'പ്രേമം പറയാൻ പേടിയില്ലാത്തവൾ, ഒന്നാംതരം പെണ്ണൊരുത്തി..'; കുറിപ്പുമായി ജുവൽ മേരി

Published : Sep 08, 2026, 06:44 PM IST
Jewel Mary

Synopsis

അവതാരകയും നടിയുമായ ജുവൽ മേരി, തന്റെ പുതിയ സോഷ്യൽ മീഡിയ കുറിപ്പിൽ വ്യക്തിത്വത്തെക്കുറിച്ച് തുറന്നുപറയുന്നു. ചെറിയ കാര്യങ്ങളിൽ ഭയമുണ്ടെങ്കിലും, ജീവിതത്തിലെ വലിയ പ്രതിസന്ധികളെ നേരിടാൻ തനിക്ക് അസാമാന്യ ധൈര്യമുണ്ടെന്ന് അവർ പറയുന്നു.

മലയാളികൾക്ക് സുപരിചിതയായ അവതാരകയാണ് ജുവൽ മേരി. നടി എന്ന രീതിയിലും ജുവൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. തന്റെ കാൻസർ അതിജീവന യാത്രയെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചുമെല്ലാം അടുത്തിടെ താരം തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ ജുവൽ മേരി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പുതിയ ചിത്രങ്ങളും അതിനു നൽകിയ അടിക്കുറിപ്പുമാണ് ശ്രദ്ധിക്കപ്പെടുന്നത്. ചെറിയ ചെറിയ കാര്യങ്ങൾക്ക് പേടിക്കുന്ന ആളാണ് താനെന്നും എന്നാൽ വലിയ കാര്യങ്ങളിൽ ധൈര്യം കാണിക്കാറുണ്ടെന്നും ജുവൽ കുറിപ്പിൽ പറയുന്നു.

"എന്റെ അത്രേം ധൈര്യം ഉള്ള മനുഷ്യരെ ഒന്നും ഞാൻ അധികം കണ്ടിട്ടില്ല! കുഞ്ഞുകുഞ്ഞു കാര്യത്തിനൊക്കെ ഞാൻ പേടിക്കും.. ആശുപത്രിയിൽ പോകാൻ… വെയിങ് സ്കെയിൽ ന്റെ മോളിൽ കേറാൻ.. ബ്ലഡ് ടെസ്റ്റ് ചെയ്യാൻ ഒക്കെ എനിക്ക് പേടിഉണ്ട് ! എന്നാലും ഒരു സാഹചര്യം വന്നാൽ ദേഷ്യപ്പെടാതെ നേരെ നിന്ന് സംസാരിക്കാൻ എനിക്ക് നല്ല ബലം ആണ് ! പ്രേമം പറയാൻ പേടിയില്ലാത്ത ഒരു പെണ്ണ് ! സ്നേഹിക്കാൻ പേടിയില്ലാത്ത ഒരുത്തി! ദേഷ്യത്തിന് കോറെ ഒച്ചയുണ്ടാക്കാൻ അല്ലാണ്ട് ബോധത്തോടെ ഉറച്ച് സംസാരിക്കുന്ന മനുഷ്യർ ചുരുക്കം ആണ് ! നോ പറയാൻ പേടിയില്ലാത്തവർ… ബന്ധങ്ങൾ അവസാനിപ്പിക്കാനും.. ചിരിച്ചോണ്ട് ഇറങ്ങി പോരാനും കഴിയുന്നവർ ! അത്തരത്തിൽ ജീവിതം എന്നെ ഒരു A ഗ്രേഡ് കാരി ആക്കി കളഞ്ഞു ! ഇഷ്ടത്തിന് ജീവിക്കുന്ന ഒരുത്തി ! ഒന്നാംതരം പെണ്ണൊരുത്തി!'', എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ജുവൽ മേരി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. മഹിമ നമ്പ്യാർ, വീണ നായർ തുടങ്ങി നിരവധിയാളുകൾ ചിത്രങ്ങൾക്കു താഴെ കമന്റ് ചെയ്തിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

'ഗുരുവായൂരിലെ താലികെട്ടിനും മുൻപേ അത് നടന്നിരുന്നു..'; ഒടുവിൽ ആ വലിയ സർപ്രൈസ് പങ്കുവെച്ച് അനുമോൾ
ദുൽഖറിന്റെ ഗംഭീര പ്രകടനം; 'ഐ ആം ഗെയിം' സക്സസ് ട്രെയ്‌ലർ പുറത്ത്