‌മ എന്ന് പറയും. പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന കുട്ടികളാണത്. എന്നാൽ മൂന്നുപേർ ഒരുമിച്ച് പോയത് ഒരിക്കലും ന്യായീകരിക്കുകയുമില്ല. ഹെൽമറ്റ് ധരിച്ചിട്ടില്ലെങ്കിൽ അതും തെറ്റാണ്. പക്ഷേ അവിടെ ഹിന്ദു- മുസ്ലീം എന്ന ചോദ്യമെന്തിനാണ്. അന്യമതസ്ഥനായ ഒരു പയ്യന്റെ കൂടെ എന്തിന് ട്രാവൽ ചെയ്തുവെന്നല്ല ചോദിക്കേണ്ടത്, മറിച്ച് മൂന്ന് കുട്ടികൾ ഒരുമിച്ച് എന്തിന് ട്രാവൽ ചെയ്തു എന്നതാണ്. രാത്രി എന്തിന് ട്രാവൽ ചെയ്തു എന്നുമല്ല. മൂന്നുപേരും ഒരുമിച്ച് എന്തിന് ഹൈവേയിൽ യാത്ര ചെയ്തുവെന്നത് വളരെ പ്രസക്തമായ ചോദ്യമാണ്. രണ്ട് പെൺകുട്ടികൾ അന്യമതസ്ഥനൊപ്പം അസമയത്ത് എന്തിന് യാത്ര ചെയ്തുവെന്നത് വളരെ തെറ്റായ ചോദ്യമാണ്. രാത്രിയിൽ ഹെൽമറ്റില്ലാതെ മൂന്നുപേർ ഒരു ബൈക്കിൽ യാത്ര ചെയ്യാൻ പാടില്ല എന്നതാണ് നിയമം''.

PREV
Read more Articles on
click me!

Recommended Stories

'കൈപിടിക്കാന്‍ ആരുമില്ലാതിരുന്നപ്പോഴും സ്വപ്‍നങ്ങളെ കൈവിട്ടില്ല'; പുതിയ സന്തോഷം പങ്കുവച്ച് സീമ വിനീത്
കഴിവോ സഹതാപ വോട്ടോ? ഷിജിന്‍റെ ഗെയിമിനെ അനുകൂലിച്ചും പ്രതികൂലിച്ചും താരങ്ങൾ