'ഞങ്ങൾ അങ്ങനെയായിരുന്നല്ലോ, ഇത്രയും വർഷം ഒരുമിച്ച് ജീവിച്ചതല്ലേ'; വേർപിരിയലിനെക്കുറിച്ച് മനസ് തുറന്ന് ജീവ

Published : Oct 13, 2026, 02:31 PM IST
Jeeva and Aparna Thomas

Synopsis

11 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം അവതാരകൻ ജീവ ജോസഫും ഇൻഫ്ളുവൻസറായ അപർണ തോമസും അടുത്തിടെയാണ് വേർപിരിഞ്ഞത്. ഈ വിഷയത്തെക്കുറിച്ച് വ്യവസായി ഫൈസൽ മലബാറുമായുള്ള ഒരു അഭിമുഖത്തിൽ ജീവ തന്റെ മനസ് തുറക്കുകയുണ്ടായി.

അടുത്തിടെയാണ് 11 വർഷത്തെ ദാമ്പത്യത്തിനു ശേഷം അവതാരകൻ ജീവ ജോസഫും സോഷ്യൽ മീഡിയ താരവും ഇൻഫ്ളുവൻസറുമായ അപർണ തോമസും വേർപിരിഞ്ഞത്. ഇപ്പോഴിതാ ഇതു സംബന്ധിച്ച ചില ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞിരിക്കുകയാണ് ജീവ. വ്യവസായി ഫൈസൽ മലബാറുമായുള്ള സൗഹൃദ സംഭാഷണത്തിലാണ് ജീവ ഇതേക്കുറിച്ച് മനസ് തുറന്നത്.

''നിങ്ങൾ പത്ത് വർഷം ഒരുമിച്ച് ജീവിച്ചതല്ലേ... അതുകൊണ്ട് പെട്ടന്ന് പിരിയുമ്പോൾ നിങ്ങൾക്ക് പ്രയാസമുണ്ടാവില്ലേ?'' എന്നാണ് ഫൈസൽ മലബാർ ജീവയോട് ആദ്യം ചോദിച്ചത്. ''തീർച്ചയായും ഉണ്ടാകും. അതുകൊണ്ടാണ് ഞങ്ങൾ ഇപ്പോഴും നല്ല ഫ്രണ്ട്സായി ഇരിക്കുന്നത്. ഇത്രയും വർഷം ഒരുമിച്ച് ജീവിച്ചതല്ലേ. ഇത്രയും വർഷം ഒരുമിച്ച് ജീവിച്ചുവെന്നത് മാത്രമല്ല... ഞങ്ങൾ അങ്ങനെയായിരുന്നല്ലോ'', എന്നാണ് ജീവ ഇതിന് മറുപടി പറഞ്ഞത്. ''നിങ്ങളുടെ വീ‍ഡിയോകൾ കാണുമ്പോൾ ശരിക്കും നിങ്ങളെ രണ്ടുപേരെയും നല്ല ഫ്രണ്ട്സായിട്ടാണ് തോന്നിയത്.

ഈ ഫ്രണ്ട്ഷിപ്പ് നിലനിർത്താൻ പറ്റുമെന്ന് തോന്നുന്നുണ്ടോ?'', എന്ന് ഫൈസൽ ചോദിച്ചപ്പോൾ ''തീർച്ചയായും തോന്നുന്നുണ്ട്'' എന്നായിരുന്നു ജീവയുടെ മറുപടി. ''ഞാൻ ബോളിവുഡിൽ ഒരുപാട് പേരെ കണ്ടിട്ടുണ്ട്. സംഗതി അവർ ഭാര്യാ-ഭർതൃ ബന്ധം അവസാനിപ്പിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നാണ് പലരും പറയുന്നത്'', എന്നാണ് തുടർന്ന് ഫൈസൽ പറയുന്നത്. ''ഞങ്ങളും അങ്ങനെ തന്നെയാണ്. ഇതിനോടകം ഞങ്ങൾ രണ്ടുപേരും സംസാരിച്ചിട്ടുള്ള കാര്യമാണ് അത്. ഇങ്ങനെയൊക്കെ സംഭവിച്ചു. പത്ത് വർഷം ഒരുമിച്ച് ജീവിച്ചു. അടിച്ച് പൊളിച്ച് ജീവിച്ചു. അത് കഴിഞ്ഞ് എന്തൊക്കയോ കാരണങ്ങൾ കൊണ്ട് രണ്ടുപേർക്കും രണ്ട് വഴിക്ക് പോകേണ്ടി വന്നു. പക്ഷെ ഞങ്ങൾ രണ്ടുപേരും ഇപ്പോഴും നല്ല ഫ്രണ്ട്സാണ്'', എന്നാണ് ജീവ മറുപടി നൽകിയത്.

PREV
Read more Articles on
click me!

Recommended Stories

ആവേശം കൂട്ടി 'AA23'; അല്ലു അർജുൻ - ലോകേഷ് കനകരാജ് ചിത്രത്തിന്‍റെ പുതിയ സർപ്രൈസ് അപ്ഡേറ്റ് പുറത്ത്
'ഒരാളെ സ്‌നേഹിച്ചാൽ അയാളുടെ ജീവിതത്തിലെ എല്ലാ മുറിവുകളും മാറില്ല..'; വീഡിയോയുമായി ഡിവൈൻ