'11 വർഷങ്ങൾ.. എവിടെയോ എന്തോ തെറ്റിപ്പോയി..'; അപർണയുമായുള്ള വേർപിരിയൽ വാർത്ത സ്ഥിരീകരിച്ച് ജീവ

Published : Aug 24, 2026, 04:02 PM IST
Jeeva and Aparna Thomas

Synopsis

അവതാരകൻ ജീവയും ഭാര്യ അപർണ തോമസും 11 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം വേർപിരിയുന്നു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ജീവ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇനി ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്ന തിരിച്ചറിവിലാണ് ഈ തീരുമാനമെന്നും ജീവ വ്യക്തമാക്കി

അപർണ തോമസുമായി വേർ‌പിരിയുകയാണെന്ന വാർത്ത സ്ഥിരീകരിച്ച് അവതാരകൻ ജീവ. ''24 - 08 -2015 — 24 - 08 - 2026. എല്ലാ നല്ല ഓർമകൾക്കും നന്ദി'' എന്ന അടിക്കുറിപ്പോടെയാണ് ജീവ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ജീവയെയും അപർണയെയും സ്നേഹിച്ചിരുന്ന നിരവധിപ്പേർ പോസ്റ്റിനു താഴെ തങ്ങളുടെ വിഷമം പങ്കുവെയ്ക്കുന്നുണ്ട്.

''എല്ലാവർക്കും നമസ്കാരം, ഇക്കാര്യം പങ്കുവയ്ക്കുക എന്നത് എന്നെ സംബന്ധിച്ച് ഒട്ടും എളുപ്പമുള്ള കാര്യമല്ല, എങ്കിലും നിങ്ങളോട് നേരിട്ട് തന്നെ പറയണമെന്ന് എനിക്ക് തോന്നി. കാരണം എന്റെ കരിയറിലും സന്തോഷങ്ങളിലും വിഷമഘട്ടങ്ങളിലുമെല്ലാം, ഈ യാത്രയിലുടനീളം നിങ്ങളിൽ പലരും എന്റെ കൂടെയുണ്ടായിരുന്നു. ഒരു ദമ്പതികൾ എന്ന നിലയിൽ നിങ്ങളിൽ പലരും ഞങ്ങളെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു, എന്നാൽ ഇനി മുതൽ അത് 'ഞങ്ങൾ' അല്ല, ജീവ എന്നും അപർണ എന്നും മാത്രമാണ്. 11 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഞങ്ങൾ വേർപിരിയുകയാണ്. എവിടെയോ എന്തോ തെറ്റിപ്പോയി, ഇനിയിത് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന സത്യം ഞങ്ങൾ തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ ഇരുവരും വ്യത്യസ്ത വഴികളിലൂടെ മുന്നോട്ട് പോകാനാണ് തീരുമാനം. ഇതിന് പിന്നിലെ കാരണം പൂർണമായും വ്യക്തിപരമാണ്.

ഞങ്ങൾ ഇതിനെ എത്രത്തോളം പക്വതയോടെയാണോ സമീപിച്ചത്, അതുപോലെ നിങ്ങളും ഇതിനെ ഉൾക്കൊള്ളുമെന്ന് കരുതുന്നു. ഇത് വളരെ വ്യക്തിപരമായ ഒരു തീരുമാനമാണ്. ഇത്തരമൊരു ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും കാര്യങ്ങൾ മനസിലാക്കണമെന്നും അപേക്ഷിക്കുന്നു. നമ്മളെല്ലാം പറയാറുള്ളതുപോലെ, സംഭവിക്കുന്നതെല്ലാം നല്ലതിനാണ്, ഞാൻ അതിൽ വിശ്വസിക്കുന്നു. എല്ലാവർക്കും നന്ദി'' എന്നാണ് വേർപിരിയൽ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ച് ജീവ കുറിച്ചത്.

PREV
Read more Articles on
click me!

Recommended Stories

'വീട്ടിലെ അന്തരീക്ഷം പ്രശ്നം'; വാടകവീട്ടിലേക്ക് മാറാൻ ആലോചിക്കുകയാണെന്ന് തൻവി
അനുമോളുടെ വിവാഹസൽക്കാരത്തിന് കുടുംബസമേതമെത്തി ശൈത്യ; സുന്ദരമായ കാഴ്ചയെന്ന് ആരാധകർ