'ഒരുപാട് ചോദ്യങ്ങൾക്കും എതിർപ്പുകൾക്കും വേദനകൾക്കും മുന്നിലൂടെയുള്ള യാത്ര'; കുറിപ്പുമായി സീമ വിനീത്

Published : Oct 06, 2026, 01:08 PM IST
Seema Vineeth

Synopsis

പ്രമുഖ ട്രാൻസ് വ്യക്തിത്വവും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീത് കഴിഞ്ഞ ജൂണിലാണ് നിശാന്തിനെ വിവാഹം കഴിച്ചത്. അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ കൂടുതൽ വിവാഹചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സീമ ഒരു വൈകാരിക കുറിപ്പ് എഴുതി.

ട്രാൻസ് കമ്മ്യൂണിറ്റിയിലെ പ്രമുഖ വ്യക്തിത്വങ്ങളിലൊരാളും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമാണ് സീമ വിനീത്. ഇക്കഴിഞ്ഞ ജൂണിലാണ് സീമ വിവാഹിതയായത്. നിശാന്ത് ആണ് വരൻ. ഇപ്പോഴിതാ കൂടുതൽ‌ വിവാഹചിത്രങ്ങൾ പോസ്റ്റ് ചെയ്ത് സീമ പങ്കുവെച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്.

''ചില സ്വപ്നങ്ങൾ നമ്മൾ ആഗ്രഹിച്ചാൽ മാത്രം സഫലമാകില്ല. അതിനായി ഒരുപാട് പോരാടണം, ഒരുപാട് കാത്തിരിക്കണം, ഒരുപാട് കണ്ണുനീർ ഒഴുക്കണം…ഒടുവിൽ എല്ലാം മറികടന്ന്, നമ്മൾ സ്നേഹിക്കുന്ന ഒരാളുടെ കൈപിടിച്ച് മുന്നോട്ട് നടക്കാനുള്ള ധൈര്യം കണ്ടെത്തണം. ഞങ്ങളുടെ വിവാഹവും അങ്ങനെയൊരു സ്വപ്നമായിരുന്നു…രണ്ട് വ്യക്തികൾ തമ്മിലുള്ള സ്നേഹം മാത്രമായിരുന്നില്ല ഇത്. ഒരുപാട് ചോദ്യങ്ങൾക്കും, എതിർപ്പുകൾക്കും, ബുദ്ധിമുട്ടുകൾക്കും, വേദനകൾക്കും മുന്നിലൂടെ കൈവിടാതെ ഒരുമിച്ച് നടന്നെത്തിയ രണ്ട് മനുഷ്യരുടെ യാത്രയായിരുന്നു ഇത്..

ഞങ്ങളുടെ സ്നേഹത്തെ മനസ്സിലാക്കാനും അംഗീകരിക്കാനും, ഞങ്ങളെ ഒരുമിച്ച് കാണാനും, ഞങ്ങളുടെ വിവാഹം സന്തോഷത്തോടെ ആഘോഷിക്കാനും ഞങ്ങൾ ഒരുപാട് നാളുകൾ കാത്തിരുന്നു. ഒരുപാട് fight … ഒരുപാട് struggle … ഒരുപാട് കണ്ണുനീർ…പക്ഷേ അതിനേക്കാൾ കൂടുതൽ സ്നേഹവും പ്രതീക്ഷയും ഞങ്ങളെ മുന്നോട്ട് കൊണ്ടുപോയി. ഒടുവിൽ, ഞങ്ങൾ ഏറെ ആഗ്രഹിച്ച ആ ദിവസം എത്തി…രണ്ട് കുടുംബങ്ങളും ഒന്നിച്ച് ചേർന്ന്, ഞങ്ങളുടെ സന്തോഷത്തിന് ഒപ്പം നിന്ന ആ ദിവസം.

അന്ന് ഞങ്ങളുടെ കൈകളിൽ ചേർന്നത് രണ്ട് ജീവിതങ്ങൾ മാത്രമല്ല… ഒരുപാട് നാളുകളായി മനസ്സിൽ കൊണ്ടുനടന്ന ഒരു സ്വപ്നം കൂടിയായിരുന്നു. ഈ ചിത്രങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഇന്നും മനസ്സിൽ ഒരുപാട് വികാരങ്ങളാണ്…സന്തോഷം, സമാധാനം, നന്ദി, കണ്ണുനീർ…എല്ലാം ഒരുമിച്ച്. കാരണം ഈ ചിത്രങ്ങളിൽ കാണുന്നത് ഒരു വിവാഹദിവസം മാത്രമല്ല… ഞങ്ങൾ ഒരുമിച്ച് നേടിയെടുത്ത ഒരു ജീവിതമാണ്'', സീമ വിനീത് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

PREV
Read more Articles on
click me!

Recommended Stories

'വൈൽ‍ഡ് കാർഡ് എൻട്രിയായി എത്തുമോ..?'; മറുപടി പറഞ്ഞ് മലയാളികളുടെ അർജുൻ ദേശായി
'തെറ്റുപറ്റി, ഇനിയൊരിക്കലും ചെയ്യില്ല, നിയമവിരുദ്ധമായി ചെയ്ത ഏക കാര്യം..'; പ്രതികരിച്ച് അശ്വന്ത് കോക്ക്