കിച്ചു പറഞ്ഞത് ശരിയാകാം, തീ കൊളുത്തിയതെ ഉള്ളൂ, ഇനി മുകളിലേക്ക് കത്തും: കൊല്ലം സുധിയുടെ സുഹൃത്ത്

Published : Apr 01, 2026, 10:26 AM IST
 kichu

Synopsis

കിച്ചു, രേണുവിനെതിരെ നടത്തിയ വെളിപ്പെടുത്തലുകൾ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. കിച്ചു പറഞ്ഞത് സത്യമാകാമെങ്കിലും പരസ്യമാക്കരുതായിരുന്നുവെന്ന് സുധിയുടെ സുഹൃത്ത് താജ് പത്തനംതിട്ട പ്രതികരിച്ചു.

ന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ മൂത്ത മകൻ കിച്ചു നടത്തിയ തുറന്നുപറച്ചിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. രേണു സുധിക്കെതിരെ കിച്ചു പറഞ്ഞ കാര്യങ്ങൾ വലിയ വിവാദത്തിന് വഴിവച്ചിട്ടുണ്ട്. നിരവധി പേരാണ് ഇക്കാര്യത്തിൽ പ്രതികരണവുമായി രം​ഗത്ത് എത്തുന്നതും. കിച്ചു പറഞ്ഞ കാര്യങ്ങൾ സത്യമായിരിക്കുമെന്നും പക്ഷേ അവൻ അത് പറയാൻ പാടില്ലായിരുന്നുവെന്നും പറയുകയാണ് സുധിയുടെ സുഹൃത്ത് താജ് പത്തനംതിട്ട. രണ്ട് കസേരകള്‍ക്ക് അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് സംസാരിച്ചാല്‍ തീരാവുന്ന വിഷയമായിരുന്നു ഇതെന്നും താജ് പറയുന്നു.

"കിച്ചു പറഞ്ഞ കാര്യങ്ങള്‍ കള്ളമായിട്ട് എനിക്ക് തോന്നിയില്ല. ഒരുപക്ഷേ അവന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമായിരിക്കും, പക്ഷേ അവന്‍ അത് പറയാന്‍ പാടില്ലായിരുന്നുവെന്നാണ് എന്‍റെ അഭിപ്രായം. കാരണം ഒരു ദിവസമെങ്കിലും തന്‍റെ അമ്മയായി ജീവിച്ച സ്ത്രീയാണ്. കിച്ചു പറഞ്ഞത് അല്പം കടന്ന കൈ ആയിപ്പോയി. കാരണം കൈവിട്ട ആയുധവും വാ വിട്ട വാക്കും ഒരിക്കലും തിരിച്ചെടുക്കാന്‍ പറ്റില്ല. കിച്ചുവിന് രേണുവില്‍ നിന്നും എന്തെങ്കിലും ഒരു മോശം അനുഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ രണ്ട് കസേരകള്‍ക്ക് അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് സംസാരിച്ചാല്‍ തീരാവുന്ന വിഷയമായിരുന്നു. പക്ഷേ അത് കൈവിട്ട് പോയി. ആ വീഡിയോ ഇനി ഡിലീറ്റ് ചെയ്താലും ആയിരക്കണക്കിന് പേരിലേക്ക് അത് എത്തിക്കഴിഞ്ഞു. റിയാക്ഷന്‍ വീഡിയോകള്‍ ചെയ്ത ആഘോഷിക്കുകയാണ്. രേഷ്മ പി തങ്കച്ചന്‍ കരയുന്ന വീഡിയോ വരുന്നു. പിന്നെ സന്തോഷിക്കുന്ന വീഡിയോ വരുന്നു. ഫിറോസ് പ്രതികരിക്കുന്നു. ഇതൊക്കെ ആള്‍ക്കാര്‍ ആഘോഷിക്കുകയാണ്. ഇനി നാളെ രേഷ്മ പി തങ്കച്ചന്‍ കിച്ചുവിനെ പറ്റി എന്തെങ്കിലും പറയുമ്പോള്‍ അടുത്ത വീഡിയോയുമായി അവന്‍ വീണ്ടും വരും. കിച്ചുവിന് എന്തുകൊണ്ട് മറുപടി കൊടുക്കുന്നില്ല എന്നത് രേണുവിനോട് തന്നെ ചോദിക്കണം. ഒരുപക്ഷേ രേണു സബ്സ്ക്രിപ്ഷന്‍ തുടങ്ങിയത് കൊണ്ടാകാം കിച്ചു രംഗത്ത് വന്നത്. അല്ലെങ്കില്‍ കിച്ചു എന്തെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടാകാം. അത് നല്‍കാതിരുന്നപ്പോഴുള്ള ദേഷ്യമായിരിക്കും. എന്തെങ്കിലും ഒരു ദേഷ്യം ഇല്ലാതെ ഒരാളും ഒന്നും പറയില്ല. ഇണങ്ങിയവന്‍ പിണങ്ങിയാലും പിണങ്ങിയവന്‍ ഇണങ്ങിയാലും സൂക്ഷിക്കണം. അത് ആരാണെങ്കിലും", എന്ന് താജ് പറയുന്നു.

"കിച്ചു പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ്. സ്നേഹം കിട്ടാതെ വളര്‍ന്നൊരു കുട്ടിയാണ്. അവന്‍റെ ഭാഗത്ത് ചെറിയ തെറ്റുകള്‍ ഉണ്ടാകാം. അവന്‍ തന്നെ അത് പറയുന്നുണ്ടല്ലോ. പക്ഷേ അവന്‍ പറയാത്ത പല കാര്യങ്ങളും, രേഷ്മ പി തങ്കച്ചനും വീട്ടുകാരും പറഞ്ഞ പല കാര്യങ്ങളും എന്‍റെ കയ്യിലുണ്ട്. കിച്ചുവിനെ പറ്റി പറഞ്ഞ പല കാര്യങ്ങളും നമ്മുടെ കയ്യിലുണ്ട്. പക്ഷേ അതൊന്നും ഒരിക്കലും പറയില്ല. അവരിനി എനിക്കെതിരെ തിരിഞ്ഞാല്‍ ഞാന്‍ പ്രതികരിക്കും. പല കാര്യങ്ങളും എന്‍റെ കയ്യിലുണ്ട്. ഇനിയും ഒരുപാട് കാര്യങ്ങള്‍ പുറത്തുവരാനുണ്ട്. ഇനിയും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പറയാനിരിക്കുന്നതല്ലേ ഉള്ളൂ. തുടങ്ങിയതല്ലേ ഉള്ളൂ. തീ കൊളുത്തിയതെ ഉള്ളൂ, ഇനി കത്തി കത്തി മുകളിലേക്ക് പോകും", എന്നും താജ് കൂട്ടിച്ചേർക്കുന്നു. ഒരു യുട്യൂബ് ചാനലിനോട് ആയിരുന്നു താജിന്റെ പ്രതികരണം.

PREV
Read more Articles on
click me!

Recommended Stories

'പ്രശ്നം മോശമായാൽ പലതും പുറത്തുവന്നേക്കും'; കിച്ചു-രേണു സുധി വിഷയത്തിൽ സായ് കൃഷ്ണ
'ഇതുവരെ പറഞ്ഞതല്ല, കിച്ചു ഇനി പറയാനുള്ളതാണ് അതിഭീകരം'; രേണുവിനെതിരെ ഫിറോസ് വീണ്ടും രംഗത്ത്