'കൈപിടിക്കാന്‍ ആരുമില്ലാതിരുന്നപ്പോഴും സ്വപ്‍നങ്ങളെ കൈവിട്ടില്ല'; പുതിയ സന്തോഷം പങ്കുവച്ച് സീമ വിനീത്

Published : Oct 22, 2026, 04:04 PM IST
seema vineeth shares her new happiness

Synopsis

ട്രാൻസ് വുമണും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീത് ഭർത്താവ് നിശാന്തിനൊപ്പം പുതിയ സംരംഭം ആരംഭിച്ചു

ട്രാൻസ് കമ്മ്യൂണിറ്റിയിലെ പ്രമുഖ വ്യക്തിത്വങ്ങളിലൊരാളും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമാണ് സീമ വിനീത്. ഇക്കഴിഞ്ഞ ജൂണിലാണ് സീമ വിവാഹിതയായത്. നിശാന്ത് ആണ് വരൻ. ജീവിതത്തിലെ പുതിയൊരു തുടക്കം സംബന്ധിച്ച ചില സൂചനകൾ അടുത്തിടെ ചില പോസ്റ്റുകളിലൂടെ സീമ നൽകിയിരുന്നു. ഇപ്പോഴിതാ അത് എന്താണെന്ന് കൃത്യമായി വെളിപ്പെടുത്തിയിരിക്കുകയാണ് സീമ.

പുതിയൊരു സംരംഭം തുടങ്ങിയ സന്തോഷമാണ് സീമ വിനീത് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ' സീമാതീതം' എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ സാരി സ്റ്റോര്‍ ആണ് സീമയും ഭര്‍ത്താവ് നിശാന്തും ചേര്‍ന്ന് ആരംഭിച്ചത്. സ്റ്റോറിന്റെ ഉദ്ഘാടനത്തില്‍ നിന്നുളള സന്തോഷ മുഹൂര്‍ത്തങ്ങളും സീമ പങ്കുവച്ചു.'' എന്റെ കൈപിടിക്കാന്‍ ആരുമില്ലാതിരുന്നപ്പോഴും എന്റെ സ്വപ്നങ്ങളെ ഞാന്‍ കൈവിട്ടില്ല. ഇന്ന് ആ സ്വപ്നത്തിലേക്ക് ഞാനും കണ്ണനും ചേര്‍ന്ന് ആദ്യത്തെ വിളക്ക് തെളിയിക്കുമ്പോള്‍, അത് ഒരു സംരഭത്തിന്റെ തുടക്കം മാത്രമല്ല... ഞങ്ങളുടെ അതിജീവനത്തിന്റെ, ആത്മവിശ്വാസത്തിന്റെ, പുതിയൊരു ജീവിതത്തിന്റെ തുടക്കം കൂടിയാണ്... SEEMATHEETHAM BY SEEMA SEEMATHEETHAM_BY_SEEMA എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും പിന്തുണയും എന്നും ഞങ്ങളുടെ കൂടെയുണ്ടാകണം'' സീമ വിനീത് കുറിച്ചു. നിരവധി ആളുകള്‍ പോസ്റ്റിന് താഴെ സീമയ്ക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്.

''തളർന്നിട്ടുണ്ട്... കരഞ്ഞിട്ടുണ്ട്... പക്ഷേ തോറ്റുകൊടുക്കാൻ ഞാൻ തയ്യാറായിട്ടില്ല. കാരണം, എന്റെ ജീവിതം ഇനി മറ്റാരുടെയും തീരുമാനങ്ങളല്ല. എന്റെ സ്വപ്നങ്ങളാണ് നയിക്കേണ്ടത്. ഞങ്ങളുടെ സ്വപ്നങ്ങളാണ് നയിക്കേണ്ടത്. ഇത് ഞങ്ങളുടെ തുടക്കമാണ്... ഞങ്ങളുടെ അധ്വാനത്തിലൂടെ, ഞങ്ങളുടെ സ്വപ്നങ്ങളിലൂടെ, ഞങ്ങൾ ഞങ്ങൾക്കായി എഴുതിത്തുടങ്ങുന്ന പുതിയൊരു ജീവിതത്തിന്റെ തുടക്കം ഞങ്ങളെ ചേർത്തു പിടിച്ചവർക്കും, ഞങ്ങളുടെ സന്തോഷത്തിൽ പങ്കുചേർന്നവർക്കും, പ്രാർത്ഥനയും അനുഗ്രഹവും നൽകിയ ഓരോരുത്തർക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ സ്നേഹവും പിന്തുണയും ഇനിയും ഞങ്ങളോടൊപ്പം എന്നുമുണ്ടാവണം.. നന്ദി.. ഒരായിരം നന്ദി സ്നേഹം''.

ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

കഴിവോ സഹതാപ വോട്ടോ? ഷിജിന്‍റെ ഗെയിമിനെ അനുകൂലിച്ചും പ്രതികൂലിച്ചും താരങ്ങൾ
'അറുപത്തിയൊന്നാം വയസിലും ഇത്രയും ചാരുതയോ?'; വൈറലായി നീരജിന്റെ അമ്മയുടെ നൃത്തവീഡിയോ