'ആരെയും മോശമാക്കാൻ ചെയ്‍ത വീഡിയോ അല്ല', വിശദീകരണവുമായി കൊല്ലം സുധിയുടെ മകൻ

Published : Jul 15, 2025, 08:48 AM IST
Kollam Sudhi

Synopsis

വീഡിയോയിൽ കൊല്ലം സുധിക്കു കിട്ടിയ അവാർഡുകൾ കട്ടിലിനടിയിൽ ചാക്കിൽ കെട്ടിവെച്ചിരിക്കുന്നതായി കാണാമായിരുന്നു.

അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ മകൻ കിച്ചു എന്നു വിളിക്കുന്ന രാഹുലിന്റെ യൂട്യൂബ് വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. രേണുവിന്റെയും സുധിയുടെയും മകനായ റിഥുലിനെ കാണാനെത്തിയ വീഡിയോയായിരുന്നു കിച്ചു തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ചത്. ഈ വീഡിയോയിൽ കൊല്ലം സുധിക്കു കിട്ടിയ അവാർഡുകൾ കട്ടിലിനടിയിൽ ചാക്കിൽ കെട്ടിവെച്ചിരിക്കുന്നതായും കാണാമായിരുന്നു. രേണുവിനു ലഭിച്ച അവാർഡുകൾ മേശപ്പുറത്ത് വെച്ചിരിക്കുന്നതും കാണാമായിരുന്നു.

വീഡിയോ വളരെപ്പെട്ടന്നുതന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയും രേണുവിനെതിരെ രൂക്ഷവിമർശനം ഉയരുകയും ചെയ്‌തു. പിന്നാലെ വിശദീകരണവുമായി രേണു രംഗത്തെത്തുകയും ചെയ്തു. ഇളയ മകൻ നശിപ്പിക്കാതിരിക്കാൻ അവാർഡുകൾ സൂക്ഷിച്ചുവെച്ചിരിക്കുകയാണ് എന്നായിരുന്നു രേണു നൽകിയ വിശദീകരണം.

 

ഇതേക്കുറിച്ച് കൂടുതൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കിച്ചു. യൂട്യൂബിൽ പങ്കുവെച്ച ലൈവ് വീഡിയോയിലൂടെയാണ് കിച്ചു ഇതേക്കുറിച്ച് പ്രതികരിച്ചത്. ''കോട്ടയത്ത് ഞാൻ പോയത് അങ്ങനൊരു വീഡിയോ എടുക്കാനല്ല. റിഥപ്പനെ കാണണം എന്ന രീതിയിൽ പോയതാണ്. അച്ഛന്റെ ഇൻഷുറൻസുമായി ബന്ധപ്പെട്ട ഒരു കേസുണ്ട്. അതിന്റെ പേപ്പർ കൊടുക്കാൻ കൂടിയാണ് കോട്ടയത്ത് പോയത്. അല്ലാതെ ആരെയും മോശമായി ചിത്രീകരിക്കാൻ വേണ്ടി ചെയ്‍തതല്ല'', കിച്ചു വീഡിയോയിൽ പറഞ്ഞു.

റിഥുലിനെ കാണാൻ ഇനിയും ഇടക്കിടെ അവിടെ പോകുമെന്നും അനിയനെ താൻ തീർച്ചയായും നോക്കുമെന്നും പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി കിച്ചു പറയുന്നുണ്ട്. റിഥുലിനൊപ്പമുള്ള കിച്ചുവിന്റെ വ്ളോഗ് ഒരു മില്യനിലേറെ ആളുകളാണ് കണ്ടത്. കോളേജ് പഠനത്തിനായി, കൊല്ലം സുധിയുടെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും ഒപ്പം കൊല്ലത്താണ് കിച്ചു ഇപ്പോൾ താമസിക്കുന്നത്. കോട്ടയത്തെ പുതിയ വീട്ടിൽ രേണുവും ഇളയ മകനും രേണുവിന്റെ മാതാപിതാക്കളും സഹോദരിയുടെ കുടുംബവുമാണ് താമസിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അപ്പാനി ശരത്തിന്‍റെ വീട്ടിൽ വളകാപ്പ് ആഘോഷമാക്കി ബിഗ്ബോസ് താരങ്ങൾ; വീഡിയോ വൈറൽ
'15 വര്‍ഷമായി, സീരിയലിലെ പ്രതിഫലം ഇപ്പോഴും 3000 രൂപ'; ഡെലിവറി ഗേള്‍ ജോലിയിലേക്ക് നീങ്ങിയതിനെക്കുറിച്ച് കവിത