സിന്ധു കൃഷ്ണയുടെ 55-ാം പിറന്നാൾ കുടുംബാംഗങ്ങൾ ചേർന്ന് ആഘോഷമാക്കി. അഹാന കൃഷ്ണയാണ് ആഘോഷങ്ങൾ പ്ലാൻ ചെയ്തത്.
55-ാം ജൻമദിനം ആഘോഷമാക്കിയതിന്റെ വിശേഷങ്ങൾ പങ്കുവെച്ച് ദിയ കൃഷ്ണ. കുടുംബാംഗങ്ങളെല്ലാവരും ചേർന്നാണ് സിന്ധുവിന്റെ പിറന്നാൾ ആഘോഷമാക്കിയത്. തന്റെ വിവാഹത്തിനു ശേഷം താൻ ആദ്യാമായാണ് ഒരു പരിപാടിയിലെ പ്രധാന കഥാപാത്രം ആകുന്നതെന്ന് സിന്ധു കൃഷ്ണ പറയുന്നു. സിന്ധുവിന്റെ ചെറുപ്പം മുതൽ ഇപ്പോൾ വരെയുള്ള ചില ചിത്രങ്ങളും സർപ്രൈസായി റൂമിൽ വെച്ചിരുന്നു. നവംബർ ഏഴിനായിരുന്നു തന്റെ പിറന്നാളെന്നും ഇളയ മകളായ ഹൻസിക അഭിനയിച്ച സിനിമയുടെ പ്രമോഷൻ പരിപാടികൾ കാരണം ആഘോഷം മാറ്റിവെയ്ക്കുകയായിരുന്നുവെന്നും എന്നാൽ അവസാന നിമിഷം ഡേറ്റ് ക്ലാഷുകൾ വന്നത് കാരണം ഹൻസികക്ക് പങ്കെടുക്കാനായില്ലെന്നും സിന്ധു പറയുന്നു. വീഡിയോ കോളിലൂടെയാണ് ഹൻസിക ആഘോഷങ്ങളുടെ ഭാഗമായത്. സർപ്രൈസിയ സിന്ധുവിന്റെ അടുത്ത സുഹൃത്തിനെയും അഹാന പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നു. സുഹൃത്തിനെ അപ്രതീക്ഷിതമായി കാണുന്ന സിന്ധുവിന്റെ പ്രതികരണവും വീഡിയോയിൽ കാണാം.
''എന്റെ വിവാഹം കഴിഞ്ഞതു മുതൽ ഇന്നുവരെ ഞാൻ ഒരു ചടങ്ങിലെയും പ്രധാന കഥാപാത്രമായിരുന്നിട്ടില്ല. ഞങ്ങളുടെ വീട്ടിൽ ആരുടെയെങ്കിലും പരിപാടി ഉണ്ടായാൽ, എല്ലാവർക്കുമായി ഓടി നടന്ന് കാര്യങ്ങൾ ചെയ്യുക എന്നതായിരുന്നു പതിവ്. ഇന്നത്തെ തീം പിങ്കും വെള്ളയുമായിരുന്നു'', എന്നാണ് സിന്ധു പറയുന്നത്.
പരിപാടിയുടെ പ്ലാനിങ്ങ് പൂർണമായും ചെയ്തത് അഹാനയായിരുന്നു എന്നാണ് ഇഷാനി പറയുന്നത്. ''ഈ തവണ ഡെക്കറേഷൻ പ്ലാനിങ് പൂർണമായും ചെയ്തത് അമ്മുവാണ്. ഞാൻ ചെയ്ത അവസാന പ്ലാൻ അമ്മുവിന്റെ ബ്രൈഡൽ ഷവർ ആയിരുന്നു. ആ ഒരുക്കങ്ങളെല്ലാം ചെയ്ത് ഞാൻ വല്ലാതെ തളർന്നുപോയതുകൊണ്ട്, ഈ ഡെക്കറേഷന്റെ കാര്യങ്ങൾ നോക്കാൻ ഞാൻ അമ്മുവിനെ ഏൽപ്പിച്ചു. ഡെക്കറേഷന്റെ ഒരു ബേസിക് പ്ലാൻ മാത്രമേ എനിക്കറിയാമായിരുന്നുള്ളൂ. കാണാൻ വളരെ മനോഹരമായിട്ടുണ്ട്'', എന്നും ഇഷാനി പറഞ്ഞു.
















