ദുൽഖറിന്റെ ഗംഭീര പ്രകടനം; 'ഐ ആം ഗെയിം' സക്സസ് ട്രെയ്‌ലർ പുറത്ത്

Published : Sep 07, 2026, 09:15 PM IST
I Am Game

Synopsis

നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ദുൽഖർ സൽമാൻ ചിത്രം "ഐ ആം ഗെയിം" തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നു. പാൻ-ഇന്ത്യൻ റിലീസായെത്തിയ ഈ ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലറിന് മറ്റു ഭാഷകളിലും മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ട്.

ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്‌ത ഐ ആം ഗെയിം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. തെലുങ്കിലും തമിഴിലും അടക്കം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ദുൽഖറിനൊപ്പം തന്നെ പ്രധാനപ്പെട്ട വേഷത്തിലാണ് ആന്റണി വർഗീസ് ചിത്രത്തിലെത്തിയത്. വിക്കി എന്ന കഥാപാത്രത്തെയാണ് ആന്റണി വർഗീസ് അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ താരത്തിന്റെ പ്രകടനവും ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ സക്സസ് ട്രെയ്‌ലർ പുറത്തിറങ്ങിയിരിക്കുകയാണ്.

ദുൽഖറിന്റെ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ് എന്നാണ് ആദ്യ ദിനം മുതലുള്ള പ്രേക്ഷക പ്രതികരണങ്ങൾ. കൂടെ ആന്റണി വർഗീസിന്റെയും കയാദു ലോഹറിന്റെയും മിഷ്‌കിന്റെയും മികച്ച പ്രകടനങ്ങൾ ചിത്രത്തിലുണ്ടെന്നാണ് ആദ്യ പ്രതികരണങ്ങൾ. 2 മണിക്കൂർ 53 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈർഘ്യം. ഇപ്പോഴിതാ ചിത്രത്തിലെ ഗാനം പുറത്തുവന്നിരിക്കുകയാണ്. കരവും കരളും എന്ന ഗാനമാണ് യൂട്യൂബിലൂടെ നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുന്നത്.

ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി എത്തിയ ‘ഐ ആം ഗെയിം’ ഒരു ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലറാണ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.

ചിത്രത്തിലെ ‘ലൂസർ’, 'മഴവില്ലായെ ' എന്നീ ഗാനങ്ങൾ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. ദുൽഖർ സൽമാൻ തന്നെയാണ് ലൂസർ ഗാനം ആലപിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം എത്തിയിരിക്കുന്നത്. ദുൽഖർ സൽമാന്റെ 40-ാമത്തെ ചിത്രം കൂടിയാണിത്. ത്രസിപ്പിക്കുന്ന തീയേറ്റർ അനുഭവമാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത് എന്ന സൂചനയാണ് ആദ്യ പ്രതികരണങ്ങൾ. ആന്റണി വർഗീസ്, മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലോകയ്ക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ചു പുറത്ത് വരാൻ പോകുന്ന ചിത്രം കൂടിയാണ് "ഐ ആം ഗെയിം". ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ലൈൻ പ്രൊഡ്യൂസർ - ബിബിൻ പെരുമ്പിള്ളി, ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, ആക്ഷൻ - അൻപറിവ്‌ മാസ്റ്റേഴ്സ്, പ്രൊഡക്ഷൻ ഹെഡ് - സുജയ് ജെയിംസ്, ദേവദേവൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡ ക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX - തൗഫീഖ് - എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് - കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, മാർക്കറ്റിംഗ് ഹെഡ് - വിജിത് വിശ്വനാഥൻ, പിആർഒ- ശബരി.

PREV
Read more Articles on
click me!

Recommended Stories

'ബിഗ് ബോസ് സ്ക്രിപ്റ്റഡ് അല്ല, എനിക്കു തോന്നിയത് ഇതാണ്..'; എലീന പറയുന്നു
'കേരളത്തിൽ ഇപ്പോൾ പ്രേമിക്കാൻ പറ്റിയ അന്തരീക്ഷമാണോ?'; അഹമ്മദ് കബീർ ചിത്രം 'മെനി മെനി ഹാപ്പി റിട്ടേൺസ്' ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി!